Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്തിനാണ് ദിലീപ്..ആ നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത്? ആ പാവം എങ്ങനെയെങ്കിലും ജീവിച്ചുപൊക്കോട്ടെ; ഞാൻ വളർത്തികൊണ്ടു വന്നവളാണ് അവൾ; എന്റെ കുടുംബ ജീവിതം തകർത്തവളോട് ഒരിക്കലും എനിക്കു ക്ഷമിക്കാൻ കഴിയില്ല; എന്നിൽ നിന്നും ഒരു സഹായവും അവൾക്കുണ്ടാകില്ല; അനുഭവിക്കാനുള്ളത് എന്തായാലും ഞാൻ സ്വീകരിച്ചോളാമെന്ന് ദിലീപ്; പല്ലിശേരിയുടെ പരമ്പര തുടരുന്നു

എന്തിനാണ് ദിലീപ്..ആ നടിയുടെ  അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത്? ആ പാവം എങ്ങനെയെങ്കിലും ജീവിച്ചുപൊക്കോട്ടെ; ഞാൻ വളർത്തികൊണ്ടു വന്നവളാണ് അവൾ; എന്റെ കുടുംബ ജീവിതം തകർത്തവളോട് ഒരിക്കലും എനിക്കു ക്ഷമിക്കാൻ കഴിയില്ല; എന്നിൽ നിന്നും ഒരു സഹായവും അവൾക്കുണ്ടാകില്ല; അനുഭവിക്കാനുള്ളത് എന്തായാലും ഞാൻ സ്വീകരിച്ചോളാമെന്ന് ദിലീപ്; പല്ലിശേരിയുടെ പരമ്പര തുടരുന്നു

പല്ലിശ്ശേരി

 ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 23

ആ നടിയെ ഔട്ടാക്കാം

ടിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്നെ എന്തിനാണ് ഔട്ടാക്കുന്നത്? അതിനു മാത്രം തെറ്റൊന്നും താൻ ചെയ്തില്ലല്ലോ എന്നാണ് നടി ചോദിച്ചത്. ഇക്കാര്യം നടി മഞ്ജു വാര്യരുമായും സംയുക്തയുമായും പങ്കു വച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടായാൽ പോലും നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ദിലീപ് ശ്രമിക്കുമെന്ന് അവർ ഇരുവരും വിചാരിച്ചില്ലെങ്കിലും നേരിട്ടു യുദ്ധം ചെയ്യാതെ, തനിക്കുചെയ്യേണ്ടതൊക്കെ മറ്റുള്ളവരെ കൊണ്ടു ചെയ്യിക്കുന്ന സൂത്രശാലിയാണ് ദിലീപ്. അക്കാര്യം കൊണ്ടു തന്നെ നടിയുടെ കാര്യത്തിൽ സത്യം തൂത്തെറിയാൻ അവരും ശ്രമിച്ചു.

കേട്ടതെല്ലാം സത്യമായിരുന്നു. ദിലീപിന്റെ അജണ്ടയിലെ ഒരിനം നടിയുടെ തകർച്ച തന്നെ. മലയാള സിനിമയിൽ മാത്രമല്ല കന്നടത്തിലും തമിഴിലും അഭിനയിക്കാൻ പാടില്ല. ആ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്. കേട്ടതെല്ലാം അതേപടി നടിയെ അറിയിച്ചില്ലെങ്കിലും എന്തോ അപകടം മണക്കുന്നതായി അവർ അറിയിച്ചു. അതോടെ നടി കൂടുതൽ ശ്രദ്ധിച്ചു. നാലഞ്ചു സിനിമകളിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നു. ഒരു വർഷം സിനിമയിൽ അഭിനയിച്ചാൽ മതിയെന്നും നടി തീരുമാനിച്ചു. ഒരു ദിവസം അഡ്വാൻസ് നൽകിയ നിർമ്മാതാവ് നടിയെ ഫോണിൽ വിളിച്ച് പറഞ്ഞു. എന്റെ സിനിമയിൽ അഭിനയിക്കുന്നതിന് നടിക്ക് തന്ന അഡ്വാൻസ് തിരികെ തരൂ. അഭിനയിക്കാൻ പറ്റില്ല. ഞങ്ങൾ മറ്റൊരാളെ തീരുമാനിച്ചു.

എന്താ കാര്യം?

അത് തൽക്കാലം പറയില്ല.

എങ്കിൽ ഞാൻ 'അമ്മ'യിൽ പരാതി നൽകും

എങ്കിൽ അങ്ങിനെയാകട്ടെ. കുഞ്ഞേ ഞാനല്ല ഇതിനൊക്കെ കാരണക്കാരൻ.

പിന്നെ ആരാണ്?

ഞാനൊരു പാവം പ്രൊഡ്യൂസറാണ്. സിനിമ എടുക്കുന്നതിന്റെ പേരിൽ കടങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സിനിമ എടുക്കുന്നത് തന്നെ ദിലീപിന്റെ സഹായം കൊണ്ടാണ്. എന്നെപ്പോലെ ഒരാൾക്ക് ദിലീപിനെ എതിർത്തു കൊണ്ട് ഈ രംഗത്തു നിൽക്കാൻ കഴിയില്ല.

അപ്പോൾ ദിലീപേട്ടനാണ് എന്റെ അവസരം നഷ്ടപ്പെടുത്തിയത് അല്ലെ?

ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലായില്ലേ? ദിലീപിന്റെ പേര് ഞാൻ തന്നെ പറയണോ? എങ്കിൽ കേട്ടോളൂ... എന്റെ നാവിൽ നിന്നും ആ പേരു പുറത്തു വരില്ല.

അങ്ങനെ അഡ്വാൻസ് വാങ്ങിയ എല്ലാ സിനിമകളും നടിക്ക് നഷ്ടമായി. ദിലീപിന്റെ ലീലാവിലാസങ്ങൾ എന്നല്ലാതെ മറ്റെന്തു പറയാൻ.

ഇങ്ങനെ പോയാൽ, സിനിമാ ജീവിതം തന്നെ ഇല്ലാതാകും എന്നു നടിക്ക് മനസ്സിലായി. എനിക്കു വാർത്തകൾ നൽകാറുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. നടിയുടെ കൈവശം ഇനി രണ്ടു സിനിമകൾ മാത്രമാണുള്ളത്. ഒന്ന് ഹരിഹരൻ എംടി ടീമിന്റെ ഒരു സിനിമയും ലാലിന്റെ മകൻ ജൂണിയർ ലാൽ സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയും. മറ്റെല്ലാ സിനിമകളിൽ നിന്നും നടിയെ ഔട്ടാക്കുന്നതിൽ ദിലീപുമായി അടുപ്പമുള്ളവർ വിജയം കണ്ടു.

ഒരു പരാതി 'അമ്മ'ക്ക് നൽകുവാൻ നടിയോടു പറഞ്ഞെങ്കിലും ആരും അതിനു തയ്യാറായില്ല. താൻ ആരോടും ശത്രുത പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാൽ കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിൽ തനിക്കെതിരെ നീങ്ങികൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ നടി മുൻകരുതൽ എന്ന നിലയിൽ 'അമ്മ'യ്ക്കു അപേക്ഷ നൽകി. ദിലീപിനെ കുറ്റപ്പെടുത്തിയായിരുന്നു കത്ത്. നീതി ലഭിക്കും എന്ന വിശ്വാസത്തോടെ ഓരോ ദിവസവും തള്ളി നീക്കിയ നടിക്ക് ഭീഷണിയുടെ സ്വരത്തിൽ ഫോൺ വന്നു.

നീ തൊട്ടുകളിക്കുന്നത് ദിലീപേട്ടനെയാണ്. 'അമ്മ' മുമ്പാകെ നീ കൊടുത്ത പരാതിക്കു ഒരു പുല്ലു വില ഉണ്ടാകില്ല. സൂക്ഷിച്ചാൽ നിനക്ക് നല്ലത്. അല്ലെങ്കിൽ ജീവിതം പോക്കാണു മോളേ. അതൊരു ഫേക്ക് നമ്പർ ആയിരുന്നു. അതു കൊണ്ട് ദിലീപിനെ നേരിട്ടു വിളിച്ചു നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെ കുറിച്ചു പറഞ്ഞു എല്ലാം കേട്ട ശേഷം ദിലീപിന് സഹതാപം. തന്റെ പേരിൽ ഇത്തരം നീച പ്രവർത്തനങ്ങൾ നടക്കുന്ന വിവരം അറിഞ്ഞിട്ടില്ല. അന്വേഷിച്ചു വേണ്ടതു പോലെ ചെയ്യാമെന്ന് പറഞ്ഞ് നടിയെ ആശ്വസിപ്പിച്ചു.

ദിലീപേട്ടന്റെ സിനിമയിൽ പോലും അവസരങ്ങൾ തരുന്നില്ലല്ലോ?

'ഞാൻ തന്നെ മറക്കില്ല.. ഒരിക്കലും മറക്കില്ല, തന്നെ സഹായിക്കുക മാത്രമല്ലെ ഞാൻ ചെയ്തിട്ടുള്ളൂ. എന്നിട്ടും എനിക്കു പാര വച്ചു. പക്ഷെ അതൊന്നും ഞാൻ ഓർക്കുന്നില്ല. തന്നിൽ നിന്നും ഞാനങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതൊക്കെ ഒരു തമാശയായി മാത്രമേ ഞാൻ കാണുന്നുള്ളൂ. തനിക്ക് പറ്റിയ വേഷം വന്നാൽ തീർച്ചയായും ഞാൻ വിളിക്കും. വർത്തമാനത്തിലും ചിരിയിലും നിറയെ പരിഹാസമായിരുന്നു.

പത്രക്കാർ എഴുതി വീർപ്പിച്ചത് പോലെ ലേഡി സൂപ്പർ സ്റ്റാറിന്റെ സിനിമകളിൽ ചാൻസ് ചോദിക്കാമായിരുന്നില്ലേ? പരിഹാസമായിരുന്നെങ്കിലും അതിൽ ചെറിയൊരു സത്യം ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് മഞ്ജു വാര്യർ താനഭിനയിച്ച
സിനിമകളിൽ ഒന്നിൽ പോലും ഒരുദിവസത്തെ വർക്കെങ്കിലും തനിക്കു വാങ്ങി തരാത്തത്? ആ ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടിയില്ല.

സിനിമാഭിനയമല്ലാതെ മറ്റൊരു തൊഴിലും തനിക്കറിയില്ലെന്നു മനസ്സിലാക്കിയ നടി ജീവിതത്തിലെ ഭയാനക രംഗങ്ങൾ മുൻകൂട്ടി കണ്ടു. 'അമ്മ' യ്ക്ക് നൽകിയ പരാതിക്കു മറുപടി പോലും ലഭിച്ചില്ല. അതുകൊണ്ട് കാര്യങ്ങൾ ശുഭകരമാകുകയില്ല എന്നു മനസ്സിലാക്കി മലയാള സിനിമ ഇല്ലെങ്കിലും മറ്റു ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കണം. നല്ല ബന്ധങ്ങൾ അവിടെ ഉണ്ടാക്കിയിട്ടുമുണ്ട്. തൽക്കാലം ആ കുഴിയിലേക്ക് നടി സഞ്ചരിച്ചു.

ദിലീപും നടിയും തമ്മിൽ ചില ബിസിനസ് നടന്നിട്ടുണ്ടെന്ന് ഇതിനിടയിൽ അറിയാൻ കഴിഞ്ഞു. നടി മാത്രമല്ല മറ്റു പലരുമായും ദിലീപിനു കച്ചവട ബന്ധങ്ങൾ ഉണ്ടെന്നും മനസ്സിലായി. എല്ലാ രംഗവും കയ്യടക്കി വന്നിരുന്ന ദിലീപ് എതിരാളി ഇല്ലാത്ത ജേതാവായി വളരുന്ന കാഴ്ചയാണ് കണ്ടത്.

ഇക്കാര്യങ്ങളെല്ലാം അപ്പപ്പോൾ എന്റെ കോളത്തിൽ ഞാൻ എഴുതിയിരുന്നു. ഞാൻ ദിലീപിനെ മനഃപൂർവ്വം ആക്രമിക്കുകയാണെന്ന പരാതി ഞാനുമായി അടുപ്പമുള്ള സുഹൃത്തുക്കളോടും മാനേജ്മെന്റ് പോലും സൂചിപ്പിച്ചിരുന്നു. എന്നാൽ, മാനേജ്മെന്റ് പൂർണ്ണ പിന്തുണ നൽകിയതു കൊണ്ട് സത്യസന്ധമായ കാര്യങ്ങൾ എഴുതി കൊണ്ടിരുന്നു.

ദിലീപ് -മഞ്ജുവാര്യർ വിവാഹമോചന കേസ് നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഇരുപക്ഷത്തും വേണ്ടപ്പെട്ടവർ ഉണ്ടായിരുന്നു. എന്നാൽ പരസ്പരം ചെളിവാരിയെറിയാൻ മഞ്ജു വാര്യരും ദിലീപും ശ്രമിച്ചില്ല. പിരിയുകയാണെങ്കിൽ സന്തോഷപൂർവ്വം. അത് തങ്ങളുടെ മകൾക്ക് ദോഷമാകാത്ത രീതിയിൽ വേണമെന്നും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ദിലീപ് -മഞ്ജു വാര്യർ വേർപിരിയലിന്റെ വേദനിപ്പിക്കുന്ന കഥകൾ പുറം ലോകം അറിയാതിരുന്നത്.

എന്തിനാണ് ദിലീപ് പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നത്? എന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല ..ദിലീപിൽ നിന്നും കിട്ടിയില്ല. ഞാനാരുടെയും ജീവിതം തകർത്തിട്ടില്ല. എന്നെ തകർക്കാനാണ് മിക്കവരും ശ്രമിച്ചത്. പ്രത്യേകിച്ച് പല്ലിശ്ശേരി ചേട്ടൻ. ഞാൻ നിങ്ങൾക്ക് എന്തു ദ്രോഹമാണ് ചെയ്തതെന്നു പറഞ്ഞാലും.

ദിലീപേ.. എന്റെ ജോലി പത്രവർത്തമാനമാണ്. അതിൽ വെള്ളം ചേർക്കാൻ എനിക്കു കഴിയില്ല. പലരും പത്രപ്രവർത്തന ജീവിതത്തിൽ അതിസമ്പന്നന്മാരായിട്ടുണ്ട്. അതവരുടെ ശമ്പളം കൊണ്ടല്ല. ഭൂരിഭാഗം പത്രപ്രവർത്തകരും സമ്പന്നന്മാരല്ല അവരെ ചിലരൊക്കെ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന കാലം വരെ വാർത്തകൾ പ്രസിദ്ധീകരിക്കും. മാനേജ്മെന്റിന്റെ അറിവോടെ തന്നെ.

അപ്പോൾ കസേരകളുണ്ടെങ്കിൽ മാത്രമേ ഞങ്ങളെ കുറിച്ചെഴുതൂ അല്ലെ. ആ കസേരയിൽ നിന്നും ഇറക്കി വിട്ടാലോ.

ജീവിതാവസാനം വരെ ഒരു പത്രത്തിൽ മാത്രം ജോലി ചെയ്യുമെന്നും അവിടെ നിന്നും ഞാൻ ഇല്ലാതാകുമെന്നും വിചരിച്ചിരുന്നത് മണ്ടത്തരമാണ്. ഞാൻ സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങും. അപ്പോൾ ദിലീപെന്തു ചെയ്യും. ചിലപ്പോൾ എന്നെ കൊലപ്പെടുത്തിയിരിക്കും. അതാണ് നല്ലത്. അപ്പോൾ എന്നെകൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല. ഒരുത്തന്റെ കയ്യിൽ നിന്നും ഒരു രൂപ പോലും ഞാൻ വാങ്ങിയിട്ടില്ലല്ലോ എന്ന്.

ചേട്ടന്റെ ഒരു തമാശ, എന്നു പറഞ്ഞ് ദിലീപ് തോളത്തു കയ്യിട്ടു ചേർത്തു പിടിച്ചു.

ഇനിയെങ്കിലും ജീവിക്കാൻ പഠിക്ക്. അധികാരം ഇല്ലാതാകുമ്പോൾ എല്ലാവരും ചേട്ടനു മുന്നിൽ തിരിഞ്ഞു നിൽക്കും. മരുന്നു വാങ്ങാൻ പോലും കഷ്ടപ്പെടും. ചിലപ്പോൾ ഏതെങ്കിലും തെരുവിൽ അനാഥ പ്രേതമായി പുഴുവരിച്ചു കിടക്കുന്ന രംഗം ഒന്നു സങ്കൽപ്പിച്ചു നോക്ക്.

അതൊക്കെ എന്റെ കയ്യിലുള്ള കാര്യമല്ല. എന്തായാലും ദിലീപേട്ടാ താങ്കളെങ്കിലും നല്ല രീതിയിൽ പട്ടുമെത്തയിൽ കിടന്ന് ചന്ദന ഗന്ധം ശ്വസിച്ച് മരിക്കട്ടെ.

ആ രീതിയിൽ തമാശകളും തമാശകൾക്കിടയിൽ കുത്തു വാക്കുകളും നിറഞ്ഞ കണ്ടുമുട്ടലുകൾ.

ദിലീപിനെതിരായി എഴുതിയപ്പോൾ ലൊക്കേഷനിൽ ചെന്നിട്ടും വാക്കു കൊണ്ടു പോലും നോവിച്ചിരുന്നില്ല. അവിടെ നടൻ എന്ന നിലയിൽ ഫോട്ടോ എടുക്കാനും അഭിമുഖത്തിനും സമയം അനുവദിച്ചിരുന്നു. അതിനിടയിൽ തമാശ പറഞ്ഞതിൽ കുത്തുവാക്കുകളും പറയുമായിരുന്നു. അപ്പോഴും മറ്റുള്ളവർ കാൺകെ എന്നെ മോശമാക്കിയിരുന്നില്ല.

ലൊക്കേഷനിൽ നിന്നും തിരികെ പോരാൻ സമയം സൂചന നൽകി. നടിയുടെ അവസരങ്ങൾ നഷ്ടപ്പെടരുത്. ആ പാവം എങ്ങിനെയെങ്കിലും ജീവിച്ചു പോട്ടെ.

അല്ലാതെ പത്ര വാർത്തയല്ലാതെ നടീനടന്മാരുടെ പിആർഒ വർക്കും ചേട്ടനുണ്ടോ. നടി ചേട്ടന്റെ പെങ്ങളോ മകളോ ആണോ.

എങ്ങിനെ വിചാരിച്ചാലും വിരോധമില്ല. ഞാൻ പറഞ്ഞത് മാനുഷിക പരിഗണന വച്ചാണ്. ഏറ്റുമുട്ടുകയാണെങ്കിൽ മോഹൻലാലിനോടോ പൃഥിരാജിനോടോ ആകണം അല്ലാതെ പാവപ്പെട്ട ഒരു നടിയോടാകല്ലേ.

ഒരു മറുപടിയും ഞാനിപ്പോൾ പറയുന്നില്ല. ഒന്നു ഞാൻ പറയാം. എന്റെ കുടുംബം എനിക്കു വിലപ്പെട്ടതാണ്. സിനിമയിൽ എന്തൊക്കെ കളികൾ നടക്കുന്നുണ്ടെന്ന ചേട്ടനേക്കാൾ കൂടുതലായി എനിക്കറിയാം. അത്രക്കും വൃത്തികെട്ടവനല്ല ഞാൻ. ഞാൻ വളർത്തികൊണ്ടു വന്നവളാണ് അവൾ.. എന്റെ കുടംബ ജീവിതം തകർത്തവളോട് ഒരിക്കലും എനിക്കു ക്ഷമിക്കാൻ കഴിയില്ല. എന്നിൽ നിന്നും ഒരു സഹായവും അവൾക്കുണ്ടാകില്ല. യാതൊരു തരത്തിലുള്ള ദ്രോഹവും.

എങ്കിൽ ആ പെൺകുട്ടിയുടെ ശാപം ജീവിത കാലം മുഴുവൻ തന്നെ പിന്തുടരും.

എന്റെ കുടുംബം തകർത്ത അവളെ പിന്നെ ആരു നശിപ്പിക്കും. അനുഭവിക്കാനുള്ളത് എന്തായാലും ഞാൻ സ്വീകരിച്ചോളാം.

നല്ലതു മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും ദിലീപിനു കഴിയട്ടെ.

അപ്പോൾ ദിലീപ് പൊട്ടിച്ചിരിച്ചു.

ഞാനും അങ്ങിനെ തന്നെ പറയുന്നു. നല്ലത് മാത്രം കാണാനും എഴുതാനും ചേട്ടനു കഴിയട്ടെ.

ഒരുചോദ്യം കൂടി ദിലീപ് സത്യം പറയണം.

എന്നു പറഞ്ഞാൽ ഞാൻ മുമ്പു പറഞ്ഞതൊക്കെ അസത്യമായിരുന്നു എന്നല്ലേ?

അതല്ല ഇത് എനിക്കു മാത്രം കിട്ടിയ വാർത്തയാണ്. എന്നാണ് ദിലീപും കാവ്യയും വിവാഹം കഴിക്കുന്നത്.

എന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാകില്ല. ഇനി മകൾക്ക് വേണ്ടിയാണ് എന്റെ ജീവിതം.

അവസാനം മഞ്ജു വാര്യർ തിരിച്ചു വന്നാൽ

മലയിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം കടലിൽ പ്രവേശിക്കുകയാണ് പതിവ്. അത് തിരികെ മലമുകളിലേക്കു പോകാറില്ല. പോകാൻ കഴിയില്ല.

വ്യക്തമായി പറ.

മഞ്ജു തിരികെ വരില്ല. എന്നാണ് വ്യക്തമായ ഉത്തരം.

ഇതാണ് ദിലീപിന്റെ ഉത്തരമെങ്കിൽ എനിക്കു കിട്ടിയ വാർത്ത പ്രസിദ്ധീകരിക്കും. ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്താ?

അങ്ങനെ ഒരു വാർത്ത തൽക്കാലം കൊടുക്കരുത്. ഞാനും മഞ്ജുവും ത്മിലുള്ള വിവാഹ മോചന കേസ് കോടതിയിലാണ്. ആവശ്യമില്ലാത്തതു
എഴുതി വിഷമിപ്പിക്കരുത്. ഈ വാർത്ത എനിക്കു മാത്രം ലഭിച്ചതാണ്. ആദ്യം പ്രസിദ്ധീകരിക്കുന്നത് ഞാനാണ്.

ചേട്ടൻ ഒരിക്കലും നന്നാകില്ല. ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും.

ദേഷ്യവും സങ്കടവും ദിലീപിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP