Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു

ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം:  കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു

പല്ലിശേരി

 കുഞ്ചാക്കോ ബോബനെ ഒതുക്കണം

നിർമ്മാതാവ് ദിനേശ് പണിക്കരെ ദിലീപ് ജയിലിൽ അടപ്പിച്ചതിന്റെ വിശദാംശങ്ങൾ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നല്ലോ. ഓണപ്പതിപ്പിന്റെ ആവശ്യാർത്ഥം ദിലീപിന്റേയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാൻ ദിലീപിന്റെ വീട്ടിൽ പോയവിവരവും ഒരു നടനെ എഴുതി ഒതുക്കണം എന്ന ദിലീപിന്റെ ആവശ്യവുമാണ് ഈ ലക്കത്തിലെ ഉള്ളടക്കം. കുടുംബഫോട്ടോ വേണമെന്ന എന്റെ ആവശ്യത്തോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'അതൊന്നും വേണ്ട ചേട്ടാ. നമുക്ക് കുറച്ച് സമയം സംസാരിച്ചിരിക്കാം. മാത്രമല്ല എനിക്ക് ഒരു കാര്യം പറയാനുമുണ്ട്. അതെന്താണെന്ന് ഇപ്പോൾ പറയില്ല. വീട്ടിലിരുന്ന് സംസാരിക്കാം. ദിലീപ് പറഞ്ഞദിവസം ഞാനും ഫോട്ടോഗ്രാഫറും ആലുവയിലെ വീട്ടിൽ ചെന്നു. ദിലീപ് എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞു. ഏതാനും ഫോട്ടോകളും എടുത്തു. എന്നാൽ മഞ്ജുവാര്യരെ കാണാനോ സംസാരിക്കാനോ ഫോട്ടോ എടുക്കാനോ ദിലീപ് താൽപര്യം കാണിച്ചില്ല. അതൊക്കെ പിന്നീടാവാം. മഞ്ജു ഇപ്പോൾ സുഖമില്ലാതിരിക്കുകയാണ്. അതുകൊണ്ടാണ് പുറത്ത് വരാത്തത്. നമുക്ക് ഈ വിഷയം വിടാം. ദിലീപിന് ഇഷ്ടമല്ലെന്ന് എനിക്ക് മനസിലായി.

അത് നിങ്ങളുടെ തീരുമാനം. ഞാനിനി അതേക്കുറിച്ച് സംസാരിക്കുന്നില്ല. നമുക്ക് പിന്നെക്കാണാം.

ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ സമയം ദിലീപ് എന്റെ തോളത്ത് പിടിച്ചു. 'എന്നെ ഒരു അനുജനായിട്ടാണ് കാണുന്നതെന്ന് ചേട്ടൻ പറഞ്ഞിട്ടില്ലേ?

അതെ ഞാൻ അങ്ങനെതന്നെയാണ് ഇപ്പോഴും കരുതുന്നത്

എങ്കിൽ എനിക്കൊരു സഹായം ചെയ്തുതരണം. ഇഷ്ടമില്ലെങ്കിൽ ഞാനത് പറഞ്ഞിട്ടില്ലെന്ന് വിചാരിക്കണം.

കാര്യം പറ.

നമുക്ക് മാത്രം സംസാരിക്കാം എന്നുപറഞ്ഞ് മുറ്റത്തിറങ്ങി ഒതുങ്ങി നിന്ന് സംസാരിച്ചു.

ഒരു നടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു. അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും. അതുകൊണ്ട് അവന്റെ വളർച്ച തടയണം.

ആരാണ് ദിലീപിന്റെ എതിരാളി?

കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം

ദിലീപേ ഗുണ്ടാപ്പണിയും മാമാപണിയും ഞാൻ ചെയ്യില്ല. പിന്നെ ഒരാളെ ദ്രോഹിക്കാനും ഞാൻ ഒരുക്കമല്ല. എന്നെക്കുറിച്ച് എന്റെ എതിരാളികൾ പോലും എന്നെ പണം കൊടുത്ത് കീഴടക്കാമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ദിലീപ് ഇപ്പോ പറഞ്ഞ കാര്യം ദിലീപ് പറഞ്ഞിട്ടുമില്ല,ഞാൻ കേട്ടിട്ടുമില്ല- ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങി നടന്നു

ചേട്ടായീ ഇപ്പോൾ ഇങ്ങനെ പറഞ്ഞെങ്കിലും ഞാൻ നിരാശനാകുന്നില്ല. മറ്റ് പത്രക്കാരും ഇവിടെയുണ്ടല്ലോ. അവരിൽ ആരെയെങ്കിലും ഞാൻ സമീപിച്ചോളാം.

അതൊക്കെ നിങ്ങളുടെ ഇഷ്ടം . ഞാൻ എന്റെ നിലപാടാണ് പറഞ്ഞത്.. ദിലീപിനെ നിലപാട് അറിയിച്ച് ഞാൻ അവിടെ നിന്നും പോവുകയും ചെയ്തു

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP