Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ

20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ

എഡിറ്റോറിയൽ

രു ഒളിമ്പിക്‌സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും, വെള്ളിയുമായി മടങ്ങുന്നത് എന്ന്. പലരും പല കാര്യങ്ങൾ കണ്ടെത്തി ആശ്വസിക്കുന്നു. രാഷ്ട്രീയക്കാർ സ്പോർട്സ് ഭരണം നടത്തുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ പേരും. ഈ വിമർശനം നടത്തുന്നവർ പിടി ഉഷയുടെപോലെയുള്ള നിരവധി സ്വകാര്യ അക്കാദമികളിൽ സ്വന്തം ഇഷ്ടപ്രകാരം പരീശീലനം നടത്തുന്നുണ്ട് എന്നതു കാണാതിരുന്നുകൂടാ.

പണം ഇല്ലാത്തതുകൊണ്ടാണ് നമ്മൾ നന്നാകാത്തതെന്നു വേറെ ചിലർ പറയുന്നു. എന്നാൽ ഇന്ത്യയുടെ അത്രയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള രാജ്യങ്ങൾ കുറവാണ് എന്നതാണ് സത്യം. മാത്രമല്ല പട്ടിണിപ്പാവങ്ങളായ ആഫ്രിക്കൻ രാജ്യങ്ങൾ മെഡൽ നിലയിൽ മുമ്പിൽ എത്തുമ്പോൾ ഇന്ത്യക്കെന്തു പട്ടിണി എന്നതാണ് അതിനുള്ള മറുപടി. സ്പോർട്സ് ചെയ്യുന്നവരൊക്കെ തടിമാടന്മാരും അസാധാരണ പ്രതിഭാശാലികളും ആണെന്നും ഇന്ത്യക്ക് അത്തരം നാച്വറൽ ടാലന്റ് ഇല്ലെന്നുമാണ് വേറൊരു കൂട്ടുരൂടെ കണ്ടെത്തൽ. എന്നാൽ ഇത്തിരിയോളം ഉള്ള കൊറിയക്കാരും മേലനങ്ങാൻ മടിയുള്ള ബ്രിട്ടീഷുകാരും ഒക്കെ മെഡൽ വാങ്ങുമ്പോൾ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല എന്ന ചോദ്യത്തോടെ ആ വാഗ്വാദവും അസ്ഥാനത്താവുന്നു.

ഈ പറഞ്ഞതെല്ലാം പക്ഷേ, ഒരു പരിധിവരെ ഇന്ത്യൻ സ്‌പോർസിന്റെ നാശത്തിന് കാരണം ആകുന്നുണ്ട്. അത്‌ലറ്റുകളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നതു മുതൽ ടീം തെരഞ്ഞെടുപ്പ് വരെയുള്ള രാഷ്ട്രീയം ഒരു വലിയ വിഷയം തന്നെ. സ്പോർട്സ് ഫണ്ടിലേയ്ക്കുവരുന്ന കോടികൾ അടിച്ചുമാറ്റുന്നതിനപ്പുറം സ്പോർട്സ് നന്നാക്കാൻ ഇഷ്ടമില്ലാത്ത സംഘാടകർ വേറൊരു വിഷയമാണ്. ഒളിമ്പിക്‌സിനും മറ്റും മെഡൽ കിട്ടുന്നതിനേക്കാൾ പ്രധാനമാണ് അവിടെ സന്ദർശിക്കുന്നതിനുള്ള അവസരം എന്നു കരുതുന്നവർ വേറൊരു വിഷയമാണ്. ആ വിഷയങ്ങൾ എല്ലാം അവിടെ നിർത്തിക്കൊണ്ടുതന്നെ പ്രധാനപ്പെട്ട ഒരു കാര്യം ചർച്ച ചെയ്യാൻ ആണ് ഈ ലേഖനം എഴുതുന്നത്. അത് മറ്റൊന്നുമല്ല, ബ്രിട്ടൻ എന്ന രാജ്യം ഒളിമ്പിക്‌സിൽ നടത്തിയ മുന്നേറ്റം മാത്രമാണ്.

ചൈനക്കാർ മെഡൽ നേടുന്നത് പട്ടാളച്ചിട്ടയിൽ പരിശീലിപ്പിച്ചിട്ടാണെന്നു കരുതുക. അമേരിക്ക മെഡലുകൾ നേടുന്നത് കറുത്ത വർഗ്ഗക്കാരുടെ വംശീയപരമായ സർഗ്ഗശേഷികൊണ്ടാണെന്നു കരുതുക. റഷ്യക്കാരുടെ മെഡലുകൾ മരുന്നിന്റെ സ്വാധീനം കൊണ്ടും ചില ഇനങ്ങളുടെ കൃത്യമായ തെരഞ്ഞെടുപ്പുകൊണ്ടും ആണെന്നും കരുതുക. എന്നാൽ ബ്രിട്ടൻ എങ്ങനെയാണ് ഇത്രയേറെ മെഡലുകൾ വാങ്ങി രണ്ടാം സ്ഥാനത്തെത്തിയത് എന്നു ചിന്തിക്കേണ്ടതില്ലേ? ബ്രിട്ടനിൽ മെഡൽ വാങ്ങിയവരിൽ ഭൂരിപക്ഷവും വെള്ളക്കാരാണ് എന്നോർക്കണം. മോ ഫറയെ പോലെയുള്ള കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളെ കാണാതെയല്ല പറയുന്നത്. എന്തുകൊണ്ടാണ് ബ്രിട്ടൻ ഇങ്ങനെ നേട്ടമുണ്ടാക്കിയത് എന്നു കണ്ടെത്തണമെങ്കിൽ ബ്രിട്ടന്റെ ഒളിമ്പിക് ചരിത്രംതന്നെ പരിശോധിക്കണം.1908ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം 108 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ ഒളിമ്പിക്‌സിൽ ഇത്രമേൽ തിളങ്ങുന്നത്. വെറും 65 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടന് മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനം നേടാനായത് താരങ്ങളുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണെന്ന് മാർക്ക് ഇംഗ്ലണ്ട് അഭിപ്രായപ്പെടുന്നു.

കേവലം 20 വർഷം മുമ്പ് 1996ൽ ബ്രിട്ടനു ഒളിമ്പിക്‌സിൽ ലഭിച്ചത് 36-ാം സ്ഥാനം ആയിരുന്നു. കഴിഞ്ഞതവണ സ്വന്തം നാട്ടിൽ നടന്നപ്പോൾ അവർ മൂന്നാമതെത്തി. ഇത്തവണ ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറം അവരുടെ കാലാവസ്ഥയുമായി ഒരു തരത്തിലും യോജിക്കാത്ത ഒരു നാട്ടിൽ അവർ ഇതുവരെ വാങ്ങിയത് 27 സ്വർണം അടക്കം 66 മെഡലുകളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒളിമ്പിക്‌സാണിതെന്നാണ് ടീം ബോസായ മാർക്ക് ഇംഗ്ലണ്ട് പറയുന്നത്. റിയോയിൽ ബ്രിട്ടന് വേണ്ടി 366 അത്‌ലറ്റുകളെ മത്സരിക്കുന്നുള്ളൂ. എന്നാൽ നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന ലണ്ടൻ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങിയിരുന്നത് 541 അത്‌ലറ്റുകളായിരുന്നു. അതിനാൽക്കൂടി റിയോയിലെ ബ്രിട്ടന്റെ പ്രകടനം അതി മഹത്തരമാണെന്നു തന്നെ വിലയിരുത്താം.

1908ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം 108 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ ഒളിമ്പിക്‌സിൽ ഇത്രമേൽ തിളങ്ങുന്നത്. വെറും 65 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടന് മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനം നേടാനായത് താരങ്ങളുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണെന്ന് മാർക്ക് ഇംഗ്ലണ്ട് അഭിപ്രായപ്പെടുന്നു. 1.3 ബില്യൺ ജനങ്ങളുള്ള ചൈനയ്ക്ക് മെഡൽ പട്ടികയിൽ മൂന്നാംസ്ഥാനത്ത് മാത്രമേ എത്താൻ സാധിച്ചിട്ടുള്ളുവെന്നറിയുമ്പോഴാണ് ബ്രിട്ടന്റെ വിജയത്തിന്റെ മഹത്വം ഏറുന്നത്. ഒളിമ്പിക്‌സിനുള്ള 900 കോച്ചുകൾ, ഒഫീഷ്യലുകൾ, ബാക്ക്‌റൂം സ്റ്റാഫുകൾ തുടങ്ങിയ സപ്പോർട്ട് ടീമിനെ നയിക്കുന്നത് മാർക്ക് ഇംഗ്ലണ്ടാണ്.

നിരവധി താരങ്ങളാണ് ബ്രിട്ടനെ റിയോയിൽ സവിശേഷ സ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഈ നേട്ടങ്ങൾ കൊയ്തവരെ കാത്ത് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമമന്ത്രിയും ഒരു പരേഡ് നടത്തും എന്നല്ലാതെ അഞ്ചു നയാ പൈസ പ്രതിഫലമായി നൽകില്ല എന്നോർക്കണം. കാഷ് അവാർഡോ ജോലി വാഗ്ദാനമോ ഒന്നും ഇല്ലാതെയാണ് ബ്രിട്ടീഷുകാർ ഇത്രയും മെഡലുകൾ നേടുന്നത്. അവർക്കാർക്കും പരാതികൾ ഇല്ല. മെഡൽ ലഭിച്ചവർക്കു പ്രത്യേകമായ ഒരു പരിഗണനയും ഇല്ല.ബ്രസീലിൽ മത്സരം നടക്കുന്ന ഇടങ്ങളിൽ ബ്രിട്ടന്റെ മിക്ക താരങ്ങളും ഇതിന് മുമ്പ് വന്നിട്ട് പോലുമില്ല. പലവിധ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടിയിട്ടാണ് ബ്രിട്ടീഷ് താരങ്ങൾ വിജയക്കുതിപ്പ് നടത്തിയത്. കായിക രംഗത്ത് ബ്രിട്ടീഷ് സർക്കാർ നടത്തുന്ന നിർണായകമായ നിക്ഷേപങ്ങൾ ഈ നേട്ടങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാം. മെഡൽ നേടിയ മിക്ക താരങ്ങളും സാധാരണ ജീവിതം നയിക്കുന്നവരാണ്. ഇക്കുറി ബ്രിട്ടന്റെ അഭിമാനം വാനോളമുയർത്തിയ മെഡൽ ജേതാക്കളെല്ലാം തങ്ങളുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. ബോക്‌സിങ് താരമായ നിക്കോള ആദംസിന് തന്റെ ഒളിമ്പിക് കിരീടം റിയോയിലും നിലനിർത്താൻ സാധിച്ചു. 200 മീറ്റർ കനോയ് സിംഗിളിൽ ഗോൾഡ് മെൽ നേടിയ ലിയാം ഹീത്തും സ്ത്രീകളുടെ ട്രിയാത്ത്‌ലോണിൽ ബ്രോൻസ് നേടിയ വിക്കി ഹോളണ്ടും രാജ്യത്തിന്റെ അഭിമാനമുയർത്തി. ഡബിൾ ഡബിളിൽ മിന്നിത്തിളങ്ങിയ മോ ഫറാഹിന്റെ പ്രകടനവും ശ്രദ്ധേയമായി.

4x400 മീറ്റർ റിലേയിൽ ബ്രിട്ടന്റെ എയ്‌ലിഡ്ഹ് ഡോയ്‌ലെ, അൻയിക ഒന്വോറ, എമിലി ഡയമണ്ട്, ക്രിസ്‌ററിനെ ഓഹുറുവോഗ്, എന്നിവർ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ചാണ് മെഡൽ നേടിയത്. പ്രസ്തുത ഇനത്തിൽ 1992ലെ ബാർസലോണ ഒളിമ്പിക്‌സിന് ശേഷം ബ്രിട്ടൻ നേടുന്ന ആദ്യ മെഡലുമായിരുന്നു ഇത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ ബ്രിട്ടന്റെ സൈക്ലിങ് ടീം എട്ട് സ്വർണമെഡലുകളും രണ്ട് വെള്ളി മെഡലുകളും രണ്ട് ബ്രോൺസ് മെഡലുകളും നേടിയിരുന്നു. ഈ വർഷം ബ്രാഡ്‌ലെ വിഗിൻസ് നയിക്കുന്ന സൈക്ലിങ് ടീം ആറ് ഗോൾഡ് മെഡലുകളും നാല് വെള്ളി മെഡലുകളും രണ്ട് ബ്രോൺസുമാണ് കരസ്ഥമാക്കിയത്. സ്വർണമെഡൽ വേട്ടയിൽ ഇപ്രാവശ്യം മുന്നിലെത്തിയ ബ്രിട്ടീഷ് താരങ്ങളാണ് കെന്നിയും ട്രോട്ടും. ഇതിൽ കെന്നിക്ക് ആറ് സ്വർണ മെഡലുകളും ട്രോട്ടിന് നാല് സ്വർണമെഡലുകളുമാണ് നേടാൻ സാധിച്ചത്. ഇന്ന് നടക്കുന്ന പുരുഷന്മാരുടെ സൂപ്പർഹെവി വെയിറ്റ് ഫൈനലിൽ ബ്രിട്ടന്റെ ജോയ് ജോയ്‌സ് ഫ്രാൻസിന്റെ ടോണി യോകയെ തോൽപിച്ച് മെഡൽ നേടുമെന്ന് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ നിരവധി താരങ്ങളാണ് ബ്രിട്ടനെ റിയോയിൽ സവിശേഷ സ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഈ നേട്ടങ്ങൾ കൊയ്തവരെ കാത്ത് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമമന്ത്രിയും ഒരു പരേഡ് നടത്തും എന്നല്ലാതെ അഞ്ചു നയാ പൈസ പ്രതിഫലമായി നൽകില്ല എന്നോർക്കണം. കാഷ് അവാർഡോ ജോലി വാഗ്ദാനമോ ഒന്നും ഇല്ലാതെയാണ് ബ്രിട്ടീഷുകാർ ഇത്രയും മെഡലുകൾ നേടുന്നത്. അവർക്കാർക്കും പരാതികൾ ഇല്ല. മെഡൽ ലഭിച്ചവർക്കു പ്രത്യേകമായ ഒരു പരിഗണനയും ഇല്ല. ഇന്ത്യയിൽ ക്രിക്കറ്റ് മാത്രമെ കളിയായുള്ളു എന്നാരോപിക്കുന്നവർ അറിയേണ്ടത് ബ്രിട്ടനിൽ ഫുട്‌ബോൾ മാത്രമെ കളിയായുള്ളൂ എന്നാണ്. ഫുട്‌ബോൾ താരങ്ങൾ അവിടെ ദൈവങ്ങൾക്കു തുല്യമാണ്. ഇത്തരം വീരാരാധനകൾ ലോകം മുഴുവൻ ഉണ്ട്. അതൊന്നുമല്ല യഥാർത്ഥ കാരണം.

കളിക്കളങ്ങളിൽ വിജയം നേടുന്നവർക്ക് അവിടെ പ്രത്യേക മാന്യതയുണ്ട്. മികച്ച താരങ്ങളെ കണ്ടെത്താൻ പദ്ധതികൾ ഉണ്ട്. അവർക്ക് പരിശീലനം നൽകാൻ പദ്ധതികൾ ഉണ്ട്. അതിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലരില്ല. അവർ ഒളിമ്പിക്‌സിന് പോകുന്നത് പങ്കെടുക്കാൻ അല്ല, മെഡൽ വാങ്ങാൻ ആണ്. കായികതാരങ്ങൾ ഇവിടെ പഠിക്കാത്തവരും, കുഴപ്പക്കാരും ആണെങ്കിൽ ബ്രിട്ടനിൽ അവർ പ്രത്യേക ആദരവ് അർഹിക്കുന്ന പ്രഗത്ഭരാണ്. എന്നു വച്ചാൽ സമൂഹം കായികതാരങ്ങൾക്ക് മാന്യമായ പദവി നൽകുന്നു എന്നർത്ഥം. ഇന്ത്യക്ക് ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ കതിരിൽ വളം വയ്ക്കുന്ന ഏർപ്പാട് നിർത്തണം. ഒരു കാരണവശാലും അടുത്ത ഒളിമ്പിക്‌സിൽ ഇപ്പോഴത്തെ നിലയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ എട്ടു വർഷം കഴിഞ്ഞുള്ള ഒളിമ്പിക്‌സിൽ ഒരു മെഡൽ വാങ്ങാൻ ഇപ്പോൾ പദ്ധതി ഇട്ടാൽ സാധിക്കും. അതിന് പട്ടാളത്തെയും പൊലീസിനെയും ഒന്നും നിയമിക്കണ്ട കാര്യമില്ല. ചൈന എന്തു ചെയ്യുന്നു എന്നറിയാൻ ചാരന്മാരെ നിയോഗിക്കേണ്ട കാര്യവുമില്ല. തുറന്ന പുസ്തകം പോലെ പ്രവർത്തിക്കുന്ന ബ്രിട്ടനിലേക്ക് പണി അറിയാവുന്ന ഒരു സംഘത്തെ അയച്ചാൽ മതി.

സർക്കാർ ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചോ സ്വാധീനമുള്ളവർ പ്രത്യേക ആനുകൂല്യം കൈപ്പറ്റിയോ സ്പോർട്സ് അഡ്‌മിനിസ്‌ട്രേഷനു വേണ്ടി അനേകം വകുപ്പുകൾ രൂപീകരിച്ചോ ഒന്നുമല്ല ഇവർ കാര്യങ്ങൾ ചെയ്യുന്നത്. സ്പോർട്സ് ലോട്ടറി എന്ന പേരിൽ ഒരു ലോട്ടറി നടത്തുകയും ആ ഫണ്ട് മുഴുവൻ കായിക വികസനത്തിന് വേണ്ടി നൽകുകയും ചെയ്യുന്നു. ആ ഫണ്ട് കിട്ടാൻ ഒരു പ്രത്യേക മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നു. ഓരോ ഇനത്തിലും ഓരോ പ്രായത്തിലും ചെയ്യേണ്ട യോഗ്യതകൾ നിശ്ചയിക്കുന്നു. ആ യോഗ്യതകൾ ഉള്ളവർക്കു ഓട്ടോമാറ്റിക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇങ്ങനെ വളർന്നു വരുമ്പോൾ ആനുകൂല്യങ്ങളുടെ തുക കൂടുന്നു. അതേസമയം സ്വന്തം ചെലവ് നടത്താൻ ഇവർ ജോലി ചെയ്യാനും മടിക്കാറില്ല. ഇത് വീതംവെയ്ക്കുന്നത് കായിക സംഘടനകളാണ്. അതിൽ രാഷ്ട്രീയമില്ല.

വളരെ ലളിതമായ ഒരു രീതി മൂലം കായിക ഭരണം സമ്പൂർണമായി രാഷ്ട്രീയ വിമുക്തമായിരിക്കുകയാണ്. പദ്ധതികൾ രൂപീകരിച്ചു അവർ തന്നെ നടപ്പിലാക്കുന്നു. വലിയ സ്റ്റേഡിയങ്ങളും ആധുനിക സൗകര്യങ്ങളും നൽകുന്നു. പരിശീലകർ പലപ്പോഴും സൗജന്യമായി പരീശീലനത്തിന് ഒരുങ്ങുന്നു. സ്‌കൂളുകളും കോളേജുകളും എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി നൽകുന്നു. ഇത്രയും ഒക്കെ ചെയ്താൽ മതി നമുക്കും മെഡലുകൾ നേടാം. അതിനുള്ള നടപടികളാണ് ആരംഭിക്കേണ്ടത്.

ഇന്ത്യക്ക് ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ കതിരിൽ വളം വയ്ക്കുന്ന ഏർപ്പാട് നിർത്തണം. ഒരു കാരണവശാലും അടുത്ത ഒളിമ്പിക്‌സിൽ ഇപ്പോഴത്തെ നിലയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ എട്ടു വർഷം കഴിഞ്ഞുള്ള ഒളിമ്പിക്‌സിൽ ഒരു മെഡൽ വാങ്ങാൻ ഇപ്പോൾ പദ്ധതി ഇട്ടാൽ സാധിക്കും. അതിന് പട്ടാളത്തെയും പൊലീസിനെയും ഒന്നും നിയമിക്കണ്ട കാര്യമില്ല. ചൈന എന്തു ചെയ്യുന്നു എന്നറിയാൻ ചാരന്മാരെ നിയോഗിക്കേണ്ട കാര്യവുമില്ല. തുറന്ന പുസ്തകം പോലെ പ്രവർത്തിക്കുന്ന ബ്രിട്ടനിലേക്ക് പണി അറിയാവുന്ന ഒരു സംഘത്തെ അയച്ചാൽ മതി. അവർ ഒന്നോ രണ്ടോ മാസം അവിടെ താമസിച്ച് എല്ലാം കണ്ടു പഠിക്കട്ടെ.

കായിക ഭരണം രാഷ്ട്രീയ വിമുക്തമാക്കുക. കളിയറിയാവുന്ന വിദഗ്ധരേയും പണം ഒഴുക്കാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികളെയും കായികതാരങ്ങളെയും പണി ഏൽപ്പിക്കുക. വിദഗ്ധരുടെ ഒരു സംഘത്തെ ബ്രിട്ടനിൽ പോയി പഠിക്കാൻ ഏർപ്പാടാക്കുക. അവർ തിരിച്ചുവന്ന് നൽകുന്ന ശുപാർശ അനുസരിച്ച് കായിക രംഗം അടിമുടി പരിഷ്‌കരിക്കുക. ഇതിനുള്ള ശ്രമം നടത്തിയാലേ ഇവിടെ മാറ്റം ഉണ്ടാകു. അതിനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP