Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തമായി ബോംബുകളുണ്ട് 'ആയുധപ്പുരകളുണ്ട്; സ്‌കെച്ചിടാനും വെട്ടിക്കൊല്ലാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്; ജാമ്യമെടുക്കാനും ഡമ്മി പ്രത്രികളെ ഹാജരാക്കാനും സംവിധാനമുണ്ട്; ഇപ്പോൾ എന്തിനും പോന്ന കില്ലർ സക്വാഡുകളും ക്വട്ടേഷൻ സംഘങ്ങളും; നിസ്സാര പ്രശ്നങ്ങൾക്കു പോലും തലച്ചോർ തകർത്ത് വെട്ടാൻ കഴിയുന്ന രീതിയിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ മാറിയത് എങ്ങനെ: മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ'

സ്വന്തമായി ബോംബുകളുണ്ട് 'ആയുധപ്പുരകളുണ്ട്; സ്‌കെച്ചിടാനും വെട്ടിക്കൊല്ലാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്; ജാമ്യമെടുക്കാനും ഡമ്മി പ്രത്രികളെ ഹാജരാക്കാനും സംവിധാനമുണ്ട്; ഇപ്പോൾ എന്തിനും പോന്ന കില്ലർ സക്വാഡുകളും ക്വട്ടേഷൻ സംഘങ്ങളും; നിസ്സാര പ്രശ്നങ്ങൾക്കു പോലും തലച്ചോർ തകർത്ത് വെട്ടാൻ കഴിയുന്ന രീതിയിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ മാറിയത് എങ്ങനെ: മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ'

രഞ്ജിത്ത് ബാബു

കണ്ണൂർ: പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടി ജീവൻ ഹോമിക്കപ്പെട്ട നിരവധിപേരുടെ ധീരമായ അനുഭവങ്ങളായിരുന്നു കണ്ണൂരിന് പറയാനുണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാഷ്ട്രീയ വൈരാഗ്യങ്ങളിലേക്ക് മാറി. പക്ഷേ ഇന്നോ നിസ്സാര പ്രശ്‌നങ്ങള്ൾ പോലും കൊലകളിൽ കലാശിക്കുന്ന പൈശാചിക ഭൂമികയായി ഈ നാട് മാറിക്കഴിഞ്ഞു. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല.

വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം നിങ്ങളെ മരണം വന്ന് വിളിക്കാം. വന്നുവന്ന് പ്രൊഫഷണൽ സംഘങ്ങൾ കൊലകൾ നിയന്ത്രിക്കുന്നത് എന്ന അവസ്ഥ വന്നിരിക്കുന്നു. സ്വന്തമായി ബോംബ് നിർമ്മാണവും, ഒറ്റവെട്ടിന് തലച്ചോർ പിളർക്കാൻ കഴിയുന്ന മാരകായുധ സംഭരണങ്ങളുമുള്ള പ്രദേശങ്ങളായി മാറിയിരിക്കുന്ന കണ്ണൂരിന്റെ ഉൾഗ്രാമങ്ങൾ.

കൊലക്കത്തികൾ വാഴുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ മറുനാടൻ ലേഖകൻ രഞ്ജിത്ത് ബാബു നടത്തിയ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' ഇന്നു മുതൽ.

ലരീതിയിലുമുള്ള കൊലകൾ ഉണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടേയും മക്കളുടേയും മുന്നിൽ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന രീതിക്ക് കണ്ണൂരിൽ തുടക്കമിട്ടത് 1994ൽ ആണ്.. എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി. സുധീഷിനെ ഉറങ്ങിക്കിടക്കുമ്പോഴാണ് രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മകന്റെ ജീവനെങ്കിലും ബാക്കി വെക്കണമെന്ന മാതാപിതാക്കളുടെ യാചനക്കു പോലും പ്രതിയോഗികളുടെ മനസ്സിളക്കാൻ കഴിഞ്ഞില്ല. സംഘടനാ യോഗം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങവേയാണ് പ്രതിയോഗികൾ വാതിൽ മുട്ടി തുറന്ന് സുധീഷിനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞൊടുക്കിയത്. ഈ കൃത്യത്തിലെ പ്രതിസ്ഥാനത്ത് ബിജെപി. ക്കാരായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി അതി ക്രൂരമായ കൊലകൾ അരങ്ങേറുന്നത് വിവിധ തലത്തിലാണ്. കാൽവെട്ടു സംഘം എന്ന പേരിൽ എതിരാളികളെ അക്രമിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള രീതിക്കും തുടക്കമിട്ടത് കണ്ണൂരിൽ.

2001 ൽ തോട്ടടയിൽ ഡി.സി.സി. മെമ്പറായിരുന്ന പറക്കാട്ട് ശ്രീനിവാസൻഎന്ന മധ്യവയസ്‌ക്കനാണ് കാൽവെട്ട് സംഘത്തിന്റെ ആദ്യത്തെ ഇര ഇരുകാലുകളുടേയും മുട്ടിന് താഴെ വെച്ച് എല്ലുകൾ പൊട്ടിക്കുകയായിരുന്നു പതിവ്. തോട്ടടയിൽ വെച്ച് പട്ടാപ്പകൽ ഒരു സംഘം എതിരാളികൾ ജോലസിസ്ഥലത്തേക്ക് പോവുകയായിരുന്ന ശ്രീനിവാസനെ ബലമായി കീഴടക്കി കാലുകൾ പൊട്ടിക്കുകയായിരുന്നു. മജ്ജയും മാംസവും പുറത്തേക്ക് ചാടിയ മുറിവുകളിൽ മണൽ വാരിയിട്ടാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഇങ്ങിനെ ചെയ്താൽ അക്രമിക്കപ്പെട്ടയാൾ ഇഞ്ചിഞ്ചായി മരിക്കുകയാണ് പതിവ്. എല്ലുകളിലൂടേയും മാസത്തിലൂടേയും അലിഞ്ഞിറങ്ങുന്ന മണൽ നീക്കം ചെയ്യാനാവാതെ പഴുത്തും പൊട്ടിയൊലിച്ചും അക്രമിക്കപ്പെട്ടയാൾ ദീർഘനാൾ കിടന്ന് മരിക്കും. ഒന്നര വർഷക്കാലത്തെ ചികിത്സയിൽ ദുരിതം പേറി ശ്രീനിവാസൻ മരണമടയുകയായിരുന്നു.

കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന സലീഷ് എന്ന യുവാവിനെ സിപിഎം. കാർ അക്രമിച്ച സംഭവത്തിൽ കേസിന്റെ മേൽനോട്ടം നടത്തിയത് ശ്രീനിവാസനായിരുന്നു. ഈ വൈരാഗ്യത്താലാണ് ശ്രീനിവാസൻ അക്രമിക്കപ്പെട്ടത്. സിപിഎമ്മുകാർ പ്രതികളായ ഈ കേസിൽ തെളിവിന്റെ അഭാവത്തിൽ പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. 2016 ജൂലായ് 16 ന് ബി.എം. എസ്. പ്രവർത്തകനായ പയ്യന്നൂരിലെ രാമചന്ദ്രൻ കൊലചെയ്യപ്പെട്ടത് ഭാര്യക്കും മക്കൾക്കുമൊപ്പം വീട്ടിലിരിക്കവേയാണ്. ഓട്ടോ റിക്ഷ തൊഴിലാളിയായ രാമചന്ദ്രൻ ഓട്ടം മതിയാക്കി ഉറങ്ങാൻ നേരമാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചു കയറിയത്. വാതിൽ തള്ളി തുറക്കാൻ ശ്രമിക്കവേ രക്ഷപ്പെടാനുള്ള അവസാന ശ്രമവും രാമചന്ദ്രൻ നടത്തിയിരുന്നു. എങ്കിലും ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചു തന്നെ രാമചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു. സിപിഎം. പ്രവർത്തകനായ ധൻരാജിനെ ബിജെപി ക്കാർ കൊലപ്പെടുത്തി ഒന്നര മണിക്കൂറിനുള്ളലാണ് രാമചന്ദ്രന് നേരെ അക്രമുണ്ടായത്. കണ്ണൂരിന്റെ കൊലപാതക ചാർട്ടിൽ ഇത്തരം കഥകൾ ഏറെയുണ്ട്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ കണക്കു പുസ്തകം എടുത്ത് പരിശോധിച്ചാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ എണ്ണം 110 ഓളമാണ്. ഇത്രയും രാഷ്ട്രീയ രക്തസാക്ഷികൾ ഉണ്ടാക്കപ്പെട്ട ഒരു ജില്ലയും കേരളത്തിലില്ല. പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ മാത്രം ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലപ്പെട്ടവരുടെ കണക്കാണിത്. നാല്പതിലേറെ പേർ സിപിഎമ്മിന്റ രക്തസാക്ഷികളുണ്ടായപ്പോൾ അത്രയും തന്നെ നേടി ബിജെപി.യും ഒപ്പം നിൽക്കുന്നു. കോൺഗ്രസ്സിനുമുണ്ട് 16 പേർ. നാല് പേർ മുസ്ലിം ലീഗും രണ്ടു പേർ എൻ.ഡി.എഫിനുമുണ്ട്. ഓരോ പാർട്ടിയുടേയും പ്രകടനങ്ങളിൽ അണികൾ ആവേശപൂർവ്വം വിളിക്കാറുണ്ട് ഈ രക്തസാക്ഷികളുടെ പേരുകൾ. എന്നാൽ അതുകൊണ്ടൊന്നും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ മനസ്സിലെ കനൽ അണയുകയില്ല.

ഒരു കാലത്ത് സ്വാതന്ത്രത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടിയാണ് ജീവൻ ഹോമിക്കപ്പെട്ടതെങ്കിൽ ഇന്നതെല്ലാം നിസ്സാര പ്രശ്‌നങ്ങളിൽ നിന്നും തുടങ്ങുന്നതാണ്. മുൻകാലത്തെ ഓരോ മരണവും ചരിത്രമായി മാറാറുണ്ട്. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല. വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് മരണം വന്ന് വിളിക്കാം. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 300 ഓളം രക്തസാക്ഷികൾ ഇതുവരെ ഉണ്ടായിട്ടുണ്ടെന്നാണ് പഴയകാല കണക്കുകൾ സൂചിപ്പിക്കുന്നത്. അതിലേറെയാണ് ജീവിക്കുന്ന രക്തസാക്ഷികൾ. പകയുടെ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും ഭയപ്പെടുത്തുന്ന ക്വട്ടേഷൻ രാഷ്ട്രീയത്തിലേക്ക് വഴിമാറിയത് ഒഞ്ചിയത്തെ ആർ.എം. പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണെന്നുമാണ് വിവരം.

ജയിലിൽ നിന്നും പരോളിലിറങ്ങിയ ഈ കേസിലെ കൊടി സുനി അതിനിടയിലും ക്വട്ടേഷൻ ഏറ്റെടുത്തുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചതുമായുമായി ബന്ധപ്പെട്ട കേസിലാണിത്. ടി.പി. കേസിൽ തൃശ്ശൂർ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്താണ് ക്വട്ടേഷൻ ഏറ്റെടുത്തത്. രാഷ്ട്രീയത്തിലെ ക്വട്ടേഷൻ സംഘങ്ങൾ എതിരാളികളെ വേട്ടയാടുന്ന രീതി കൂടി വന്നതോടെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കണ്ണൂർ രാഷ്ട്രീയം മാറുകയാണ്. കാസർഗോട്ട് പെരിയയിലെ ഇരട്ട കൊലപാതകത്തിലും കണ്ണൂർ കേന്ദ്രീകരിച്ച ക്വട്ടേഷൻ സംഘത്തിന്റെ പങ്കുണ്ടെന്ന സംശയവും ഉയർന്നു വരുന്നുണ്ട്.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP