Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താൻ ഒരു റേറ്റ്; വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിപ്പിക്കാനും ജീവിതകാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേക രീതിയും പ്രത്യേക റേറ്റും; മൂന്നു പതിറ്റാണ്ടു നടന്ന കൊലക്കുപോലും പ്രതികാരം; കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം 'വർക്ക്' ഏറ്റെടുക്കുന്നവർക്ക് മാത്രം; പാർട്ടി ഗുണ്ടകൾക്ക് പകരം കണ്ണൂരിൽ ഇപ്പോൾ കണ്ണിൽചോരയില്ലാത്ത ക്വട്ടേഷൻ സംഘങ്ങൾ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' രണ്ടാംഭാഗം

എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താൻ ഒരു റേറ്റ്; വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിപ്പിക്കാനും ജീവിതകാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേക രീതിയും പ്രത്യേക റേറ്റും; മൂന്നു പതിറ്റാണ്ടു നടന്ന കൊലക്കുപോലും പ്രതികാരം; കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം 'വർക്ക്' ഏറ്റെടുക്കുന്നവർക്ക് മാത്രം; പാർട്ടി ഗുണ്ടകൾക്ക് പകരം കണ്ണൂരിൽ ഇപ്പോൾ കണ്ണിൽചോരയില്ലാത്ത ക്വട്ടേഷൻ സംഘങ്ങൾ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' രണ്ടാംഭാഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: 2009 നവംബർ 8 ന് കണ്ണൂർ ജില്ലയിലെ ജനങ്ങൾ ഉണർന്നത് മാലൂരിലെ ഒരു കൊലപാതക വാർത്തയുമായാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രതികാരമാണ് ഈ കൊലക്ക് കാരണമെന്നറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിത്തരിച്ചു. ഈ കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച വ്യക്തിയാരെന്നറിഞ്ഞപ്പോൾ വീണ്ടും ഒന്നു കൂടി ഞെട്ടി. മാലൂർ തൃക്കടാരിപ്പൊയിലിന് സമീപം സിപിഎം പ്രവർത്തകനായ കട്ടൻ രാജു എന്ന വയോധികനെയാണ് വീട്ടിൽ നിന്നും ടൗണിലേക്ക് നടന്നു പോകുന്ന വഴി വാഹനത്തിലെത്തിയ സംഘം പിടിച്ചു കൊണ്ടു പോയത്.

 ഈ വാഹനത്തെ പിൻതുടർന്ന് പോയ നാട്ടുകാർക്കും പൊലീസിനും രാജുവിന്റെ മൃതദേഹം മാത്രമാണ് കാണാൻ കഴിഞ്ഞത് പോത്തുകുഴി ആര്യപറമ്പ് പള്ളിക്ക് സമീപം കഴുത്തിന് വെട്ടേറ്റ നിലയിലാണ് രാജുവിന്റെ മൃതദേഹം കണ്ടത്. രണ്ടു കൊലയാളികളേയും അവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുപത്തു. തുടർന്ന് മറ്റ് മൂന്നു പേരേയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് കട്ടൻ രാജുവിനെ കൊല്ലാൻ ഗൾഫിൽ വെച്ച് ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത് ഇസ്മയിൽ എന്ന ആളാണെന്ന്.

കോൺഗ്രസ്സ് പ്രവർത്തകരായ മര്യാടൻ മൊയ്തീൻ, ചന്ദ്രോത്ത് രവീന്ദ്രൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കട്ടൻ രാജു. 1976 , 78, വർഷങ്ങളിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നത് കേസിൽ കട്ടൻ രാജുവിനെ വെറുതെ വിട്ടിരുന്നു. മര്യാടൻ മൊയ്തീന്റെ മകനാണ് ഇസ്മയിൽ. മൊയ്തീൻ കൊല്ലപ്പെടുമ്പോൾ ആറ് മാസം ഗർഭിണിയായിരുന്നു അയാളുടെ ഭാര്യ. സംഭവം നടക്കുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത ഇസ്മയിലിന്റെ പ്രതികാരമാണ് ഈ കൊലക്ക് പിന്നിലെന്നാണ് പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ഇസ്മയിൽ വൻ തുക കൊടുത്താണ് കോട്ടയം സ്വദേശിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യത്തിന് നിയോഗിച്ചത്. രാഷ്ട്രീയമുണ്ടെങ്കിലും അതിനുപരി വ്യക്തിപരമായ പ്രതികാരമാണ് ഈ കൊലക്ക് പ്രേരിപ്പിച്ചത്. ഈ സംഭവത്തോടെ വിദേശത്തു നിന്നും രാഷ്ട്രീയ പ്രതികാരം വീട്ടാൻ ക്വട്ടേഷൻ ഏൽപ്പിക്കാൻ പറ്റും എന്ന തെളിവുണ്ടായി. രാഷ്ട്രീയത്തിന് പുറമേ കണ്ണൂർ ജില്ലയിലെ മറ്റ് കൊലപാതകങ്ങൾക്കും ഗൾഫിൽ നിന്നും ക്വട്ടേഷൻ ഏർപ്പാട് ചെയ്തതായി നിരവധി തെളിവുകളുണ്ട്.

കൂടാളിയിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ കൊല്ലാൻ പാർട്ടി തലത്തിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ സ്ഥലവും സന്ദർഭവും നോക്കി പാർട്ടി നിയോഗിച്ച പ്രതിരോധക്കാർക്ക് ആളുതെറ്റി. അനീഷ് എന്ന യുവാവിനെ ആളുമാറി കൊല ചെയ്തു. ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഈ യുവാവ് അടിയിൽ മാറെല്ലു പൊട്ടി ഹൃദയത്തിൽ തുളച്ചു കയറിയാണ് മരിച്ചത്. അതോടെ ഈ പ്രതിരോധക്കാരെ പാർട്ടി തള്ളി പറഞ്ഞു. അനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് ലഭിച്ച സ്വീകരണം കണ്ട് പാർട്ടി പോലും ഞെട്ടി. നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പാർട്ടിയുമായി തെറ്റിയ സംഘത്തലവനെ ഏഴ് കിലോ മീറ്റർ അകലെയുള്ള ഗ്രാമം വരെ ആനയിച്ചു കൊണ്ടു പോയി. ഇതിന്റെ നേതാവിനെ കുടുക്കാനായി പാർട്ടി ഇല്ലാത്ത ബോംബ് കേസിൽ കുടുക്കി വീണ്ടും ജയിലാക്കാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ കണ്ണൂർ എസ്‌പി. മനോജ് എബ്രഹാം കാര്യങ്ങൾ മനസ്സിലാക്കിയതോടെ പാർട്ടി പദ്ധതി പൊളിഞ്ഞു.

തലശ്ശേരിയിലെ ഫസൽ വധക്കേസും ഇത്തരത്തിൽ ക്വട്ടേഷൻ കൊലപാതകം എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പാർട്ടി നേതൃത്വത്തിന്റെ കൃത്യമായ കണക്കു കൂട്ടലിലൂടെയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ തെളിവു സഹിതം പറയുന്നു. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടിയുമായി ഇടഞ്ഞാണ് എൻ.ഡി.എഫിൽ ചേർന്നത്. പത്ര വിതരണക്കാരനായ ഫസലിനെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഈ കൊലക്ക് പിന്നിൽ ആർഎസ് എസ്. ആണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്.

ഫസലിന്റെ രക്തം പുരണ്ട തൂവാല ആർഎസ്എസ് കേന്ദ്രത്തിന് സമീപം കാണപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ക്വട്ടേഷൻ സംഘത്തിന്റെ തന്ത്രമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊടി സുനി ഉൾപ്പെടെയുള്ളവർ പിടിയിലായിരുന്നു. അന്നും കൊടി സുനിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിരുന്നില്ല. ടിപി വധക്കേസിലും കൊടി സുനി പ്രതിപ്പട്ടികയിലുണ്ട്.സിബിഐ. അന്വേഷണത്തെ തുടർന്ന് സിപിഎം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ അകപ്പെടുകയായിരുന്നു. ആസൂത്രിതമായ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് കൊടി സുനിയെ നിയോഗിക്കുന്നത് ആര് എന്നത് കണ്ടെത്തേണ്ടതുണ്ട്.

എല്ലാ ക്വട്ടേഷൻ പ്രവർത്തനങ്ങളും ഏറ്റെടുക്കുമ്പോൾ ചില പ്രത്യേക നിബന്ധനകളുണ്ട്. എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താനും വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിക്കാനും ജീവിത കാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകളാണ്. ഇതിനുള്ള റേറ്റും പ്രത്യേകം ഉറപ്പിച്ചിരിക്കും. എന്തെങ്കിലും കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം ക്വട്ടേഷൻ ഏറ്റെടുക്കുന്നവർക്ക് മാത്രമാണ്. എത്ര ഭീതിദമാണ് അവസ്ഥ എന്നോർക്ക് നോക്കൂ..

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP