ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ
'പൊളിറ്റിക്ക്സ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗണ്ട്രൽ', അഥവാ ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന ഉദ്ധരണി, സമകാലീന കേരളീയ രാഷ്ട്രീയത്തിലെ ചില മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും ഓർമ്മവരാറുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയോ, വികസനത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ, മാറുന്ന കാലത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യാൻ ആവാതെ, അഴിമതിയും അക്രമവും ജാതിരാഷ്ട്രീയുമായി കഴിഞ്ഞുകൂടുന്ന വെറും രാഷ്ട്രീയ ഭിക്ഷാംദേഹികൾ. 'പൊതുജനം കഴുതയാണ്.'- അടുത്തറിഞ്ഞുനോക്കൂ, കേരളത്തിലെ പല രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യമാണിത്. ഓർമ്മകൾ കുറവായ, തങ്ങൾ എന്ത് അഴിമതി നടത്തിയാലും മറക്കുന്ന, കാശിറക്കിയാൽ, എങ്ങനെയും സ്വാധീനിക്കാൻ കഴിയുന്ന, ജാതിയും മതവും പറഞ്ഞാൽ കൊട്ടക്കണക്കിന് വോട്ട് വാരാൻ കഴിയുന്ന, ഒരു തരം കഴുതകളാണ് പൊതുജനമെന്ന് മുന്നണി ഭേദമില്ലാതെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ കാലാകാലങ്ങളായി വിശ്വസിക്കുന്നതാണ്.
ബ്രിസ്റ്റോൾ സർവകലാശാലയുടെ പുതിയ പഠനം നോക്കുക. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ പുതുതലമുറ രാഷ്ട്രീയക്കാരുടെ വരവാണ് ആ രാജ്യങ്ങളുടെ വികസനത്തിന്റെ ആദ്യ പത്തുകാരണങ്ങളിൽ ഒന്നെന്ന്. കാനഡയിലും സ്വീഡനിലുമൊക്കെ പയ്യന്മാർ എന്ന് നാം പറയുന്നവർ ഭരണനേതൃത്വത്തിലേക്കു വരുന്നു. എന്നാൽ നമ്മുടെ നാട്ടിലോ? നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നറിയപ്പെടുന്ന അഞ്ചുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം, ഈ രീതിയിലുള്ള ആശാവഹമായ ചില ദിശാമാറ്റങ്ങളുടെ സൂചികയാണ്. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നുള്ള രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടികൂടിയാണ് ഈ ഫലം.
ഇവിടെ ചർച്ച ചെയ്ത പ്രധാനപ്പെട്ട ഒരു ഘടകം സ്ഥാനാർത്ഥിയുടെ മികവും വികസനവും തന്നെയായിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം വീഴുന്ന കേരളത്തിൽ പോസറ്റീവായി ചിന്തിക്കുന്ന ഒരു തലമുറ വളർന്നുവരുന്നുവെന്നത് ആശ്വാസമാണ്. വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥിയും മേയറുമായ വി കെ പ്രശാന്ത് ജയിച്ചതിൽ നിന്നൊക്കെ അത് പ്രകടമാണ്. കഴിവും കാഴ്ചപ്പാടും ഉള്ള, പച്ച മലയാളത്തിൽ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും വെളിവുമുള്ള ചെറുപ്പക്കാർ ഉയർന്നുവരുന്നതിന്റെ കൃത്യമായ സൂചന.
കടൽക്കിഴവന്മാരെപ്പോലെ മണ്ഡലത്തിൽ കടിച്ചുതുങ്ങുന്നവരേക്കാൾ, ജനം കഴിവുതെളിയിച്ച യുവാക്കൾക്ക് അവസരം നൽകുന്നുവെന്ന് കോന്നിയിലെ ഇടതുസ്ഥാനാർത്ഥി ജിനേഷ് കുമാറിന്റെ വിജയത്തിൽനിന്നും വ്യക്തം. എല്ലായിടത്തും ഇത്തവണ സ്ഥാനാർത്ഥിയുടെ മെറിറ്റ് നിർണ്ണായകമായിരുന്നു. കൊടി സുനിയോ, കുഞ്ഞനന്തനോ പോലും ഒരു സിപിഎം കോട്ടയിൽ നിന്നാൽ ജയിച്ചുകയറുന്ന കാലം കഴിഞ്ഞുവെന്ന് അർഥം. സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരിച്ചും മറിച്ചും വോട്ട് ചെയ്യാൻ കഴിയുന്നതാണ് യഥാർഥ ജനാധിപത്യം. അല്ലാതെ എല്ലാകാലത്തും ആടുമാടുകളെപ്പോലെ ഒരു പാർട്ടിക്ക് വോട്ടുചെയ്യുന്നത്...അത് ജനാധിപത്യമല്ല ഏകാധിപത്യമാണ്.
വോട്ടർമാർ നൽകിയ ഒന്നാന്തരം പണി നോക്കുക. യുഡിഎഫിന്റെ കുത്തകയായ വട്ടിയൂർക്കാവും, കോന്നിയും എൽഡിഎഫ് ജയിക്കുന്നു. എന്നാൽ എൽഡിഎഫിന്റെ കോട്ടയെന്ന് പറയാവുന്ന കഴിഞ്ഞ തവണ അവർ 38,000ത്തിൽ പരം വോട്ടിന് ജയിച്ച അരൂരിൽ അവർ തോൽക്കുകയും ചെയ്യുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഉയരുന്നതിന് അനുസരിച്ച് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വോട്ട് കുറയുന്നതും നോക്കുക. മാത്രമല്ല, എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സകല ജാതി സംഘടനകളും കണ്ടം വഴി ഓടുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. നായർവോട്ട്, ഈഴവവോട്ട് എന്നു പറയുന്ന വൃത്തികെട്ട ജാതിക്കളി കളിച്ച എല്ലാ ജാതിക്കോമരങ്ങൾക്കുമുള്ള താക്കീതായിരുന്നു വട്ടിയൂർക്കാവിലെ വിജയം. ശരിദൂരം എന്ന വാക്കുതന്നെ ഇവിടെ ഒരു സാംസ്കാരിക അശ്ലീലമായി മാറിക്കഴിഞ്ഞു.
നായർ മണ്ഡലത്തിൽ ഒരു ഈഴവൻ മത്സരിക്കുന്നു എന്നൊക്കെ പരസ്യമായി പ്രചാരണം നടത്തിയവർ, ഇവിടെ ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു യുവതലമുറ വളർന്നുവരുന്നുണ്ടെന്ന് മറന്നുപോയി. അതുപോലെ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ രംഗത്തിറങ്ങിയ എസ്എൻഡിപിക്കും ഇപ്പോൾ കിളിപോയിരിക്കും. സുപ്രീം കോടതി വിധിയെ അംഗീകരിക്കാതെ രാഷ്ട്രീയ അടവിന്റെ അവസാന തന്ത്രമെന്ന നിലയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യപിച്ച ഓർത്തഡോക്സ് സഭയും ശരിക്കും ശശിയാവുകയാണ് ചെയ്യുന്നത്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെയാണ്. മുസ്ലിം മതമൗലികവാദികളൂടെ കണ്ണിലെ കരടായിരുന്നു എക്കാലത്തും ഷാനിമോൾ. തട്ടമിടാത്ത സ്ത്രീയാണെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ ചില ഇസ്ലാമിക വർഗീയ ഗ്രൂപ്പുകളുടെ മുഖത്തേറ്റ കാറിത്തുപ്പാണ് ഈ ഫലം. ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നത് എതിർക്കുന്നവർ ഇന്നും എത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സിപിഎം പോലും തീർത്തും ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ നടത്തുന്നത്. ഇവിടുത്തെ ഫലം മതനിരപേക്ഷതക്കുള്ള അംഗീകാരം കൂടിയാണ്.
ആ അർഥത്തിൽ നോക്കിയാൽ വോട്ടർമാരാണ് ഈ തെരെഞ്ഞടുപ്പിലെ താരം. അവർ കണ്ടെത്തിയിരിക്കുന്നത് മികച്ച സ്ഥാനാർത്ഥികളെയാണ്. വാർധക്യം അട്ടിപ്പേറുന്ന കണ്ടുമടുത്ത മുഖങ്ങളേക്കാൾ, കാഴ്ചപ്പാടും കഴിവുമുള്ള യുവതയെ അവർ പുൽകുന്നു. തങ്ങൾ ഒരു പാർട്ടിയുടെയും ജാതി മത സംഘടനകളുടെയും മാനസിക അടിമകൾ അല്ലെന്നും, വ്യക്തിത്വമുള്ള ഉത്തമ ബോധ്യമുള്ള യഥാർഥ ശരിദൂരം തെരഞ്ഞെടുക്കാൻ കഴിയുന്നവരാണെന്ന് അവർ തെളിയിക്കുന്നു.അതേ, ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം.
Stories you may Like
- എന്തുകൊണ്ടു പ്രശാന്ത് കിഷോർ മോഡൽ കോൺഗ്രസിൽ വർക്കാകില്ല? ജെ എസ് അടൂർ എഴുതുന്നു
- രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുത്: പ്രശാന്ത് കിഷോർ
- ലക്ഷ്യം ഭരണത്തുടർച്ച, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്ത തെലങ്കാന മുഖ്യമന്ത്രി
- പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് ചരിത്രപരമായ മണ്ടത്തരമോ?
- രാഹുൽ അദ്ധ്യക്ഷ പദവിയിൽ വരരുതെന്ന് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചോ?
- TODAY
- LAST WEEK
- LAST MONTH
- 'ബെസ്റ്റ് ഫ്രണ്ട്സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ
- കൊച്ചിയിലെ റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി; കുത്തേറ്റു മരിച്ച കൊല്ലം സ്വദേശി സംഭവസ്ഥലത്തു കിടന്നത് അര മണിക്കൂറോളം; എറണാകുളം മുളവുകാട് സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി
- തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും
- പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ
- 'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്കിടയിൽ' ഇതാ ഒരു കരയുന്ന നേതാവ്! സഭ അലങ്കോലമായപ്പോൾ പൊട്ടിക്കരഞ്ഞത് ചരിത്രം; പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ ചിരിക്കുടക്ക; വാജ്പേയിയുടെ കാലത്തെ കിങ്ങ്മേക്കറായ ഡി 4 നേതാവ്; 'രാഷ്ട്രപതിയാവാനില്ല, ഉപരാഷ്ട്രപതിയായാൽ മതി'യെന്ന തഗ്ഗുമായി പടിയിറക്കം; വെങ്കയ്യ നായിഡു ഒരു അസാധാരണ നേതാവ്
- പ്രണയമുണ്ടെന്ന് പറയുന്നത് പോലെ അത് നിരസിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്; സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ; സൂര്യ മരിച്ചെന്ന് ഉറപ്പാക്കിയ സുജീഷ് പൊലീസിൽ കീഴടങ്ങിയത് ഫോണുമായി; നടുക്കത്തോടെ നാട്
- തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം
- നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ള്; ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചതിൽ നമ്പിക്ക് പങ്കില്ല; 'റോക്കട്രി' സിനിമയിലൂടെ അപമാനിക്കുന്നത് കലാം അടക്കം ഉന്നത ശാസ്ത്രജ്ഞരെയും; ചാരക്കേസിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നത് നമ്പിയുടെ കുപ്രചാരണം; രൂക്ഷ വിമർശനവുമായി കേസിൽ പ്രതി ആയിരുന്ന ശശികുമാർ
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍