Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷൊർണൂരിൽ ട്രെയിൻ വളവ് തിരിഞ്ഞുവരുന്നു; പെട്ടെന്ന് ട്രെയിനിന്റെ അടിയിലേക്ക് മഞ്ജു വാര്യർ കുതിച്ചു; അപ്പോൾ മനോജ് രണ്ടും കൽപ്പിച്ച് കൊടുത്ത അടിയുടെ ആഘാതത്തിൽ മഞ്ജു തെറിച്ച് വീണു; അതല്ലെങ്കിൽ അപൂർവസിദ്ധിയുള്ള ആ നടിയെ മലയാള സിനിമയ്ക്ക് നഷ്ടമാകുമായിരുന്നു; മഞ്ജുവിനെ എല്ലാ രീതിയിലും സ്വകാര്യസ്വത്താക്കി മാറ്റിയ ദിലീപിന് സിനിമാ രംഗത്തുള്ളവർ പണി കൊടുത്തു; പല്ലിശേരിയുടെ പരമ്പര മൂന്നാം ഭാഗം

ഷൊർണൂരിൽ ട്രെയിൻ വളവ് തിരിഞ്ഞുവരുന്നു; പെട്ടെന്ന് ട്രെയിനിന്റെ അടിയിലേക്ക് മഞ്ജു വാര്യർ കുതിച്ചു; അപ്പോൾ മനോജ് രണ്ടും കൽപ്പിച്ച് കൊടുത്ത അടിയുടെ ആഘാതത്തിൽ മഞ്ജു തെറിച്ച് വീണു; അതല്ലെങ്കിൽ അപൂർവസിദ്ധിയുള്ള ആ നടിയെ മലയാള സിനിമയ്ക്ക് നഷ്ടമാകുമായിരുന്നു; മഞ്ജുവിനെ എല്ലാ രീതിയിലും സ്വകാര്യസ്വത്താക്കി മാറ്റിയ ദിലീപിന് സിനിമാ രംഗത്തുള്ളവർ പണി കൊടുത്തു; പല്ലിശേരിയുടെ പരമ്പര മൂന്നാം ഭാഗം

പല്ലിശേരി

മഞ്ജുവാര്യരുടെ ആത്മഹത്യാശ്രമം

ഞ്ജുവാര്യരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയ ദിലീപിനോട് നാൾക്ക് നാൾ പ്രേക്ഷകരുടെ എതിർപ്പ് കൂടി വന്നു. മഞ്ജു അഭിനയിച്ച സിനിമകൾ കാണാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ചാനലുകളിൽ മഞ്ജുവിന്റെ സിനിമ സൂപ്പർ ഹിറ്റുകളായി മാറി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. സിനിമ തിയേറ്ററിൽ കരുതിയതിനേക്കാൾ ആവേശത്തോടെയാണ് പ്രേക്ഷകർ ടിവിയിൽ കണ്ടത്. കീഴാളനായ സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിനൊപ്പം സവർണ രൂപമായ മഞ്ജുവാര്യർ മറ്റുള്ളവരെ ധിക്കരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നു. അതുപോലെ സമ്മർ ഇൻ ബത്ലഹേമിൽ നിരവധി രഹസ്യങ്ങൾ ഉള്ളിലൊതുക്കി എല്ലാവരേയും സന്തോഷിപ്പിക്കുന്ന അഭിരാമി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

കന്മദം എന്ന സിനിമയിലെ കൊല്ലപ്പണിക്കാരിയായ കഥാപാത്രം ഭാനുമതി ആരെയാണ് കൊതിപ്പിക്കാത്തത്. കളിവീട് എന്ന ചിത്രത്തിലെ ഭാര്യ, എംടിയുടെ ദയ എന്ന ചിത്രത്തിലെ ദയ എന്ന അടിമപ്പെണ്ണ്, തന്റെ യജമാനനെ കടബാധ്യതകളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷപെടുത്താനായി പുരുഷവേഷം കെട്ടി. വിവാഹശേഷം രണ്ട് സിനിമകളാണ് മഞ്ജുവിന്റേതായി റിലീസ് ചെയ്തത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടുംതൊട്ട്, ജോഷി സംവിധാനം ചെയ്ത പത്രം. രണ്ട് സിനിമകളിലും അസൂയ നിറഞ്ഞ അഭിനയം. കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിൽ നടേശൻ മുതലാളിയെ വകവരുത്താൻ തുനിഞ്ഞിറങ്ങുന്ന ഭദ്രയായി നിറഞ്ഞാടുകയായിരുന്നു മഞ്ജുവാര്യർ. നടേശൻ മുതലാളിയായി അഭിനയിച്ച തിലകനും, ഭദ്രയായ മഞ്ജുവാര്യരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

അഭിനയത്തിനിടയിൽ മഞ്ജുവാര്യരുടെ അഭിനയം അസൂയയോടെ നോക്കി നിന്ന കാര്യം തിലകൻ മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. പത്രത്തിലെ ചങ്കൂറ്റമുള്ള ജേണലിസ്റ്റ് 'മുരളി'യോടൊപ്പം മത്സരിക്കുകയായിരുന്നു. ഈ രണ്ട് സിനിമകളും വിവാഹശേഷം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ പല പ്രാവശ്യം കണ്ടുകൊണ്ടാണ് മഞ്ജുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇത്തരമൊരു മിടുക്കിയായ അഭിനേത്രിയെ വീട്ടിൽ തളച്ചിടാൻ തീരുമാനിച്ച ദിലീപിനെ മനസുകൊണ്ട് പ്രേക്ഷകർ ശപിക്കുകയായിരുന്നു.

മഞ്ജു അഭിനയിക്കുമ്പോൾ സ്ഥലകാലത്തെക്കുറിച്ച് ചിന്തിക്കാറില്ല. മിക്കസിനിമകളിലും അതാണ് അവസ്ഥ. സല്ലാപം ചിത്രീകരണ വേളയിൽ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് മഞ്ജു മരണത്തിൽ നിന്ന് രക്ഷപെട്ടത്. സല്ലാപത്തിന്റെ ഒരു ക്ളോസ് ഷോട്ട് എടുക്കാൻ പോകുന്ന സമയം ലോഹിതദാസ് മഞ്ജുവിനോട് ചോദിച്ചു- സ്‌ക്രിപ്റ്റ് വായിച്ചോ. വായിച്ചു എന്ന് മഞ്ജുവിന്റെ മറുപടി. എന്താ മനസിലായത് വീണ്ടും ലോഹിത ദാസ്. മഞ്ജുപറഞ്ഞു... അവൾ തിരിഞ്ഞുനോക്കി. ദൂരെ ഒരുതീവണ്ടിയുടെ ശബ്ദം കേൾക്കുന്നു, അവൾ വീണ്ടും തിരിഞ്ഞുനോക്കി, ആത്മഹത്യയിലേക്കെന്ന പോലെ. ആത്മഹത്യയിലേക്ക് എങ്ങനെ നോക്കും എന്ന് മഞ്ജുവാര്യർ ചോദിച്ചു. ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ എന്തെന്ന് മഞ്ജുവിനെ പഠിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ എങ്ങനെ മരിക്കണം എന്നായിരിക്കും ചിന്ത. തൂങ്ങിമരിക്കാൻ തീരുമാനിച്ചയാൾ തീവണ്ടി വന്നാൽ പോലും അതിന് മുന്നിൽ ചാടി മരിക്കില്ല. തീവണ്ടിക്ക് മുന്നിൽ ചാടിമരിക്കാൻ തീരുമാനിച്ച ഒരാൾ എത്ര ദൂരത്തിലാണ് റെയിൽപാളമെങ്കിലും അവിടെ ചെന്ന് തീവണ്ടിക്ക് മുന്നിൽ ചാടിമരിക്കും. ഇതെല്ലാം വിശദമായി ലോഹിതദാസ് മഞ്ജുവാര്യർക്ക് പറഞ്ഞുകൊടുത്തിരുന്നു.

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ കരഞ്ഞുകൊണ്ടോ സങ്കടപ്പെട്ടുകൊണ്ടോ ആത്മഹത്യ ചെയ്യില്ല. ഇങ്ങനെ ഓരോ കാര്യങ്ങളും മനഃശാസ്ത്രവിശകലനത്തോടെയാണ് മഞ്ജുവിന് പറഞ്ഞുകൊടുത്തത്. അത് കഴിഞ്ഞ് മഞ്ജുവാര്യർ ട്രെയിനിന് മുന്നിലേക്ക് ഓടുന്ന രംഗമുണ്ട്. ഈ രംഗമെടുക്കാൻ ലോഹിതദാസും ക്യാമറാമാനും റെയിൽപാളത്തിലേക്ക് നടന്നു. ആ സമയം മഞ്ജുവാര്യർ ലോഹിതദാസിനോട് ചേർന്നാണ് നടന്നത്. ഷൊർണൂരിൽ ട്രെയിൻ വളവ് തിരിഞ്ഞ് പോകുന്ന ഒരു ഷോട്ട് എടുത്താൽ ട്രയിനിന് മുന്നിലേക്ക് ചാടുന്ന പോലെ ചിത്രീകരിക്കാൻ കഴിയും. അതിന് വേണ്ട തയ്യാറെടുപ്പിലായിരുന്നു. ട്രെയിൻ വരുന്നത് കാത്തുനിന്നു. ഒറ്റ ടേക്കിൽ ഇത് ഓകെയായില്ലെങ്കിൽ പിന്നെ പിറ്റേദിവസം അതേ സമയത്ത് മാത്രമേ അങ്ങനെ ഒരു ഷോട്ട് എടുക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് രണ്ട് ക്യാമറകളെയാണ് ആ ഷോട്ട് എടുക്കാൻ ഉപയോഗിച്ചത്. മഞ്ജുവാര്യർ ട്രയിനിന് മുന്നിലേക്ക് ചാടുമ്പോൾ മനോജ് കെ ജയൻ പിടിച്ചുവലിക്കുന്നതാണ് രംഗം.

പാലക്കാട്ട് ഭാഗത്തേക്കുള്ള പാളത്തിൽ നിന്നാണ് മഞ്ജുവാര്യർ ഓടി വരേണ്ടത്. എല്ലാവരും കാത്തുനിന്നു. ട്രെയിൻ വരുന്ന സിഗ്‌നൽ. ചൂളം വിളി. രണ്ട് ക്യാമറകളും പ്രവർത്തിച്ചു. ട്രെയിൻ അടുത്തുവരുന്ന ശബ്ദം. മഞ്ജുവാര്യർ ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയിലെത്തി. ആ സമയത്ത് ട്രെയിനിന് മുന്നിൽ ചാടാനുള്ള വ്യഗ്രതയോടെയായിരുന്നു മഞ്ജു. മഞ്ജുവാര്യർ പെട്ടെന്ന് ഇമോഷണലായി. സിനിമയാണ്. സിനിമയിലെ കഥാപാത്രമാണ് താനെന്ന് മറന്നു. ശരിക്കും ആത്മഹത്യ ചെയ്യാനുള്ള ഭാവം. പെട്ടെന്ന് ട്രെയിനിന്റെ അടിയിലേക്ക് മഞ്ജു വാര്യർ കുതിച്ചു. ഞങ്ങളൊക്കെ ശ്വാസം പിടിച്ച് ഞെട്ടിനിന്നു. എല്ലാംകഴിഞ്ഞെന്ന് ഞങ്ങൾ കരുതി.

പെട്ടെന്ന് മനോജ് കെ ജയൻ മഞ്ജുവാര്യരെ ബലമായി പിടിച്ച് വലിച്ചു. ആ സമയത്ത് മഞ്ജുവിന് ഇരട്ടിശക്തിയായിരുന്നു. മനോജ് കെ ജയന്റെ കയ്യിൽ മഞ്ജു ഒതുങ്ങി നിൽക്കാത്തപോലെ തോന്നി. എങ്കിലും മനോജ് ബലമായി പിടിച്ചു. എന്നിട്ടും മഞ്ജുവിനെ നിയന്ത്രിക്കാനായില്ല. അപ്പോൾ മനോജ് രണ്ടും കൽപ്പിച്ച് മഞ്ജുവിനെ ശക്തിയോടെ അടിച്ചു. അടിയുടെ ആഘാതത്തിൽ മഞ്ജു തെറിച്ച് വീണു. മനോജ് ശരിക്കും മഞ്ജുവിനെ അടിച്ചതുകൊണ്ടാണ് ഒരു ദുരന്തം ഒഴിവായത്. അല്ലെങ്കിൽ ട്രെയിൻ ചിത്രീകരണത്തിനിടെയിൽ മലയാള സിനിമക്ക് മഞ്ജുവാര്യർ എന്ന നടിയെ നഷ്ടപ്പെടുമായിരുന്നു. ഷോട്ട് കഴിഞ്ഞ ഉടനെ മഞ്ജു ബോധമില്ലാതെ വീണു. അങ്ങനെ കഥാപാത്രത്തിലേക്ക് ഇങ്ങിച്ചെല്ലാനും മറ്റുള്ളവരെ അതിശയിപ്പിക്കാനും കഴിവുള്ള അപൂർവമായ സിദ്ധിയായിരുന്നു മഞ്ജുവിന്റെ ക്വാളിറ്റി. ഇത്തരം ക്വാളിറ്റിയുള്ള നടിയെ എല്ലാ രീതിയിലും സ്വകാര്യസ്വത്താക്കി മാറ്റിയ ദിലീപിന് സിനിമാ രംഗത്തുള്ളവർ പണി കൊടുത്തു.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP