Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന വാചകം, ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉപേക്ഷിക്കുക; കേരളം കത്തേണ്ട സമയത്തും നിർലജ്ജം നോക്കി നിന്നവർക്ക് മാപ്പില്ല; സഖാക്കളെ സമരത്തെ തള്ളിപ്പറഞ്ഞ നിങ്ങൾ എകെജിയുടെ പടം ഇനി കോഫി ഹൗസിനുമുന്നിൽ മാത്രം തൂക്കുക; സഹനമല്ല സമരം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന പാഠം ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്തും; മഹാപാപി ഇരുമ്പഴിക്കുള്ളിലാവുമ്പോൾ; മറുനാടൻ എഡിറ്റോറിയൽ

നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന വാചകം, ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉപേക്ഷിക്കുക; കേരളം കത്തേണ്ട സമയത്തും നിർലജ്ജം നോക്കി നിന്നവർക്ക് മാപ്പില്ല; സഖാക്കളെ സമരത്തെ തള്ളിപ്പറഞ്ഞ നിങ്ങൾ എകെജിയുടെ പടം ഇനി കോഫി ഹൗസിനുമുന്നിൽ മാത്രം തൂക്കുക; സഹനമല്ല സമരം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന പാഠം ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്തും; മഹാപാപി ഇരുമ്പഴിക്കുള്ളിലാവുമ്പോൾ; മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ

ഹാപാപി യാത്രയായി! വർഷങ്ങൾക്ക് മുമ്പ് ബിഷപ്പ് കുണ്ടുകുളം അന്തരിച്ചപ്പോൾ ഒരു വിവാദ വാരികയിൽ വന്ന കവർസ്റ്റോറിയാണിത്. അതും ബിഷപ്പിന്റെ മുഖചിത്രം വെച്ച്. കുണ്ടുകുളത്തിന്റെ രീതികളെക്കുറിച്ച് അങ്ങേയറ്റം എതിർപ്പുണ്ടായിരുന്നെങ്കിലും, മരിച്ച ഒരു മനുഷ്യനുകൊടുക്കേണ്ട ആനുകൂല്യത്തിന്റെ പേരിൽ ആ തലക്കെട്ട് വല്ലാതെ പൊതുസമൂഹത്തിൽ വിമർശിക്കപ്പെട്ടു. ഇപ്പോൾ പീഡന വീരൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ പിടിയിലാവുമ്പോൾ ആ പഴയ തലക്കെട്ട് ഓർത്തുപോവുകയാണ്. ഒടുവിൽ ആ മഹാപാപി ഇരുമ്പഴിക്കുള്ളിലായി!

പണവും അധികാരവും അതിലുപരി മതത്തിന്റെയും സമുദായത്തിന്റെയും സ്വാധീനത്തിൽപെട്ട് എന്തുചെയ്യാമെന്ന് അഹങ്കരിച്ചിരുന്ന ഒരു മനുഷ്യന്റെ വീഴ്ചകൂടിയാണിത്. പക്ഷേ വസ്തുനിഷ്ഠമായി ആലോചിക്കുമ്പോൾ ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിജയമാണോ. എന്താണ് ഫ്രാങ്കോ മുളയ്ക്കൻ സംഭവം കേരളീയ പൊതുസമൂഹത്തോട്് പറയുന്നത്. എല്ലാം നാറ്റക്കഥകൾ തന്നെ. ഒന്ന്, കന്യാസ്ത്രീ മഠത്തിൽപോലും സ്ത്രീ സുരക്ഷതയല്ല. രണ്ട്്, പണവും അധികാരവുമുള്ളവനെ തൊടാൻ പൊലീസിനും ഭരണകർത്താക്കൾക്കും പേടിയാണ്, മൂന്ന് അധികാരമുള്ളവന്റെ മുന്നിൽ ഭരണവും പ്രതിപക്ഷവും ഒന്നിച്ചു നിൽക്കും. സത്യത്തിൽ ഫ്രോങ്കോമുളയ്്ക്കന്റെ അറസ്റ്റ് ഇത്ര നീണ്ടതുതന്നെ നമ്മുടെ നിയമവ്യവസ്ഥയോടുള്ള ഭീഷണിയാണ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽപ്പോലും അറസ്റ്റ് നടക്കുന്ന നമ്മുടെ രാജ്യത്ത്, ഒരു സ്ത്രീയുടെ രേഖാമൂലമുള്ള പരാതി കിട്ടിയിട്ടും നടപടി വൈകിയത് നാണക്കേടാണ്. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന വാചകം, ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ നമുക്ക് ഉപേക്ഷിക്കാം.

കേരളീയ പൊതുസമൂഹം ഒരുപോലെ നാറിയ വിഷയം ഇതുപോലെയുണ്ടാവില്ല. ഫ്രാങ്കോയെ സംരക്ഷിക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചതല്ലേ നമ്മുടെ സർക്കാർ. ഇരട്ടച്ചങ്കുപോയിട്ട്, പീഡിതർക്കായി മിടിക്കുന്ന അരച്ചങ്കുപോലും, പിണറായി നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ ആ പാവം കന്യാസ്ത്രീകളുടെ കണ്ണീരിനു നേരെ നിങ്ങൾ ഇങ്ങനെ പുറം തിരിഞ്ഞ് നിൽക്കുമായിരുന്നോ. നീതിക്കു വേണ്ടി തെരുവിലിറങ്ങിയ ഈ സ്ത്രീകളുടെ കണ്ണീരു കാണാത്ത ഡിവൈഎഫ്ഐ സഖാക്കളെ, ആ ചെങ്കൊടിയും ചെഗുവേരയുടെ പടവുമൊക്കെ മടക്കി തട്ടിൻ പുറത്ത് സൂക്ഷിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. എന്തൊരു ധീര വിപ്ലവകാരികൾ. ഈ സമരത്തിനു പിന്നിൽ സംഘപരിവാർ ആണെന്നാണ് സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. സമരങ്ങളെ നിർലജ്ജം തള്ളിപ്പറയുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടി. നിങ്ങൾ പാവങ്ങളുടെ പടത്തലവനും സമരനായകനുമായ എകെജിയുടെ പടം പാർട്ടി ഓഫീസിൽനിന്ന് എടുത്തുമാറ്റുക. എകെജി കോഫീഹൗസിന്റെ ചുവരുകളിൽ മാത്രം പുഞ്ചിരിക്കട്ടെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വരെ നേരിട്ട് ബന്ധമുള്ള ഫ്രാങ്കോ മുളയ്ക്കനെ പിടിക്കാൻ നമ്മുടെ നാട്ടിലെ കാവിപ്പട എന്ത് സമ്മർദമാണ് നടത്തിയത്. ചില പ്രസ്താവനകളും പ്രസംഗങ്ങളുമല്ലാതെ, ഒരു പശുവിന് കിട്ടേണ്ട നീതിപോലും നിങ്ങൾ ഇരകളോട് കാണിച്ചോ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ കാര്യം നോക്കുക. ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കുമൊക്കെ നാക്ക് ഇറങ്ങിപ്പോയിരുന്നോ. മറ്റൊരു സംഭവമാണെങ്കിൽ നിങ്ങൾ വായിട്ടലച്ചും മുതലക്കണ്ണീർ ഒഴുക്കിയും എങ്ങനെ കൊഴുപ്പിക്കുമായിരുന്നൂ. സെപ്റ്റിക്ക് ടാങ്കുപോലെ നാറുന്ന വായയുള്ള പിസി ജോർജ്, ഫ്രാങ്കോക്കെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയെ അപമാനിച്ചപ്പോൾ അവന്റെ വൃത്തികെട്ട നാവ് പിഴുതെടുക്കാൻ ഇവിടെ മാവോയിസ്റ്റുകൾ പോലും ഉണ്ടായില്ല.

സഭയും ഇതുപോലെ നാണം കെട്ട സന്ദർഭം വേറെയുണ്ടായിട്ടില്ല. അരമനയിലെ പൂത്ത പണത്തിന്റെയും, മുന്തിയ വീഞ്ഞിന്റെയും ലഹരിയിൽ കന്യാസ്ത്രീകളിൽ കാമം തീർത്ത ആ ഗുദഭോഗപ്രിയനായ ഈ മഹാനെ സംരക്ഷിക്കാനുള്ള സഭയുടെ ശ്രമവും ആരും മറന്നിട്ടുണ്ടാവില്ല. മഴ നനയാതിരിക്കാൻ അരമനയിലേക്ക് ഓടിക്കയറിയ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദിവ്യഗർഭം ഉണ്ടാക്കിക്കൊടുത്ത റോബിനച്ചനെ സംരക്ഷിക്കുകയും, ആ കുട്ടിയ അനാഥാലയത്തിൽ ആക്കാൻ ആസൂത്രിതമായി നീക്കം നടത്തിയ കർത്താവിന്റെ മണവാട്ടികൾക്ക് പിന്നെ പണ്ടേ നാണം എന്നൊന്ന് ഇല്ലാതായിട്ടില്ലേ. ഫ്രാങ്കോക്കെതിരെ വത്തിക്കാൻ നടപടിയെടുത്തതാണ് കട്ടക്കോമഡിയായിപ്പോയത്. മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരുമായ മഹാപാപികൾ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചതിന്റെ പേരിൽ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കണ്ടി വന്ന ഒരു സംഘടനയുടെ നടപടി മാതൃകാപരമായി എന്നേ പറയാൻ കഴിയൂ.( നമ്മളെപ്പോലെയല്ല, ആ രാജ്യങ്ങളിലൊക്കെ നിയമ വാഴ്ചയുണ്ട്)

ഇനി പൊലീസ് ഫ്രാങ്കോയെ, എം എം മണിയുടെ ഭാഷ കടമെടുത്താൽ, 'അങ്ങ് ഒലത്തിക്കളയുമെന്നാണോ' നിങ്ങൾ കരുതുന്നത്. കാശ് വാരിയെറിഞ്ഞ് പിതാവ് സുന്ദരമായി തടിയൂരും. അതിനിടയിൽ കിട്ടുന്ന മാധ്യമ പീഡനം തന്നെയാണ് ഈ മഹാപാപിക്കുള്ള കടുത്ത ശിക്ഷ. ഉന്നതർ പ്രതികളായ കേരളത്തിലെ സ്ത്രീ പീഡനക്കേസുകളിൽ എന്തായിരുന്നു അവസ്ഥ. പീഡന വീരൻ പി.കെ കുഞ്ഞാലിക്കുട്ടി ഇതൊന്നും 'അത്ര ബല്ല്യ ഇശ്യൂ ആക്കെണ്ടെന്ന്' ഇടക്കിടെ പറഞ്ഞുകൊണ്ട് ഒരു ചുക്കും സംഭവിക്കാത്തപോലെ നമുക്കൊപ്പമുണ്ട്. പ്രായപൂർത്തിയാകാത്ത സൂര്യനെല്ലി പെൺകുട്ടിയിൽ മൂത്രംപോകത്ത രീതിയിൽ കാമം തീർത്തവരിൽ ഒരാളായ പി.ജെ കുര്യൻ, (പഴയ ബാജി) രാജ്യസഭയിൽ സ്ത്രീസുരക്ഷക്കുള്ള കമ്മറ്റിയിൽ അംഗമായി വിദേശയാത്രപോലും നടത്തി. ഏറ്റവും ഒടുവിൽ ഷൊർണ്ണൂർ എംഎൽഎ പികെ ശശിയുടെ കാര്യം നോക്കുക. പാർട്ടി അണികളെതന്നെ 'ശശി'യാക്കി. പിന്നെ പണവും പദവികളും ആരാധക വൃന്ദവുമുള്ള പിതാവിനാണോ ഊരിപ്പോരാൻ വിഷമം.

മൊത്തത്തിൽ കേരളം നേടിയ എല്ലാ പ്രബുദ്ധതയ്ക്കും നേരയെുള്ള കാർക്കിച്ചു തുപ്പലായിപ്പോയി ഫ്രാങ്കോയുടെ അറ്സ്റ്റ് വൈകിയത്. ഈ നഗരത്തിന് എന്തുപറ്റിയെന്ന്, പുകയില വിരുദ്ധ പരസ്യത്തിലെ പോലെ നാം ചോദിച്ചുപോവുന്നു. കേരളം നിന്നു കത്തേണ്ട സമയമായിരുന്നു കടന്നുപോയത്. ഇവിടെ ഏതാനും സ്ത്രീപക്ഷ സംഘടനകളും മാധ്യമങ്ങൾക്കും അല്ലാതെ മറ്റാർക്കും കന്യാസ്ത്രീ സമരത്തിൽ താൽപ്പര്യമില്ലായിരുന്നു.

എന്തുകൊണ്ടാണ് എല്ലാവരും ഫ്രാങ്കോയെ പേടിക്കുന്നത്. ദിലീപിനുപോലും കിട്ടാത്ത പരിഗണന അദ്ദേഹത്തിന് കിട്ടിയത് എന്തുകൊണ്ടാണ്. വിഷയം ഒന്നേയുള്ളൂ. മതം. വോൾട്ടയറുടെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. ആരാണ് നിങ്ങളുടെ ഭരണാധികാരികൾ എന്ന് ചോദിക്കുമ്പോൾ. 'നിങ്ങൾക്ക് ഏറെ പരാതികൾ ഉള്ളപ്പോഴും നിങ്ങൾ ആർക്കെതിരെയാണ് മിണ്ടാതിരിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് പ്രതിഷേധങ്ങൾ ഉള്ളപ്പോഴും ആർക്കെതിരേയാണ് നിങ്ങൾ മൗനം പാലിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് വിമർശനം ഉന്നയിക്കാൻ താൽപര്യമുള്ളപ്പോഴും നിങ്ങളുടെ ഭാഷ മയപ്പെടുത്തുകയും നിങ്ങളുടെ ശരീര ഭാഷ ലളിതമാക്കപ്പെടുകയും ചെയ്യുന്നത് ആർക്കെതിരെയാണ്.അവരാണ് നിങ്ങളുടെ ഭരണാധികാരികൾ.' അങ്ങനെ നോക്കുമ്പോൾ പിണറായി വിജയനോ നരേന്ദ്ര മോദിയോ അല്ല നമ്മേ ഭരിക്കുന്നത്. അവരെയെല്ലാം നാം വിമർശിക്കാറുണ്ട്, എഴുതാറുണ്ട് എന്നാൽ ഒരു സംഗതി വരുമ്പോൾ, എല്ലാവരും കൈ വിറയ്ക്കുന്നത് മതം കലരുമ്പോഴാണ്. ഈ മത-വോട്ടുബാങ്ക് സംസ്‌ക്കാരത്തിൽനിന്ന് എന്ന് മോചനം നേടുന്നുവോ അന്നേ നമ്മെ ഒരു പരിഷ്‌കൃത സമൂഹമെന്ന് വിളിക്കാൻ കഴിയുകയുള്ളൂ. എന്നിട്ടും ഒഴുക്കിനെതിരെ സ്വന്തം മതത്തിനെതിരെ നീന്തി കനാ്യസ്ത്രീ സമരം ഭാഗികമായെങ്കിലും വിജയിച്ചത് ഐതിഹാസികം എന്നേ പറയാൻ കഴിയൂ.

മാറുമറക്കൽ സമരംപോലെ, വില്ലുവണ്ടി സമരവും, നിവർത്തന പ്രക്ഷോഭവും പോലെ ഐതിഹാസികമായ ഒരു സമരമായിരുന്നു, കേരളത്തിലെ കന്യാസ്ത്രീകളുടെ സമരം. അളമുട്ടിയൽ ചേരയും കടിക്കുമെന്നും, സഹനമല്ല സമരം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് കന്യാസ്ത്രീകൾ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് അടിച്ചമർത്തപ്പെട്ടവർക്ക് നൽകുന്ന ആവേശം ചില്ലറയല്ല. വിജയിച്ച സമരങ്ങൾ കുറവായ, അരാഷ്ട്രീയത ഫാഷനായ ഒരു നാട്ടിൽ പ്രത്യേകിച്ചും. കമ്യൂണിസ്റ്റുകാർപോലും സമരങ്ങളെ തള്ളിപ്പറയുന്ന ഒരു കാലത്താണ് ഇതെന്ന് ഓർക്കണം.

ആരും ലാൽസലാം പറഞ്ഞില്ലെങ്കിലും ചരിത്രത്തിന്റെ തങ്ക ലിപികളിലായിരക്കും ഈ സമരം രേഖപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP