Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോമിയോയിലെ നായികമാരെ നിശ്ചയിച്ചത് സംവിധായകൻ; പ്രതികാരം തീർക്കാൻ പുതിയ സിനിമയ്ക്ക് ഡേറ്റ് നൽകി അഡ്വാൻസും വാങ്ങി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ സിനിമയ്ക്ക് സ്വന്തം തിരക്കഥാകൃത്തുക്കളെ നിയോഗിച്ചത് എല്ലാം അട്ടിമറിക്കാൻ; ഞാൻ അലഞ്ഞിട്ടുണ്ട്; പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്; അതൊന്നും കാര്യമാക്കിയില്ല; ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ എന്ന് ചിരിച്ചു കൊണ്ട് കഴുത്തറത്ത് സംവിധായകനെ ഇല്ലായ്മ ചെയ്തു; ദിലീപിന്റെ പകയുടെ ഇരയായത് രാജസേനൻ; പല്ലിശേരിയുടെ പരമ്പര തുടരുന്നു

റോമിയോയിലെ നായികമാരെ നിശ്ചയിച്ചത് സംവിധായകൻ; പ്രതികാരം തീർക്കാൻ പുതിയ സിനിമയ്ക്ക് ഡേറ്റ് നൽകി അഡ്വാൻസും വാങ്ങി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ സിനിമയ്ക്ക് സ്വന്തം തിരക്കഥാകൃത്തുക്കളെ നിയോഗിച്ചത് എല്ലാം അട്ടിമറിക്കാൻ; ഞാൻ അലഞ്ഞിട്ടുണ്ട്; പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്; അതൊന്നും കാര്യമാക്കിയില്ല; ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ എന്ന് ചിരിച്ചു കൊണ്ട് കഴുത്തറത്ത് സംവിധായകനെ ഇല്ലായ്മ ചെയ്തു; ദിലീപിന്റെ പകയുടെ ഇരയായത് രാജസേനൻ; പല്ലിശേരിയുടെ പരമ്പര തുടരുന്നു

പല്ലിശേരി

എങ്ങനെ രാജസേനനെ ഇല്ലായ്മ ചെയ്തു-പല്ലിശേരിയുടെ പരമ്പര

നിരവധി ഹിറ്റ് സിനിമകൾ നൽകിയ സംവിധായകനാണ് രാജസേനൻ. രാജസേനനും ദിലീപും ഒരുമിച്ച് ചെയ്ത് വിജയം വരിച്ച ഒടുവിലത്തെ സിനിമയാണ് റോമിയോ. മൂന്ന് നായികമാരാണ് ഈ ചിത്രത്തിൽ. വിമലാരാമൻ, സംവൃതസുനിൽ, ശ്രുതി ലക്ഷ്മി. ഈ സിനിയിൽ കൈകടത്താനും തനിക്ക് ഇഷ്ടമുള്ളവരെ സഹകരിക്കാനും ദിലീപ് ശ്രമിച്ചെങ്കിലും അതൊന്നും സാധിച്ചില്ല. അതിന്റെ ഒരു നീരസം ദിലീപിന് ഉണ്ടായിരുന്നു.

ഷൂട്ടിങ് കഴിയുംവരെ പലകാര്യങ്ങളും കണ്ടില്ലെന്നാണ് രാജസേനൻ നടിച്ചത്. റോമിയോ ഷൂട്ടിങ് കഴിയാറായപ്പോൾ എപ്പോൾ വേണമെങ്കിലും പുതിയ സിനിമക്ക് ഡേറ്റ് തരാമെന്ന് ദിലീപ് സൂചിപ്പിച്ചു. അതനുസരിച്ച് റോമിയോക്ക് ശേഷം ദിലീപിന്റെ മറ്റൊരു സിനിമ പ്‌ളാൻ ചെയ്തു. ഇത്തവണ കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്നാണ് രാജസേനൻ സിനിമക്ക് തുടക്കമിട്ടത്. ദിലീപിനെ കണ്ട പത്ത്‌ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. അഡ്വാസ് കൈപറ്റിയ ശേഷം ദിലീപ് പറഞ്ഞു. ഇനി എന്റെ തിരക്കഥാകൃത്തുക്കളായി ഉദയകൃഷ്ണനും സിബി കെ തോമസിനും അഡ്വാൻസ് കൊടുക്കണം. തൽക്കാലം ഒരു ലക്ഷം രൂപ മതി. രാജസേനൻ എല്ലാം സമ്മതിച്ചു. തിരക്കഥാകൃത്തുക്കളെ ചെന്ന് കണ്ട് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി. തുടർന്ന് സിനിമ തുടങ്ങുന്ന കാര്യം അവർ ദിലീപിനെ വിളിച്ച് ചോദിച്ചു. തൽക്കാലം അതേക്കുറിച്ച് ചിന്തിക്കേണ്ട. ഒരു വർഷം കഴിഞ്ഞിട്ട് ചിന്തിച്ചാൽ മതി. അയാൾ കുറേ നാൾ നടക്കട്ടെ. ഇതൊന്നും രാജസേനൻ അറിഞ്ഞില്ല. പെട്ടെന്ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യാമെന്ന് കോൺഫിഡന്റ് ഗ്രൂപ്പിനും വാക്ക് കൊടുത്തു.

രാജസേനൻ സിബി കെ തോമസിനേയും ഉദയകൃഷ്ണയേയും വിളിച്ചു. അവർ തിരക്കിലാണെന്ന് പറഞ്ഞു. പലപ്രാവശ്യം വിളിച്ചെങ്കിലും ഫോണെടുക്കുക പോലും ചെയ്തില്ല. അക്കാര്യം പറയാൻ ദിലീപിനെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അഡ്വാൻസ് കൈമാറുന്നതിന് മുൻപുള്ള ദിലീപിന്റെ പെരുമാറ്റമല്ല അതിന് ശേഷം ഉണ്ടായതെന്ന് രാജസേനന് മനസിലായി. താൻ ചതിക്കപ്പെടുകയാണോ എന്ന സംശയം രാജസേനനിൽ വളർന്ന് വന്നു. മറ്റൊരു ദിവസം ദിലീപിന്റെ ലൊക്കേഷനിൽ ചെന്ന് സംസാരിച്ചു. ദിലീപിന്റെ അന്നത്തെ പെരുമാറ്റം രാജസേനനെ അത്ഭുതപ്പെടുത്തി. രാജസേനനെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. ചേട്ടന് ഞാൻ എപ്പോൾ വേണമെങ്കിലും ഡേറ്റ് തരാൻ തയ്യാറാണ്. അടുത്തമാസം ഷൂട്ടിങ് തുടങ്ങണം. പത്ത് ദിവസം ഞാൻ മാറ്റിവെക്കാം. രണ്ട് ഷെഡ്യൂളുകളിലായി പടംതീർക്കാം. ക്രിസ്തുമസിന് റിലീസ് ചെയ്യാം. രാജസേനന് സന്തോഷമായി. ദിലീപിനെ വെറുതേ തെറ്റിദ്ധരിച്ചല്ലോ എന്ന് സ്വയം പറഞ്ഞു. ദിലീപിന്റെ നിർദ്ദേശപ്രകാരം ഷൂട്ടിങ് തുടങ്ങാനുള്ള നടപടികളുമായി രാജസേനൻ മുന്നോട്ട് പോയി. മറ്റൊരു ദിവസം ദിലീപ് രാജസേനനെ വിളിച്ചു. ചേട്ടാ തിരക്കഥ റെഡിയായെങ്കിൽ വായിക്കാമായിരുന്നു. തന്നേക്കാൾ താൽപര്യം ദിലീപിനുണ്ടെന്ന് മനസിലാക്കിയ രാജസേനൻ തിരക്കഥാകൃത്തുക്കളെ ചെന്ന് കണ്ടുയ എന്നാൽ കഥയെക്കുറിച്ചുപോലും സൂചന നൽകാൻ അവർക്ക് കഴിഞ്ഞില്ല

ദിലീപ് തിരക്കഥ വായിക്കാൻ തയ്യാറായി നിൽക്കുകയാണ്. നിങ്ങളുടെ കുറ്റം കൊണ്ട് ഷൂട്ടിങ് മുടങ്ങരുത്. അപ്പോൾ തിരക്കഥാകൃത്തുക്കൾ പറഞ്ഞു. ദിലീപ് പറയാതെ ഞങ്ങൾ കഥയുണ്ടാക്കില്ല. തൽക്കാലം ഈ പ്രോജക്ടിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അങ്ങനെ അല്ലല്ലോ ദിലീപ് പറഞ്ഞതെന്ന് രാജസേനൻ സംശയത്തോടെ അറിയിച്ചു. ഞങ്ങൾ ഇപ്പോൾ മൂന്ന് തിരക്കഥകളുടെ രചനയിലാണ്. അതുകഴിയാതെ ദിലീപിന്റെ പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ദിലീപ് നേരിട്ടു പറഞ്ഞാലോ. രാജസേനൻ തിരിച്ചുചോദിച്ചു. നേരിൽ പറയട്ടെ അപ്പോൾ ആലോചിക്കാം. എവിടോ ചതി മണക്കുന്നതായി രാജസേനന് തോന്നി. രണ്ട് കൂട്ടരും തട്ടിക്കളിക്കുകയാണോ മറ്റൊരു നടനിൽ നിന്നും ഇത്രയും മോശമായ ഒരു അവഗണന ലഭിച്ചിട്ടില്ലെന്നും രാജസേനൻ ഓർത്തു. എന്തായാലും തിരക്കഥാകൃത്തുക്കൾ പറഞ്ഞകാര്യം ദിലീപിനോട് പറയാം. ഇനി ഇയാൾ തീരുമാനിക്കട്ടെ. പത്ത് ലക്ഷം വാങ്ങി കൈയിൽ വെച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ രീതിയിൽ എത്രയോ പേരിൽ നിന്നും ദിലീപ് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടാകും. പലരും പണം പലിശക്ക് എടുത്താണ് അഡ്വാൻസ് കൊടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് കാര്യങ്ങൾ പോകുന്നത്

രാജസേനൻ വ്യക്തമായ ഒരു തീരുമാനമെടുത്തു. ദിലീപിനെ നേരിൽകണ്ട് രണ്ടിലൊന്ന് അറിയണം. സിനിമ ചെയ്യാൻ താൽപര്യമില്ലെങ്കിൽ പത്ത് ലക്ഷം രൂപ തിരികെ വാങ്ങണം. ഇങ്ങനെ തീരുമാനിച്ചുകൊണ്ടാണ് ദിലീപിനെ കാണാൻ പോയത്. അതിനിടയിൽ മറ്റ് നടന്മാരും നടികളും ടെക്‌നീഷ്യന്മാരും സിനിമ തുടങ്ങുന്ന കാര്യം വിളിച്ചുചോദിച്ചു. പലർക്കും മറ്റ് സിനിമകൾ ഉണ്ടായിരുന്നു. രാജസേനൻ കൃത്യസമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന സംവിധായകനാണ്. എന്നാൽ മുൻചിത്രങ്ങളിൽ നിന്നും തീരുമാനം മാറിക്കൊണ്ടിരിക്കുന്നത് പലരിലും സംശയം ഉളവാക്കി. ചിത്രം നീണ്ടുപോവുകയാണെങ്കിൽ മറ്റൊരു ചിത്രത്തിൽ അഭിനയിക്കട്ടെ എന്ന് ചോദിച്ചവരു കുറവല്ല. അതിനിടയിൽ നായിക നടിയെ വിളിച്ച രാജസേനന്റെ സിനിമ നടക്കാൻ സാധ്യതയില്ലെന്നും മറ്റാർക്കെങ്കിലും ആ ഡേറ്റ് കൊടുക്കണമെന്നും ദിലീപ് പറഞ്ഞതായി ഒരു വാർത്ത പരന്നു. എല്ലാം ദിലീപ് നിഷേധിച്ചു. രാജസേനന്റെ സിനിമയിലെ നായികമാർ ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ തനിക്കിങ്ങനെ ചെയ്യാൻ കഴിയില്ലെന്നും ദിലിപ് സത്യം ചെയ്തു.

ഒരു ദിവസം ക്ഷമകെട്ട് രാജസേനൻ ചോദിച്ചു. ദിലീപേ എന്റെ സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുറന്ന് പറഞ്ഞോളൂ. എനിക്ക് തൽക്കാലത്തേക്ക് മാത്രമേ വിഷമമുണ്ടാകൂ. എന്നെ വിശ്വസിച്ച് പണമിറക്കുന്ന ഒരാളുണ്ട്. ഇങ്ങനെയായാൽ അയാളുമായി എനിക്ക് അകലേണ്ടിവരും. സിനിമ ഇങ്ങനെയൊക്കെതന്നെയാണെന്ന് ചേട്ടന് അറിയാമല്ലോ. നമുക്കിത് ചെയ്യാം. സ്‌ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാൻ പറ്റുമോ . മാത്രമല്ല തിരക്കഥ പൂർത്തിയാക്കിയ ശേഷം നമുക്ക് ഒരുമിച്ച് വായിക്കണം. തിരുത്തേണ്ടത് തിരുത്തണം. അപ്പോൾ രാജസേനൻ പറഞ്ഞു. ദിലീപ് പറഞ്ഞാൽ മാത്രമേ അവർ തിരക്കഥക്ക് തുടക്കമിടുകയുള്ളൂ. പക്ഷേ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അവരുടെ മറുപടി.

ഞാനല്ലല്ലോ അവരോട് പറയേണ്ടത്. ഒരു ലക്ഷം രൂപ അഡ്വാൻസ് കൊടുത്തത് ഞാനല്ലല്ലോ. പണം വാങ്ങിക്കഴിഞ്ഞാൽ ഉത്തരവാദിത്തം കൂടും. അവർക്ക് തിരക്കാണ്. അതാണ് എന്റെ പേര് പറഞ്ഞ് രക്ഷപെടുന്നത് ഞാൻ ഏറെ സിനിമകൾ ഉണ്ടാക്കിയ സംവിധായകനാണ് ദിലീപേ, ആരുടേയും പിന്നാലെ ഞാനിങ്ങനെ നടന്നിട്ടില്ല. അപ്പോൾ ദിലീപ് പറഞ്ഞു അതുകൊണ്ടാണ് ചേട്ടന് സിനിമയിലെ ബുദ്ധിമുട്ട് മനസിലാകാത്തത്. അതേസമയം ഞാൻ അലഞ്ഞിട്ടുണ്ട്. പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ. ഒരു കാര്യം ഞാൻ ഉറപ്പ് തരാം. എത്ര വൈകിയാലും നമ്മുടെ പ്രൊജക്ട് നടക്കുമെന്നായിരുന്നു മറുപടി. ത് എന്നാണെന്ന് ദിലീപിന് കൃത്യമായി പറയാൻ കഴിയുമോ -രാജസേനൻ തിരിച്ചു ചോദിച്ചു.

ചേട്ടന് വിഷമം തോന്നരുത് എന്തായാലും ഒരു വർഷം കൂടി കഴിഞ്ഞിട്ടേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ അത്രക്കും തിരക്കുണ്ട്.
ഒരുവർഷം കഴിഞ്ഞാലും നടക്കില്ലെങ്കിലോ....
എങ്കിൽ ചേട്ടന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാണ്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം

ദിലീപിന്റെ സിനിമക്ക് വേണ്ടി ഇറങ്ങിത്തിരിച്ച രാജസേനൻ മോശക്കാരനായി. സിനിമ നടക്കില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞുപരത്തിയെന്ന് രാജസേനൻ വിശ്വസിച്ചു. അവസാനമായി തിരക്കഥാകൃത്തുക്കളെ കണ്ടു. തിരക്കഥ എഴുതി തുടങ്ങിയോ ഇല്ല. തൽക്കാലം അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നാണ് ദിലീപേട്ടൻ പറഞ്ഞത്. അപ്പോൾ നിർമ്മാതാവിനും സംവിധായകനും ഒരു വിലയുമില്ലേ. ഞങ്ങളെ സംബന്ധിച്ച് മറ്റാരേക്കാൾ വലുത് ദിലീപേട്ടനാണ്. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ ഞങ്ങൾ എഴുതൂ. അല്ലെങ്കിൽ ഞങ്ങളുടെ അവസരങ്ങൾ ഇല്ലാതാകും. ഒരാഴ്ചക്കുള്ളിൽ തിരക്കഥയുടെ കാര്യം എന്നെ അറിയിക്കണം. നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ മറ്റൊരു തിരക്കഥാകാരനെക്കൊണ്ട് എഴുതിക്കണം
ഞങ്ങളില്ലെങ്കിൽ ദിലീപേട്ടൻ അഭിനയിക്കില്ല.

വേണ്ട അഭിനയിക്കേണ്ട. ഇവിടെ വേറെ നടന്മാരും ഉണ്ടെന്നോർക്കണം. -പെട്ടെന്ന് നിയന്ത്രണം വിട്ട് രാജസേനൻ പറയുകയുണ്ടായി. ഇക്കാര്യം പൊടിപ്പും തൊങ്ങലും വെച്ച് ദിലീപിന്റെ അടുത്തെത്തിച്ചു. തന്റെ ഇഷ്ടത്തിന് നിൽക്കാത്ത ആരോടും ദിലീപിന് സ്‌നേഹമില്ല. ഇത് ഏറ്റവും അടുപ്പമുള്ളവരായാലും അങ്ങനെ തന്നെ. തിരക്കഥാ കൃത്തുക്കളെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് ദിലീപിന്റേത് . തന്റെ ഇഷ്ടത്തിന് അനുസരിച്ച് കഥയും തിരക്കഥയും മാറ്റുന്നത് ദിലീപിന്റെ ക്രൂരവിനോദമായിരുന്നുവെന്നാണ് ചതിയിൽ പെട്ട സിനിമാക്കാരുടെ അഭിപ്രായം. ടുവിൽ രാജസേനൻ സത്യം മനസിലാക്കി. അങ്ങനെ റോമിയോ സിനിമയിൽ തന്നെ ധിക്കരിച്ചതിനുള്ള പ്രതികാരം അതിമനോഹരമായി ചെയ്യാനും അതുവഴി ഒരു ഹിറ്റ് സംവിധായകനെ ഇല്ലാതാക്കാനും ദിലീപിന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP