Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര

'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ;  അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര

പല്ലിശ്ശേരി

ദീലീപിന്റെ ജയിൽ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 12

ആ രാത്രി കാവ്യ ആത്മഹത്യക്ക് ശ്രമിച്ചു

ദിലീപിന്റെയും കാവ്യാമാധവന്റെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജ. കള്ളത്തരങ്ങളില്ലാത്ത മനസ്സ്. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവൾ. പലരുടെയും രഹസ്യം നിധിപോലെ സൂക്ഷിച്ചിരുന്ന സുജക്ക് കഴിവിനനുസരിച്ച് സിനിമയിൽ വളരാൻ കഴിഞ്ഞില്ല. എങ്കിലും കുറെ സിനിമകളിൽ അഭിനയിച്ചു. സൗന്ദര്യമാണ് ഒരു പരിധിവരെ സിനിമയിൽ പിടിച്ചു നിൽക്കാൻ സുജയെ സഹായിച്ചത്.

ദിലീപ് അവസാന വാക്കു പറഞ്ഞെങ്കിലും സുജയുമായി സംസാരിക്കാൻ കാവ്യ തീരുമാനിച്ചു. അവളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. കാവ്യ പറയുന്നത് മുഴുവൻ കേട്ടിരുന്ന സുജക്ക് പെട്ടെന്നു മറുപടി പറയാൻ കഴിഞ്ഞില്ല. അവളുടെ മൗനം കാവ്യയെ ടെൻഷനടിപ്പിച്ചു.

നീ എന്താടി ഒന്നും പറയാത്തത്?

പെട്ടെന്ന്, എന്തെങ്കിലും പറഞ്ഞാൽ പോരല്ലോ. എല്ലാ വശങ്ങളും ആലിചിക്കണം. ദിലീപേട്ടന് മഞ്ജു ചേച്ചിയും മകളും ഉണ്ട്. മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു ചേച്ചി. വിവാഹ ശേഷം മഞ്ജു ചേച്ചിയുടെ സിനിമാ ഭാവി ഇല്ലാതാക്കിയത് ദിലീപേട്ടനാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയുള്ള അവസരത്തിൽ നിങ്ങൾ രണ്ടുപേരും വിവാഹിതരാകുന്നത് ദിലീപേട്ടന്റെയും നിന്റെയും ഭാവിയെ ബാധിക്കും. പക്ഷെ, നിനക്ക് ഇതല്ലാതെ മറ്റു മാർഗ്ഗവുമില്ല. ഭാര്യാ ഭർത്താക്കന്മാരെ പോലല്ലെ ഇരുവരും ജീവിക്കുന്നത്. മഞ്ജു ചേച്ചി അതറിയാത്തതു തന്നെ ഭാഗ്യമാണ്.

പിന്നെ ഞാൻ എന്തു ചെയ്യണം?

തൽക്കാലം നിശാലിനെ വിവാഹം കഴിക്കണം. അതു കഴിഞ്ഞ് ഡിവോഴ്സ് ആകാമല്ലോ. അതിനു വേണ്ടതൊക്കെ ചെയ്യാൻ ദിലീപേട്ടൻ മിടുക്കനാണ്.

നിശാലിനെ കല്ല്യാണം കഴിക്കരുതെന്ന താക്കീതാണു നൽകിയിട്ടുള്ളത്. അതുകൊണ്ടാണ് എനിക്കു പേടി. എന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷ, എന്നെയും കൊണ്ട് ദിലീപേട്ടൻ ആത്മഹത്യ ചെയ്യും.

കാവ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം അകാരണമായ ഭയവും.

ദിലീപേട്ടൻ അതൊന്നും ചെയ്യില്ല. പക്ഷെ ആഗ്രഹിച്ചത് നേടിയെടുക്കാൻ പലതും ചെയ്യും. അതു നിനക്കത് അറിവുള്ളതല്ലേ.

അറിയാം.. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' തുടങ്ങിയ ബന്ധമല്ലേ.. അന്നുമുതൽ എന്നോടു കാണിച്ച സ്‌നേഹം ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എന്റെ കഴുത്തിൽ താലികെട്ടിയിട്ടില്ല എന്നു മാത്രം. പക്ഷ ദിലീപേട്ടന് ഒരു കുടുംബമുണ്ടെന്നു ഞാൻ ഓർക്കേണ്ടതായിരുന്നു.

സിനിമയിൽ പല നടികളുമായും പലർക്കും ബന്ധമുണ്ടായിരിക്കും. അവരൊന്നും കല്ല്യാണം കഴിക്കാറില്ലല്ലോ. നീയും അത് ഓർക്കണമായിരുന്നു.

എല്ലാം ഞാൻ ഓർമ്മിച്ചിരുന്നു. ഞങ്ങളുടെ ബന്ധം കൂടുതൽ വളരുമ്പോൾ എനിക്കു പേടിയായിരുന്നു. സത്യസന്ധയായ ഒരു ഭാര്യയായി മറ്റൊരു പുരുഷന്റെ ജീവിതത്തിലേക്ക് എനിക്കു ചെല്ലാൻ കഴിയില്ലെന്നും വിചാരിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കുക എന്നു വിചാരിച്ചതാണ് എന്നാൽ ദിലീപേട്ടന്റെ പെരുമാറ്റവും ആ വിരലുകളുടെ കുസൃതിയും എന്നെ വീണ്ടും ദിലീപേട്ടനോടടുപ്പിച്ചു.

മീശമാധവൻ നിങ്ങളെ ശരിക്കും ഒന്നാക്കിയതല്ലെ.

അതെ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എല്ലാം ആരംഭിച്ചിരുന്നു. ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു. മീശമാധവൻ മുതലാണ് വേർപിരിയാൻ പറ്റില്ലെന്ന തോന്നലുണ്ടാക്കിയത്.

എനിക്കറിയാം ദിലീപേട്ടൻ എല്ലാ കാര്യവും എന്നോടും പറഞ്ഞിട്ടുണ്ട്. ചിരിക്കിടയിൽ സുജ പറഞ്ഞപ്പോൾ കാവ്യ തുറിച്ചു നോക്ക.

എല്ലാം പറഞ്ഞിട്ടുണ്ടോ.

നിന്റെ അരയിൽ നിന്നും അരഞ്ഞാണം ഊരിയെടുത്ത കഥയല്ലെ.

പെട്ടെന്നു കാവ്യ നാണം കൊണ്ടു തലകുനിച്ചു ചിരിച്ചു.

സ്ത്രീകളെ വശീകരിക്കാൻ ദിലീപേട്ടൻ മിടുക്കനാണ്. മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിനന്റെതല്ലെ. അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്റെ അരയിൽ നിന്നും അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും എന്നു പറഞ്ഞിരുന്നു. ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല. ചിത്രീകരണ സമയം കട്ട് പറഞ്ഞിട്ടും ദിലീപേട്ടന്റെ കൈകൾ എന്റെ അരയിൽ കുസൃതികൾ കാണിച്ചു. അത്തരം കുസൃതികളാണ് എന്നെ അടിമയാക്കി മാറ്റിയത്.

ഞാനൊരു കാര്യം പറയാം. ജീവിതം ഓരോരുത്തർക്കും വിലപ്പെട്ടതാണ്. സിനിമയിൽ ഇത്തരം ബന്ധങ്ങൾ സ്വാഭാവികമാണ്. സിനിമ കഴിയുമ്പോൾ അതു മറക്കുകയാണ് പലരും. സഹകരിക്കുന്നവർ തമ്മിൽ മറ്റൊരു ബന്ധത്തെകുറിച്ചു ചിന്തിക്കാനും പാടില്ല. അതുകൊണ്ട് വരുന്നിടത്തു വച്ചു കാണാം. നിശാലുമായുള്ള നിന്റ വിവാഹം നടക്കട്ടെ. നമ്മൾ തമ്മിൽ സംസാരിച്ചത് ദിലീപേട്ടൻ അറിയട്ടെ.
സുജ കാവ്യക്ക് ധൈര്യം പകർന്നു.

ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു. കാവ്യയും സന്തോഷവതിയായിരുന്നു. സുജയുടെ ഉപദേശം കൂടുതൽ മനക്കരുത്തു പകർന്നിരുന്നു.

ദിലീപിനെ പല പ്രാവശ്യം കാവ്യ വിളിച്ചു. ഫോൺ എടുത്തില്ല. പിന്നീട് മഞ്ജുവാര്യരെ വിളിച്ചു. എന്റെ കല്ല്യാണത്തിനു മറ്റൊരും വന്നില്ലെങ്കിലും മഞ്ജു ചേച്ചി വരണം.

ഞാൻ വരും. നിന്റെ കാര്യത്തിൽ എനിക്കത്രമാത്രം സന്തോഷമുണ്ട്.

ദിലീപേട്ടനെ വിളിച്ചിട്ടു കിട്ടുന്നില്ല. മഞ്ചുചേച്ചി ചേട്ടനെയും കൊണ്ടു വന്നേക്കണം.

കാവ്യക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും സംശയങ്ങളും മാറിയ നിമിഷമായിരുന്നു. മഞ്ജു ശരിക്കും സന്തോഷിച്ചു. ദിലീപിനെ സംശയിച്ചതിൽ മഞ്ജു സ്വയം കുറ്റപ്പെടുത്തി.

കാവ്യ നിശാൽ വിവാഹത്തിന് 5 ദിവസം മുമ്പ് ദിലീപ് മദ്യപിച്ച് ബോധം കെട്ടു ഭ്രാന്തനെപ്പോലെ അലറി. ജീവിക്കണോ ആത്മഹത്യ ചെയ്യണോ എന്ന് ചിന്തിച്ച നിമിഷം. ആരൊക്കെയോ സംഘം ചേർന്ന് ദിലീപിനെ പരാജയപ്പെടുത്തി എന്ന തോന്നൽ. അവസാനം ദിലീപ് ഒരു തീരുമാനമെടുത്തു കാവ്യയെ വിളിച്ചു. ഈ വിവാഹത്തിൽ നിന്നും പിന്മാറണം. എന്റെ വാക്കു ധിക്കരിച്ചാൽ നീ അനുഭവിക്കും. ഒരു ദിവസം പോലും അവനോടൊപ്പം ജീവിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല. എന്നെ കൊണ്ട് കടുംകൈ ചെയ്യിക്കല്ലേ കാവ്യേ.

ഇനിയോ...? ആകാംക്ഷയോടെ കാവ്യ ചോദിച്ചു.

അഞ്ചു ദിവസം ഇല്ലെ. കല്ല്യാണ മണ്ഡപത്തിൽ നിന്നും വധു ഇഷ്ടപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി പോയിട്ടുണ്ട്. അതിലും ഭേദമല്ലേ. വിവാഹത്തിനു അഞ്ചു ദിവസം മുമ്പേയുള്ള പിന്മാറ്റം. എന്റെ ശത്രുവിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അടിയാണ് നിന്റെ തീരുമാനം. ഇപ്പോൾ തന്നെ അവനെ വിളിച്ചു പറ. ഈ വിവഹത്തിൽ നിന്നും നീ പിന്മാറിയെന്ന്.

അതു വേണോ ദിലീപേട്ടാ നമ്മുടെ തീരുമാനം തെറ്റാണ്. ഈ വിവാഹം നടന്നില്ലെങ്കിൽ അതു പലരെയും ബാധിക്കും. മഞ്ജു ചേച്ചി ചോദിച്ചാൽ എന്തു മറുപടി പറയും.

ഇപ്പോൾ ഞാൻ മറ്റൊന്നും ചിന്തിക്കുന്നില്ല. അവനെ വിളിച്ചു പറഞ്ഞ ശേഷം വിവരം എന്നെ അറിയിക്കണം. ഞാൻ പറഞ്ഞ നിന്റെ മറുപടിക്കു കാത്തിരിക്കും.

ആ രാത്രി കാവ്യയ്ക്ക് കാളരാത്രിയായിരുന്നു. ദിലീപിന്റെ തീരുമാനത്തിന് വിപരീതമായി പ്രവർത്തിച്ചാൽ ഏതു തരത്തിലാണ് പ്രതികരിക്കുന്നതെന്നറിയില്ല. 'സ്നേഹിച്ചാൽ നക്കിക്കൊല്ലും, കോപിച്ചാൽ കുത്തിക്കൊല്ലും' എന്നു പറയുന്ന സ്വഭാവം.

ഒടുവിൽ കാവ്യ ദിലീപിന്റെ വാക്കുകൾ അനുസരിക്കാൻ തീരുമാനിച്ചു. നിശാലിന്റെ മൊബൈലിലേയ്ക്ക് വിളിച്ച് പെട്ടെന്ന് കട്ട് ചെയ്തു. ഇങ്ങനെ നാലഞ്ച് പ്രാവശ്യം ആവർത്തിച്ചപ്പോൾ നിശാൽ തിരിച്ചു വിളിച്ചു. 'എന്താ കാവ്യേ?'.

'ഈ വിവാഹം നടക്കാൻ പാടില്ല. നമുക്ക് ഒരുമിക്കാൻ കഴിയില്ല' എന്നു പറഞ്ഞ്, കണ്ണുകൾ നിറച്ച് കാവ്യ ഫോൺ സ്വിച്ച് ഓഫാക്കി. നിശാൽ വിളിച്ചപ്പോഴൊക്കെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.

നിശാൽ കാവ്യ സൂചിപ്പിച്ച കാര്യം അമ്മയെ അറിയിച്ചു. അമ്മ കാവ്യയുടെ വീട്ടുകാരെ വിളിച്ചു. അഞ്ച് ദിവസം മാത്രമുള്ളപ്പോൾ വിവാഹം നടക്കില്ലെന്നു പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോൾ അവർ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും, നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും ഇല്ലെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ലെന്നും അറിയിച്ചു.

പക്ഷേ, നിശാൽ ഒരുപടി കടന്നു ചിന്തിച്ചു. എന്തായിരിക്കും കാരണം? വിവാഹത്തിനു താല്പര്യമില്ലെങ്കിൽ തുടക്കത്തിൽ തന്നെ പറയാമായിരുന്നില്ലേ? ഒരു പക്ഷേ, തനിക്കു വന്ന ചില ഫോൺകോളുകളിൽ ഉണ്ടായ അഭിപ്രായമായിരിക്കുമോ? ദിലീപും കാവ്യയും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കുമായിരുന്നോ? എന്തോ കാര്യമുണ്ട്. സത്യം അറിയണമെങ്കിൽ കാവ്യ തന്നെ മനസ് തുറക്കണം. നിശാൽ കാവ്യക്ക് മെസേജ് അയച്ചു. പലപ്രാവശ്യം വിളിച്ചു. മറുപടി കട്ടിയില്ല.

സത്യമെന്തെന്നറിയാൻ നിശാൽ അമ്മടോയ് പറഞ്ഞു 'ഞങ്ങൾ രണ്ട് വീട്ടുകാരും തീരുമാനിച്ച വിവാഹമാണിത്. അത് നടന്നിരിക്കും. എന്റെ മോൻ ആവശ്യമില്ലാത്തത് വിചാരിച്ച് വിഷമിക്കണ്ട'.

അമ്മയുടെ ആശ്വാസവാക്കുകൾ അതുകൊണ്ട് നിശാൽ മറ്റൊന്നും ചിന്തിച്ചില്ല.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാവ്യയുടെ ഫോൺ. നിശാലിന് സന്തോഷം. സോറി നിശാൽ.... കഴിഞ്ഞ ദിവസം എന്റെ മാനസികാവസ്ഥ ശരിയായിരുന്നില്ല. അതാണ് ഞാൻ വിവാഹം വേണ്ടെന്ന് വെക്കാൻ പറഞ്ഞത്.

നിശാലിന് സന്തോഷമായി. അതേ സമയം ദിലീപ് വീട്ടിൽ പോകാതെ ഹോട്ടൽ മുറിയിൽ താമസിച്ചു. ഷൂട്ടിംഗിന് പോകാതെ ഹോട്ടലിൽ മദ്യപിച്ച് കിടന്നു. അവസാനമായി കാവ്യയെ വിളിച്ചു.

'എന്റെ വാക്കുകൾ നീ ധിക്കരിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ, നിന്നെ ഞാൻ വെറുതെ വിടില്ല. ഒരു ദിവസം പോലും ഭർത്താവിന്റെ കൂടെ മനസമാധനത്തോടെ ജീവിക്കില്ല. നമ്മൾ തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഞാൻ പറയും. നമ്മൾ സ്നേഹം പങ്കിട്ട നിമിഷങ്ങളുടെ രംഗങ്ങൾ അയാൾക്ക് അയച്ചു കൊടുക്കും' .

ദിലീപേട്ടാ... ഞാൻ ഈ വിവാഹത്തിന് എതിരാണ്. ഈ വിവാഹം നടന്നില്ലെങ്കിൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ദിലീപേട്ടനല്ലേ, നിശ്ചയിച്ച ദിവസം ഈ വിവാഹം നടക്കട്ടെ... കാവ്യ കേണപേക്ഷിച്ചു. ദിലീപ് സമ്മതിച്ചില്ല.

എല്ലാം നിന്റെ ഇഷ്ടം. പക്ഷേ, ഒരുകാര്യം ഓർമിച്ചോളു. ഇന്നു രാത്രി ഞാൻ ഈ ലോകം വിട്ടിരിക്കും. നിനക്ക് നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.

അരുത് ദിലീപേട്ടാ... ആത്മഹത്യ ചെയ്യരുത്... അതാണ് മനസിലിരുപ്പെങ്കിൽ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാം.

എന്നെ ധിക്കരിച്ചവളാണ് നീ.... ഇനി നിന്റെ ശബ്ദം എനിക്ക് കേൾക്കണ്ട.

എന്റെ ദിലീപേട്ടനല്ലേ.... വിവാഹം കഴിഞ്ഞാലും ഞാനവിടെ അധികദിവസം താമസിക്കില്ല. ദിലീപേട്ടന്റെ അടുത്തേയ്ക്ക് തിരിച്ചു വരും. എന്നെ വിശ്വസിക്കൂ ദിലീപേട്ടാ... എന്റെ പൊന്നല്ലേ... ആത്മഹത്യയെക്കുറിച്ച് ആലോചിക്കല്ലേ....

മറുപടി പറയാതെ ദിലീപ് മൊബൈൽ ഓഫാക്കി. കാവ്യ പൊട്ടിക്കരഞ്ഞു.

അന്നു രാത്രി, കാവ്യ ആത്മഹത്യക്കു ശ്രമിച്ചു.

(തുടരും...)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP