Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനപരിശോധന ഹർജി തള്ളി സുപ്രീം കോടതി; മരടിലെ അഞ്ച് അനധികൃത ഫ്‌ളാറ്റുകളും പൊളിക്കണം; ഉടമകളുടെ ഹർജിയിൽ വിധി പറഞ്ഞ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച്; എല്ലാം തീരദേശ പരിപാലന അതോരിറ്റിയുടെ ചതിയെന്ന് നേരത്തെ മനസ്സിലാക്കി ഉടമകൾ; സബ് കമ്മിറ്റി റിപ്പോർട്ട് ഒരു പഠനവും നടത്താതെയെന്നും ഉടമകളുടെ ആരോപണം; പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നം മാത്രം ശ്രദ്ധയിൽപെടുത്താമെന്ന് സർക്കാർ; വഴിയാധാരമാവുക രണ്ടായിരത്തോളം കുടുംബങ്ങൾ

പുനപരിശോധന ഹർജി തള്ളി സുപ്രീം കോടതി; മരടിലെ അഞ്ച് അനധികൃത ഫ്‌ളാറ്റുകളും പൊളിക്കണം;  ഉടമകളുടെ ഹർജിയിൽ വിധി പറഞ്ഞ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച്; എല്ലാം തീരദേശ പരിപാലന അതോരിറ്റിയുടെ ചതിയെന്ന് നേരത്തെ മനസ്സിലാക്കി ഉടമകൾ; സബ് കമ്മിറ്റി റിപ്പോർട്ട് ഒരു പഠനവും നടത്താതെയെന്നും ഉടമകളുടെ ആരോപണം; പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നം മാത്രം ശ്രദ്ധയിൽപെടുത്താമെന്ന് സർക്കാർ; വഴിയാധാരമാവുക രണ്ടായിരത്തോളം കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കൊച്ചി മരടിൽ അനധികൃതമായി പണിത അഞ്ച് ഫ്‌ളാറ്റുകളും പൊളിച്ചേ മതിയാകു. ഫ്‌ളാറ്റ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജി പരിശോധിച്ച സുപ്രീം കോടതിയുടേതാണ് വിധി.ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെത്തിയെങ്കിലുംപൊളിക്കണം എന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു. വിധിക്കെതിരെ ഫ്‌ളാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു.എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയിൽ നിർമ്മിച്ച ഫ്ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ്‌ എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, ആൽഫാ വെഞ്ചേഴ്‌സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, വിധിക്ക് പിന്നിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലായിരുന്നു നേരത്തെ തന്നെ ഫ്ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്‌ളാറ്റ് ഉടമകൾ പുനപരിശോധനയിൽ വിധി വരുന്നതിന് മുൻപ് മറുനാടനോട് പറഞ്ഞത്.

മരട് നഗരസഭയിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സർക്കാർ റിവ്യൂ ഹർജ്ജി നൽകില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തും എന്നായിരുന്നു സർക്കാർ നിലപാട്.അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചാൽ രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വഴിയാധാരമാവുക-ഫ്‌ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു

തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയർത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ. അഞ്ച് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി വന്നതോടെ തീരപരിപാലന നിയമങ്ങൾക്ക് വലിയ കേരളത്തിൽ വലിയ പ്രാധാന്യം ലഭിച്ചു. ഈ നിയമങ്ങളുടെ പ്രാധാന്യം ബോധ്യമാക്കാനുള്ള കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ നീക്കമാണ് തങ്ങളുടെ ജീവിതം തന്നെ ചതിച്ചതെന്നാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ കരുതുന്നത്.

മരട് ഗ്രാമപഞ്ചായത്ത് ആയ ഘട്ടത്തിൽ മരട് പ്രദേശം സിആർസെഡ് സോൺ ടുവിലാണ് ഉൾപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ് മരട് ഗ്രാമപഞ്ചായത്ത്. ഇപ്പോൾ പൊളിക്കൽ ഭീഷണി നേരിടുന്ന ഹോളി ഫെയ്ത്ത് അടക്കമുള്ള ഫ്‌ളാറ്റുകൾ നിർമ്മിച്ചത് മരട് പ്രദേശം സോൺ ടു ആയി നിലനിൽക്കുമ്പോൾ തന്നെയാണ്. 2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപനപ്രകാരം ഇത് സി.ആർ.ഇസെഡ് രണ്ടിൽ വരുന്ന സ്ഥലമാണ്.

ഈ ഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ മരട് പ്രദേശം സോൺ ത്രീയിൽ ആക്കിയിട്ടുണ്ടെന്നു തീരദേശ പരിപാലന അഥോറിറ്റി പറയുകയും ഹോളി ഫെയ്ത്ത് അടക്കമുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു കളയണമെന്നു സുപ്രീംകോടതി പറയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ സമ്പാദ്യം സ്വരുക്കൂട്ടി ഫളാറ്റ് വാങ്ങിയ തങ്ങൾ എന്ത് ചെയ്യുമെന്നാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റുടമകൾ മറുനാടനോട് ചോദിച്ചത്.ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെങ്കിൽ അത് പൊളിക്കപ്പെടണം. പക്ഷെ സർക്കാർ അതിനു തത്ക്കാലം മുൻകൈ എടുക്കില്ല. ഇനി പൊളിക്കേണ്ടെങ്കിൽ ഫ്‌ളാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ നിന്ന് ഒരു അനുകൂല വിധി വാങ്ങട്ടെ. സർക്കാറിന്റെ നിർബന്ധബുദ്ധിയിൽ ഒന്നും ചെയ്യില്ല. ഇതാണ് മരട് ഫ്‌ളാറ്റിന്റെ പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം.

എറണാകുളം മരട് നഗരസഭയിൽ ചട്ടംലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുസമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി വിധി വന്നത്. മെയ് എട്ടിലെ ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി കാത്തിരിക്കുകയാണ് ഫ്ളാറ്റ് ഉടമകൾ. കാരണംകാണിക്കൽ നോട്ടീസിനു മറുപടി നൽകാൻ പരാതിക്കാർക്ക് അവസരം നൽകണം. അതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ഇവർ നൽകിയ ഹർജിയിൽ പറയുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, അൽഫാ വെഞ്ചേഴ്‌സ് എന്നിവ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP