Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു

കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു

പല്ലിശ്ശേരി

നടന്മാരായ പി ശ്രീകുമാറിനെയും അനൂപ് ചന്ദ്രനെയും ദിലീപ് ഒഴിവാക്കി

ജോഷി ആർക്കും കീഴടങ്ങാത്ത സംവിധായകനാണ്. താൻ ചെയ്യുന്ന സിനിമയുടെ ഏറ്റവും നല്ല റിപ്പോർട്ട് എന്ന ചിന്തമാത്രമുള്ള സംവിധായകൻ. ഷൂട്ടിംഗിനിടയിൽ തമാശകൾ ഇല്ല. ഗൗരവക്കാരനാണെങ്കിലും അർത്ഥം വരുന്ന സന്ദർഭങ്ങളിൽ തമാശകൾ ആസ്വദിക്കും. ജോഷി പുതിയ സിനിമ പ്ലാൻ ചെയ്തപ്പോൾ അതിന്റെ എല്ലാമെല്ലാമായി പ്രവർത്തിച്ചത് ദിലീപായിരുന്നു. തിരക്കഥാകൃത്തുക്കൾക്കു പറഞ്ഞു കൊടുത്തതിലും അതിൽ ആരൊക്കെ അഭിനയിക്കണം എന്നു തീരുമാനിച്ചതിലും ദിലീപിനായിരുന്നു. അത്രമാത്രം ശാന്തനായി വളർന്നു കൊണ്ടിരിക്കുന്ന ദിലീപിനോടു നേരിട്ട് ഏറ്റുമുട്ടാൻ സിനിമയിൽ ആർക്കും ധൈര്യമുണ്ടായില്ല.

ലയൺ എന്ന പേരിട്ട സിനിമയിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത് ദിലീപും കാവ്യമാധവനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് പരസ്യമായി ഇടപെട്ടത്. അതിൽ ആർക്കും യാതൊരു തരത്തിലും ഭയമുണ്ടായിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ നിഷേധിച്ചാൽ മതിയല്ലൊ. കാവ്യമാധവന്റെ പ്രണയം ആത്മാർത്ഥമായരുന്നു മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മോഹിക്കുന്നത് തെറ്റല്ലെ എന്ന് കാവ്യയുടെ അടുത്ത കൂട്ടുകാരികളിലൊരുവളായ കാർത്തിക നക്ഷത്രം ചോദിച്ചപ്പോഴാണ് കാവ്യക്ക് ഒരേ ഒരു മറുപടി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എല്ലാം ദിലീപേട്ടൻ പിടിച്ചു വാങ്ങി.

ഇക്കാര്യം അറിഞ്ഞ ദിലീപ് സൂത്രത്തിൽ അത്തരം ചിന്തകൾ നിരുത്സാഹപ്പെടുത്തുന്നതിനു ശ്രമിച്ചു. നിയമ പ്രകാരം ഭാര്യയും മകളും ഉണ്ട്. ഇനി ഈ രീതിയിൽ ഒരു ഭാര്യ പദവിയിലേക്കു മറ്റൊരു സ്ത്രീയെ പ്രതിഷ്ഠിക്കാൻ പറ്റില്ല. അതേസമയം എല്ലാ രീതിയിലും ബന്ധപ്പെട്ടു ജീവിക്കുന്ന എത്രയാളുകൾ സിനിമയിൽ ഉണ്ട്. ഈ രീതിയിൽ ജീവിക്കാനാണ് ദിലീപ് ആഗ്രഹിച്ചത്. അതായത് കാവ്യമാധവൻ എന്ന സുന്ദരിയിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം തന്ത്രപൂർവ്വം സിനിമയിൽ നിന്നും ഇല്ലാതാക്കുക. സിനിമകൾ ഇല്ലാതായാൽ പിന്നെ വലിയ ശല്യം ഉണ്ടാകില്ല.

ദിലീപിന്റെ മനസ്സിലിരിപ്പ് കാവ്യ മനസ്സിലാക്കി. എങ്കിൽ പിന്നെ സംശയം തോന്നാത്ത രീതിയിൽ സഹകരിക്കാനും മറ്റു സിനിമകളിൽ അഭിനയിക്കാനും തീരുമാനിച്ചു. അതനുസരിച്ച് തനിക്കു പരിചയവും അടുപ്പവുമുള്ള നടന്മാരെയും സംവിധായകരെയും വിവരമറിയിച്ചു. ഈ രീതിയിൽ കാവ്യ അഭിനയിക്കാൻ പോകുന്നത്് അറിഞ്ഞ മാത്രയിൽ ദിലീപ് ആസ്വസ്ഥനായി. എന്നാൽ, കാവ്യയെ മറ്റൊരു സാഹചര്യത്തിലേക്ക് വിട്ടു കൊടുക്കാൻ ദിലീപിനു ഇഷ്ടമായിരുന്നില്ല.

ദിലീപ് കൂടുതൽ സ്നേഹം കൊടുക്കാൻ ശ്രമിച്ചെങ്കിലും സൂക്ഷിക്കേണ്ടതെല്ലാം അത്യാവശ്യം ജയിച്ചു. ദിലീപിനു അധികാരം ഉണ്ടെന്ന ധാരണ തന്ത്രപൂർവ്വം കാവ്യ തിരുത്തി. കാവ്യ പിരിഞ്ഞിരിക്കുന്നത് സങ്കൽപ്പിക്കാൻ പോലും ദിലീപിനും കഴിഞ്ഞില്ല. എല്ലാം അഭിനയമാണ് സിനിമാരംഗത്തെ ചിലർ കാവ്യയുടെ അമ്മയോടും അച്ഛനെയും ധരിപ്പിച്ചു അവർ കണ്ടു. ദിലീപുമായി സ്നേഹം പങ്കുവയ്ക്കുമ്പോഴെല്ലാം കാവ്യ തന്റെ ആ കഷ്ടപ്പാട് സൂചിപ്പിക്കുന്നു. എന്തു വന്നാലും കാവ്യയെ താനൊരിക്കലും കൈവിടുന്നില്ലെന്ന് ദിലീപ് ശപഥം ചെയ്തു. തൽക്കാലം ഭാര്യയാകേണ്ട ആ രീതിയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നതൊന്നും എല്ലാം നടക്കേണ്ട സമയത്തു നടക്കുമെന്നും തൽക്കാലം ഇരുവരുടെയും പ്രൊഫഷനെ ബാധിക്കുന്നതൊന്നും ചെയ്തില്ലെന്നും ദിലീപ് വ്യക്തമാക്കി.

കാവ്യയെ സന്തോഷിപ്പിക്കാനായി ദിലീപിനേ പറ്റൂ. ജോഷിയേട്ടന്റെ സിനിമയിൽ നമ്മൾ വിവാഹിതരാകുന്ന സീൻ പ്ലാൻ ചെയ്യുന്നുണ്ട്. ആ ചിത്രം സിനിമാ സീഡി കവർ അടിക്കുകയും ചെയ്യും. കാവ്യയും ദിലീപും വിവാഹിതരായി. എന്നായിരിക്കും കവറിൽ ഇത് ഭാവിയിൽ നമ്മൾ ഭാര്യ ഭർത്താക്കന്മാരാകാൻ പോകുന്നതിന്റെ റിഹേഴ്സൽ ആണ്. ദിലീപ് ഇതൊക്കെ തീരുമാനിച്ചുമ്പോൾ ലയൺ ചിത്രീകരണം തുടങ്ങിയിരുന്നില്ല. എല്ലാം താൻ പറയുന്നതു പോലെ ചിത്രീകരിക്കും എന്ന ആത്മവിശ്വാസം തന്റെ തീരുമാനങ്ങൾക്കെതിരെ ആരും എതിരു നിൽക്കുകയില്ലെന്നതാണ് അതിന് ആധാരം.

തിരക്കിനിടയിൽ ദിലീപിന്റെ നിർദ്ദേശങ്ങൾ പുറത്തു പോകാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷെ, ആർ ബാലകൃഷ്ണൻ പിള്ളയോടും കുടുംബത്തിന്റെയും കഥയാണെന്ന് മിക്കവരും ഗണേശ് കുമാറിന്റെ റോളിൽ ആണ് ദിലീപ് അഭിനയിക്കാൻ തീരുമാനിച്ചത്. വൻ വിജയമാകുന്ന ഒരു സിനിമയായിരിക്കും ലയൺ എന്ന് കഥ കേട്ടപ്പോൾ തന്നെ മനസ്സിലായി. ബാലകൃഷ്ണയായി ആര് അഭിനയിക്കും. (സിനിമയിൽ കഥാപാത്രത്തിന്റെ പേര് ബാലകകൃഷ്ണപിള്ള എന്നല്ല). അതിനു പറ്റിയത് ശ്രീകുമാർ ആണെന്നു തീരുമാനിച്ചു. ശ്രീകുമാറിനെ വിവരമറിയിച്ചു. ആ വീട്ടിൽ ഐഎഎസ്, ഐപിഎസ്, ഭർത്തക്കാന്മാർ അങ്ങനെയുള്ള ഘടകങ്ങളും ആർ ബാലകൃഷ്ണ പിള്ളയെ കുടുംബത്തിലുള്ളതാണെന്ന് ആ സിനിമിലെ ഭൂരിഭാഗം പേർക്കും മാധ്യമ പ്രവർത്തകർക്കും മനസ്സിലായി.

ഷൂട്ടിംഗുകൾ തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് ദിലീപ് ജോഷിയോടു സംസാരിച്ചു. നായകന്റെ അച്ഛനായി ശ്രീകുമാർ വേണ്ടെന്നായിരുന്നു ദിലീപ് സൂചിപ്പിച്ചത്. ശ്രീകുമാർ ഏതു റോളും മനോഹരമാക്കുമെന്നായിരുന്നു ജോഷി ദീലിപിന്റെ മനസ്സു വായിച്ചു. ശ്രീകുമാറിനെ ദിലീപിനു ഇഷ്ടമല്ല. എന്നാൽ ആക്കാര്യം പറയാതെയായിരുന്നു സൂചനകൾ നൽകിയത്. പകരം ആരെയാണ് കണ്ടു വച്ചിരിക്കുന്നത് ജോഷി ചോദിച്ചു. ഒരു മാതിരി ആക്കിയ ചിരിയോടെ താൻ സിനിമാ നന്നാക്കാൻ വേണ്ടിയാണ് ഈ കളിയൊക്കെ കളിക്കുന്നതെന്ന രീതിയിൽ പറഞ്ഞു. കലാശാലബാബു ചേട്ടൻ.

ആ നിർദ്ദേശം നല്ലതായിരുന്നു. ജോഷിക്കു നിഷേധിക്കാൻ കഴിഞ്ഞില്ല. എതിരാളികളെ ഇല്ലാതാക്കാൻ ശക്തമായി കളിക്കാൻ ദിലീപല്ലാതെ മറ്റൊര നടനും കഴിയില്ലെന്നു തെളിയിച്ച നിമിഷങ്ങളായിരുന്നു അത്. ദിലീപുമായി പലപ്പോഴും കലാശാബബാബു മനല്ല അഭിനേതാവായകാര്യം ദിലീപിന്റെ ആഗ്രഹത്തിനു മുന്നിൽ ജോഷി വിലങ്ങു തടിയായില്ല.

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ലയൺ സിനിമയിലേക്ക് വിളിക്കുന്നതും കാത്തിരിക്കുന്ന ശ്രീകുമാർ എല്ലാം അറിഞ്ഞു. ആരോടും ഒന്നും പറഞ്ഞില്ല. ഒരു പരാതിയും ഇല്ലെന്നു ഭാവിച്ചു. ശ്രീകുമാറിനെ ഒതുക്കാനായി കാരണം മാത്രം ആർക്കും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല, അതുപോലെ ദിലീപിനെ ബഹുമാനിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് നടൻ അനൂപ് ചന്ദ്രന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുകയാണ് സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ച് നല്ല നാടകങ്ങളിൽ വർക്ക് ചെയ്ത് ചില സിനിമകളിൽ അഭിനയിച്ച തന്റെ അഭിനയങ്ങൾക്കനുസരിച്ച് കൃഷിയും പശുക്കളുമായി അവിവാഹിതനായി ജീവിക്കുന്ന നടനാണ് അനൂപ് ചന്ദ്രൻ. പറയാനുള്ള കാര്യങ്ങൾ മുഖം നോക്കാതെ പറയുന്നതിൽ കേമനാണ് ഈ നടൻ.

ദിലീപ് അഭിനയിക്കുന്ന 4 സിനിമകളിൽ അനൂപ് തന്നെയായിരിക്കും തീരുമാനിച്ചിരുന്നത്. ആ നാലു സിനിമകളിൽ നിന്നും ക്ലാസിക്ക് സ്‌റ്റൈലിൽ ആണ് ദിലീപ് അനൂപ് ചന്ദ്രനെ വെട്ടി നിരത്തിയത്. അനൂപ് നല്ല നടനാണ്. ഈ റോളിൽ കലക്കുകയും ചെയ്യും. പക്ഷെ, അഭിനയിക്കാൻ ക്യാമറക്കും മുന്നിൽ നിൽക്കുമ്പോൾ ബോധം ഉണ്ടാകേണ്ടേ മദ്യപാനത്തിനും ഒന്നാം സ്ഥാനം നൽകി ജീവിക്കുന്ന നടനാണ് അനൂപ് ചന്ദ്രൻ. നമ്മുടെ സിനിമയിൽ അത്തരം നടന്മാരെ പരീക്ഷിക്കണോ. ഇനി അഭിനയിക്കാൻ വിളിച്ചു എന്നു വിചാരിക്കുക. മദ്യലഹരിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതു ബാധിക്കുക നമ്മളെയല്ലെ. ഇങ്ങനെ അവതരിപ്പിച്ചാൽ എന്തെങ്കിലും അനൂപ് ചന്ദ്രനെ അഭിനയിക്കാൻ വിളിക്കുമോ? നാല് സിനിമകൾ നഷ്ടപ്പെട്ടപ്പോളാണ് അനൂപ് ചന്ദ്രൻ വിവരമറിഞ്ഞത്. തന്നെ തകർക്കാൻ ശ്രമിച്ചവനെ വെറുതെ വിടില്ലെന്ന തീരുമാനത്തോടെ ചാനലിൽ എല്ലാം തുറന്നു പറയുമ്പോഴാണ് നല്ലവനായി അഭിനയിച്ച ദിലീപിന്റെ യഥാർത്ഥ മുഖം മറ്റുള്ളവർ മനസ്സിലാക്കിയത്.

ഇങ്ങനെ എത്രയെത്ര പേരെയാണ് ദിലീപ് ഒതുക്കിയത്. സത്യം വിളിച്ചു പറയുകയാണെങ്കിൽ ചതിയന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നത് ദിലീപായിരിക്കും. ഇത്തരം വാർത്തകൾ അറിഞ്ഞു കാവ്യ ദിലീപിനെ നല്ല രീതിയിൽ കൊണ്ടു വരാൻ ശ്രമിച്ചു. അതിനു പറ്റിയ സമയം സ്‌നേഹിക്കുമ്പോൾ മാത്രമായിരിക്കുമെന്നും മനസ്സിലാക്കി. എന്നാൽ എല്ലാവരെയും വിളിക്കാനായി നമ്പർ ദിലീപിന്റെ കൈവശം ഉള്ളതു കൊണ്ട് കാവ്യ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ഒരു തീരുമാനമെടുത്താൽ ദൈവം തമ്പുരാൻ നേരിൽ വന്നു പറഞ്ഞാലും ദിലീപിനെ കാവ്യ പിന്നീട് ഉപദേശിച്ചുമില്ല. അതേസമയം സ്വന്തം ജീവിതം തകരാതിരിക്കാൻ ശ്രമിച്ചു.

അപ്പോഴാണ് കാവ്യയുടെ വിവാഹത്തെക്കുറിച്ച്് വീട്ടുകാർ ചിന്തിച്ചത്. ഇനിയും കാവ്യയുടെ വിവാഹം താമസിച്ചാൽ അയാളുടെ ജീവിതം തകരുമെന്ന് ബോധ്യമായി. നല്ല ബന്ധങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കെ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ടു. കുടുംബ പഞ്ചാത്തവും നല്ല, വിദേശത്ത് കമ്പ്യൂട്ടൽ എഞ്ചിനീയറുമാണ്.

സിനിമാ രംഗത്തു നിന്നുള്ള ഒരു നടനാണ് ഈ ആലോചന കൊണ്ടുവന്നത്. അയാൾക്ക് കാവ്യയെ ഇഷ്ടമായിരുന്നു. സ്വന്തം സഹോദരിയുടെ സ്ഥാനമാണ് നൽകിയിരുന്നത്. ചെറുപ്പക്കാരൻ നടന്റെ അകന്ന ബന്ധുവായിട്ടു കൂടി കാവ്യയും ദിലീപും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങൾ മറച്ചു വച്ചു. രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെടട്ടെ. ജീവിതത്തിൽ അബദ്ധം പറ്റാത്തവർ ആരുണ്ട്. പെണ്ണുകാണാൻ വരുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് വീട്ടുകാർ ഇക്കാര്യം കാവ്യയെ അറിയിച്ചത്. ദിലീപ് അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കാവ്യ ആദ്യം എതിർത്തെങ്കിലും ദിലീപിനൊപ്പം ജീവിക്കുന്നതിലും ഭേദപ്പെട്ട ഒരു നല്ല കുടുംബ ജീവിതം വിവാഹം കഴിഞ്ഞാലും അഭിനയിക്കുന്നതിൽ അവർക്ക് വിരോധമില്ല. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതം മൂളി. അക്കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞ് പൊട്ടിക്കരഞ്ഞു.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP