Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീർപ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പും; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം: ഓൺലൈൻ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയൽ

ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീർപ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പും; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം: ഓൺലൈൻ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയൽ

എഡിറ്റോറിയൽ

വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേർന്നു അവർക്ക് ഗുണകരമായ രീതിയിൽ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യൽ മീഡിയയുടെ ഉയർച്ച. താൻ നേരിടുന്ന അനീതിക്കെതിരെ ഇന്നു ഒരു വ്യവസ്ഥാപിത സാഥാപനത്തിന്റെയും പിന്തുണയില്ലാതെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ആർക്കും ശബ്ദം ഉയർത്താനും ആ ശബ്ദം അധികാരികളിലെത്തിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിയും. ഏതു സാധാരണക്കാരനും പറയുന്ന ഒരു കാര്യം അർത്ഥവത്താണെങ്കിൽ ലോകത്തെ ഏറ്റവും വലിയ മാധ്യമത്തിൽ വരുന്നതിനേക്കാൾ ശക്തമായി തന്നെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ സാധിക്കും.

അതിന് പണച്ചെലവില്ല. മനുഷ്യ അദ്ധ്വാനമില്ല. ആരുടെയും ശുപാർശയും വേണ്ട. ഏതാനും വർഷങ്ങൾ മുൻപ് വരെ ഇതായിരുന്നില്ല സ്ഥിതി. വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് വിനയാകുന്ന ഒന്നും വെളിച്ചം കാണാതിരിക്കാനും ഒറ്റപ്പെട്ട ശബ്ദങ്ങൾ മുളയിലെ നുള്ളാനും അന്ന് സാധിക്കുമായിരുന്നു. 5000 രൂപയും മള്ളൂർ വക്കീലുമുണ്ടെങ്കിൽ ആരെയും കൊല്ലാം എന്നു പണ്ട് പറഞ്ഞിരുന്നത് പോലെ കയ്യിൽ പത്ത് കാശുണ്ടെങ്കിൽ എന്തും ചെയ്യാം എന്നൊരു അവസ്ഥയായിരുന്നു ഈയടുത്ത കാലത്ത് വരെ. എന്നാൽ സോഷ്യൽ മീഡിയ ഒറ്റപ്പെട്ട നിലവിളികളുടെ പ്രചാരകരായി മാറിയടോടെ അത്തരം വാതിലുകൾ എല്ലാം അടഞ്ഞിരിക്കുകയാണ്.

എന്നാൽ ഇന്നു നേരം വെളുക്കാത്തവർ തന്നെയാണ് നമ്മുടെ നേതാക്കളും മാധ്യമങ്ങളും എന്നത് അടുത്ത കാലത്തെ ചില അനുഭവങ്ങൾ തെളിയിക്കുന്നു. മാധ്യമങ്ങൾക്ക് പരസ്യം നൽകിയാൽ ഏതു വിഷവും വിറ്റു കാശാക്കാനാവുന്ന സാഹചര്യം ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. പണം ലഭിക്കുന്നതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ പോലും പ്രസിദ്ധീകരിക്കാതിരിക്കുക, പരസ്യം ലഭിക്കുന്നതുകൊണ്ട് ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിച്ച് വലുതാക്കുക തുടങ്ങിയ നീച സംഭവങ്ങളാണ് മുഖ്യധാര മാധ്യമങ്ങൾ പുലർത്തുന്നതെങ്കിൽ ഒത്തു തീർപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ എന്തിനും ഏതിനും വിട്ടു വീഴ്ച ചെയ്യുന്നവരായി രാഷ്ട്രീയക്കാരും മാറുന്നു.

ഇത്തരം സംഘടിതമായ നെറികേടിനെതിരെയുള്ള ശക്തമായ വെല്ലുവിളി ആയിരുന്നു ശ്രീജിത്തിന്റെ സമരത്തിലൂടെ കേരളത്തിൽ ഉയർന്നു വന്നത്. സ്വന്തം അനുജനെ കൊന്നവനെ പിടിക്കണം എന്നാവശ്യപ്പെട്ട് രണ്ട് വർഷത്തിലധികം ഒരാൾ സത്യാഗ്രഹം ഇരിക്കയും ആ സത്യാഗ്രഹം ഇതുവരെ പൊതുജനം കാണാതെ പോവുകയും ചെയ്തു എന്നത് നിസ്സാരമായ ഒരു കുഴപ്പം അല്ല എടുത്തു കാട്ടുന്നത്. ഒടുവിൽ സോഷ്യൽ മീഡിയ അതൊരു ഹാഷ് ടാഗ് ആക്കി മാറ്റിയതോടെ ശ്രീജിത്ത് കേരളത്തിലെ ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന പ്രശസ്തമായ ഒരു പേരായി മാറി.

ശ്രീജിത്തിന് നീതി വേണം എന്ന കാര്യത്തിൽ ആരോപണ വിധേയരായ പൊലീസുകാരൊഴികെ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല എന്ന സാഹചര്യത്തിലേയ്ക്കാണ് അത് നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫും ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫും കുമ്മനത്തിന്റെ നേതൃത്വത്തിൽ ബിജെപിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഒക്കെ തുടർച്ചയായി സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജൻ സമരപ്പന്തലിൽ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയിൽ നൽകിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികൾ മാത്രം. സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സർക്കാരുകൾ കാട്ടിയാൽ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജൻ സമരപ്പന്തലിൽ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയിൽ നൽകിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികൾ മാത്രം. സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സർക്കാരുകൾ കാട്ടിയാൽ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.

ഇതെല്ലാം സംഭവിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടൽ മാത്രം കൊണ്ടാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും എത്തുന്നുണ്ടെങ്കിലും അതിന് അർഹത രണ്ടു വർഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയിൽ പട്ടിണി ശ്രീജിത്തിനുള്ളതാണ്. മറ്റാരെങ്കിലും കൈയടി അർഹിക്കുന്നെങ്കിൽ അത് സോഷ്യൽ മീഡിയ മാത്രമാണ്. സോഷ്യൽ മീഡിയയെ ഒരു ആശയ ഇടപെടലിന്റെ പ്ലാറ്റ്‌ഫോം എന്നതിനപ്പുറം സാമൂഹ്യ ഇടപെലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് ഈ സമരം വഴി. ലോകം എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികൾ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറൽ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആദ്യമായി മലയാളികൾ മനസ്സിലാക്കിയത് ഇങ്ങനെയാണ്.

സോഷ്യൽ മീഡിയ തെരുവിൽ ഇറങ്ങിയ ദിവസം പ്ലക്കാടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയവർ മാത്രമല്ല ഈ സമരത്തിന് ആവേശം പകർന്ന നൂറുകണക്കിന് വ്യക്തികൾക്കും ഇതിൽ പങ്കുണ്ട്. നിരവധി ഫേസ്‌ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമായി. മല്ലു സൈബൽ സോളിഡേർസും ഒട്ട് സ്‌പോക്കണും ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട രണ്ടു പേരുകൾ. എന്നാൽ അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്. ഇതിനെയാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ കൊണ്ടും പഞ്ചാരയിൽ പൊതിഞ്ഞ വാദങ്ങൾ കൊണ്ടും വ്യവസ്ഥാപിത സംവിധാനങ്ങൾ നക്കി കൊല്ലാൻ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ഞങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ സംഘിടിതമായി തന്നെ പ്രഖ്യാപിക്കട്ടെ തളരാതെ പോരാടുന്ന ശ്രീജിത്തിനൊപ്പം തന്നെയാണ് ഞങ്ങൾ. ഞങ്ങൾക്ക് ആശയപരമായി പല കാര്യങ്ങളിലും ഭിന്നതയുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഒറ്റ നിലപാട് എടുക്കാനും സോഷ്യൽ മീഡിയയുടെ ഇടപെടലിനൊപ്പം നിന്നു സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുമാണ് ഞങ്ങളുടെ തീരുമാനം. ഇനിയുള്ള കാലം ശ്രീജിത്തിനൊപ്പം അടിയുറച്ചു നിന്നു ശ്രീജിത്ത് ഉയർത്തി പിടിക്കുന്ന വിഷയങ്ങൾ സമൂഹത്തിൽ സജീവമായി ചർച്ചയാക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ശ്രീജിത്തിനെപ്പോലെയുള്ള മതവും ജാതിയും രാഷ്ട്രീയവും ഇല്ലാതെ ബഹുജന സമരങ്ങളാണ് വരേണ്ടത്.

ഇത്തരം ശബ്ദങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ. അവ വാടി പോകാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് ഞങ്ങളുടേത്. ആ ചുമതല നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. വ്യവസ്ഥാപിതമായി ഒന്നിന്റെയും പിന്തുണ ഇല്ലാതെ ഉയർന്നു കേൾക്കുന്ന എല്ലാ സാമൂഹിക ശബ്ദങ്ങളും ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറാൻ ഞങ്ങൾ തയ്യാറല്ല. ശ്രീജിത്തിനെ പോലെയുള്ള ജനകീയ സമരങ്ങളെ വാർത്തയിലൂടെ മാത്രമായിരിക്കില്ല ഞങ്ങൾ സഹായിക്കുക. പ്രത്യുത സമരത്തിന് വേണ്ട സഹായങ്ങളും നിയമ സഹായങ്ങളും ചെയ്യേണ്ട ബാധ്യത കൂടി ഞങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരും.

സോഷ്യൽ മീഡിയ തെരുവിൽ ഇറങ്ങിയ ദിവസം പ്ലക്കാടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയവർ മാത്രമല്ല ഈ സമരത്തിന് ആവേശം പകർന്ന നൂറുകണക്കിന് വ്യക്തികൾക്കും ഇതിൽ പങ്കുണ്ട്. നിരവധി ഫേസ്‌ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമായി. മല്ലു സൈബൽ സോളിഡേർസും ഒട്ട് സ്‌പോക്കണും ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട രണ്ടു പേരുകൾ. എന്നാൽ അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്.ഇതു ഒറ്റപ്പെട്ട ശബ്ദമായി കരുതി തള്ളിക്കളയാതെ അതിന്റെ പിന്നിലെ യഥാർത്ഥ ബാധ്യത തിരിച്ചറിഞ്ഞു ചെയ്യാൻ കഴിയുന്നവയൊക്കെ ചെയ്യാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ പൂർത്തിയാക്കേണ്ടത്. ഇത്തരം ജനകീയ സമരങ്ങളെ മുളയിലെ നുള്ളിക്കളയാൻ ശ്രമിക്കാതെ അവർ പറയുന്നത് കേട്ടു പ്രായോഗികമായ പരിഹാരം കണ്ടെത്താൻ സർക്കാരുകൾക്ക് കഴിയണം. അങ്ങനെയെങ്കിൽ ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാം. ശ്രീജിത്ത് നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കാനുള്ള ഒരു ഉപാധിയായി മാറണം.

സിബിഐ അന്വേഷണം കൊണ്ട് മാത്രം തൃപ്തിപ്പെടരുത്. സംസ്ഥാന സർക്കാരിന് ഇതിലും ഏറെ ചെയ്യാൻ കഴിയും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പഠിച്ചു തുടർ നടപടികൾ എടുക്കയാണ് ചെയ്യേണ്ടത്. ക്രൈം ബ്രാഞ്ച് പോലെയുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുക, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണം തീരും വരെ മാറ്റി നിർത്തുക തുടങ്ങിയ ചുമതലകൾ സംസ്ഥാനം ചെയ്യേണ്ടതാണ്. അത്തരം തുടർ നടപടികൾ കൂടി ഉണ്ടായാലെ ഈ സമരം സമ്പൂർണ വിജയമായി മാറു.

ശ്രീജിത്തിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ച് കളയാൻ ഞങ്ങൾ ഒരുക്കമല്ല. ഒരുമിച്ചു ഒറ്റമനസ്സോടെ ഞങ്ങൾ ഈ സാമൂഹ്യ വിപ്ലവത്തിനൊപ്പം ഉണ്ട്. സോഷ്യൽ മീഡിയ ഒരുമിച്ചെടുക്കുന്ന ആഹ്വാനം കണ്ടില്ലെന്ന് നടിക്കാൻ ഇനിയുള്ള കാലത്ത് വിവേകം ഇല്ലാത്തവർക്ക് മാത്രമേ സാധിക്കൂ എന്നു മറക്കരുത്. ഈ വിപ്ലവം കേരളീയ സമൂഹത്തിൽ ഒരു അഗ്നിയായി പടർന്നു പിടിക്കാതെ എന്നും ഈ വെളിച്ചം തല്ലിക്കെടുത്താനുള്ള ശ്രമങ്ങൾ മുളയിലെ നുള്ളിക്കളയണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP