Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്രയുടെ മരണത്തിൽ ആദ്യമേ അസ്വാഭാവികത തോന്നി; വീടിന്റെ രണ്ടാം നിലയിൽ എസി മുറിയിൽ എങ്ങനെ പാമ്പ് കയറും? പരിസരത്തൊന്നും മരങ്ങൾ ചാഞ്ഞുകിടപ്പുമില്ല; പാമ്പ് ദേഹത്തിട്ടാലും കടിക്കണമെന്നില്ല; പ്രതികാരം മനസ്സിൽ സൂക്ഷിച്ച് കൊത്താറുമില്ല; ഉത്ര വീടിന്റെ സ്റ്റെപ്പിൽ അണലിയെ കണ്ടപ്പോൾ വളരെ കാഷ്വലായാണ് സൂരജ് ചാക്കിലിട്ടുകൊണ്ടുപോയത്; അത്ര ധൈര്യമുള്ള ആൾ ചില്ലറക്കാരനാവില്ല; ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വാർത്തയായിരുന്നു കൊല്ലം അഞ്ചലിൽ വീട്ടിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഉത്ര എന്ന പെൺകുട്ടി മരിക്കുന്നതും. തുടർന്ന് ഇതൊരു ആസതുത്രിത കൊലപാതകമാണെന്ന് തെളിയുന്നതും. സംഭവത്തിൽ ഭർത്താവ് സൂരജും പാമ്പുപിടുത്തക്കാരനുമുൾപ്പടെ അറസ്റ്റിലായിട്ടുമുണ്ട്. ശാസ്ത്രീയ തെളിവെടുപ്പിനായി കേരളത്തിന്റെ ചരിത്രത്തിലാധ്യമായിട്ടാണ് പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്ത് തെളിവുകൾ പൊലീസ് ശക്തമാക്കുന്നത്. ഉത്രയുടെ മരണത്തിൽ അസ്വഭാവികത പുലർത്തിയവരിൽ ആദ്യം തന്നെ രംഗത്ത് വന്ന ആളായിരുന്നു പാമ്പുപിടുത്തക്കാരനും സാമൂഹിക പ്രവർത്തകനുമായ വാവാ സുരേഷ്. ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു? വാവാ സുരേഷ് തന്റെ നിഗമനങ്ങളും സംശയം ഉടലെടുത്ത വഴികളും മറുനാടനുമായി മനസ് തുറക്കുകയാണ്. വാവാ സുരേഷിന്റെ വാക്കുകളിലേക്ക്.

ഉത്രയെ ആദ്യം തന്നെ അണലി കടിച്ചു എന്നറിഞ്ഞ സാഹചര്യത്തിൽ തന്നെ ഞാൻ അഞ്ചലിലെത്തി കാര്യങ്ങൾ തിരിക്കിയിരുന്നു. വീട്ടിലൊന്നും പോയില്ലെങ്കിലും അടുത്താണ് ബന്ധപ്പെട്ടത്. വെള്ളത്തിന്റെ സാന്നിധ്യയുള്ള മേഖലകളിൽ അണലി കിടന്നാൽ മരണപ്പെടും അണലിക്ക് വെള്ളമുള്ള ആവാസ വ്യവസ്ഥയോട് പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയില്ല. സൂരജിന്റെ വീടിന് സമീപം അണലി എങ്ങനെയെത്തി എന്നത് തന്നെയായിരുന്നു ആദ്യത്തെ സംശയം. എംപി അപ്പൻ സാറിന്റെ മകൻ കൊല്ലത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുവാണ് ഉത്തരയെന്ന പെൺകുട്ടി.

ഈ മരണം നടന്ന പിറ്റേ ദിവസം അദ്ദേഹം വിളിച്ചപ്പോൾ ഞാൻ പറഞ്ഞത് സ്വാഭാവികമായി തോന്നുന്നില്ല, എന്തോ അസ്വഭാവികതയുണ്ട് എന്നാണ്. പാമ്പ് വന്നുകടിക്കാനുള്ള സാധ്യതയില്ല, ഒരു കൊലപാതകമായിട്ടാണ് തോന്നുന്നത് എന്ന് എനിക്ക് തോന്നിയത്.-ഞാൻ പറഞ്ഞു.കൃത്യം നടത്തിയത്് ഭർത്താവാണോ ആരാണോ എന്നൊന്നും അറിയില്ല. അദ്ദേഹം മറുപടി പറഞ്ഞത് എന്ത് ചെയ്യണമെന്നാണ്. ഞാനാണ് കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകാൻ പറഞ്ഞത്. പൊലീസിനെ ബന്ധപ്പെട്ട് സംശയങ്ങൾ നിരത്താനും ആവശ്യപ്പെട്ടു.

ഈ വിവരം ഞാൻ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സാറുമായി പങ്കുവച്ചു. അദ്ദേഹം അപ്പോൾ തന്നെ എന്നെ ചേർക്കാതെ ആ വാർത്ത റിപ്പോർട്ട് ചെയ്തു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് സ്വാഭാവിക മരണം എന്ന് സ്ഥിരീകരിച്ച ഉത്രയുടെ മരണം ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ വളരെ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ടായിരുന്നു.ഒരു കാളയുടമയം കാളയും പാമ്പ് കടിയേറ്റ് മരിക്കുന്നു. സ്വാഭാവികമരണമായി തോന്നിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് തെളിയുന്നു. ഇത്തരത്തിൽ തന്നെയുള്ള സംശയമാണ് ഈ കേസിലും തോന്നിയത്. ആദ്യം കടിക്കുന്നത് അണലിയാണ്.

അണലി ചുമ്മാതെ കടിക്കുന്ന സാധ്യതയില്ല. അണലി കിടക്കുന്നഭാഗത്ത് പോകുകയോ തട്ടുകയോ ചെയ്താൽ മാത്രമേ അണലി കടിക്കുകയുള്ളു. ഡോക്ടർ തന്നെ പറഞ്ഞ ഒരു ബൈറ്റിൽ ശ്രദ്ധിച്ചത് ചവിട്ടിയ പാദത്തിന് മേൽപ്പോട്ടു കിട്ടില്ലെന്ന്. കഴുത്തിനടുത്ത ചവിട്ട് കിട്ടിയാൽ മാത്രമാണ് സ്വഭാവികമായും പാദത്തിന് മുകളിലായി കടി കിട്ടുക. അണലിയുടെ കഴുത്തിന് ഭാഗത്തായിട്ടാണ് ചവിട്ട് കൊണ്ടതെങ്കിൽ ഉറപ്പായും കണങ്കാല് വരെ അണലിക്ക് കൊത്താൻ സാധിക്കും.

ആദ്യം ഉത്രയെ അണലി കടിച്ചപ്പോൾ സ്വാഭാവികം എന്നാണ് തോന്നിയത്. എന്നാൽ വീണ്ടും ഉത്രയെ പാമ്പ് കടിച്ചപ്പോൾ എന്റെ സുഹൃത്ത് മനു എന്ന വ്യക്തിയെ വിളിച്ചു. അദ്ദേഹം കുളത്തുപ്പുഴക്കാരനാണ്. അദ്ദേഹത്തിനെ ബന്ധപ്പെട്ടിട്ട് ഉത്രയുടെ വീടും പരിസരവും വീക്ഷിക്കാമോയെന്ന് ചോദിച്ചു. അദ്ദേഹം കണ്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത്. പരിസരം വൃത്തിയുണ്ടോ മരങ്ങൾ ചാഞ്ഞ് കിടക്കുകയാണോ ഇതൊക്കെയായിരുന്നു എന്റെ ചോദ്യം. അത്തരത്തിലൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എസി റൂമാണ് അവിടേക്ക് കടക്കാനും സാധ്യതയില്ലെന്ന് പറഞ്ഞു.

വീടിന്റെ രണ്ടാം നിലയിലേക്ക് എങ്ങനെ പാമ്പ് കയറും എന്നതും ചോദ്യമായി അപ്പോൾ തന്നെ നൂറ് ശതമാനം പാമ്പിനെ കൊണ്ട് വച്ച് കടിപ്പിച്ചതാണെന്ന് ഉറപ്പിച്ചു. ശരീരത്തിൽ പാമ്പിനെ എടുത്തിട്ടാൽ പോലും ഉടൻ പാമ്പ് കടിക്കണമെന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് ഫോറസ്റ്റിൽ പാമ്പിനെ കൈകാര്യം ചെയ്യുന്ന വിദഗ്ധരുണ്ട് അവരെ ഉൾപ്പെടുത്തി പാമ്പ് ഏത് സാഹചര്യത്തിൽ ജീവിക്കുന്ന എന്നതിനെ കുറിച്ച് അറിയാവുന്ന ഡോക്ടർ ദിലീപ് ഉൾപ്പടെയുള്ളവരെ ഉൾപ്പടെടുത്തണമെന്ന് ആവശ്യം വെച്ചു.റാന്നി ആറാട്ട്യയിലെ ഡെപ്യൂട്ടി ഉൾപ്പടെയുള്ളവരെ ബന്ധപ്പെട്ട് ഈ ഈ മരണത്തിലെ ദുരൂഹത പറഞ്ഞു. ഉത്രയുടെ ബന്ധുക്കളേയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്തു.

പാമ്പിനെ കൈകാര്യം ചെയത് സൂരജിന് ശീലമുണ്ട്

പാമ്പിനെ ദേഹത്തിട്ടാൽ കടിക്കണമെന്നില്ല. പാമ്പിനെ പിടിച്ച ശേഷം ആ വ്യക്തിയുടെ ശരീരത്തിലേക്ക് വച്ച് കൊത്തിപ്പിക്കാനാണ് സാധ്യതയേറെ. ഇത് തെളിയിക്കേണ്ടത് പൊലീസാണ്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് അണലിയെ ഉത്തര വീടിന്റെ സ്റ്റെപ്പിൽ കണ്ടിരുന്നു. ഇത് സൂരജിനെ അറിയിച്ചപ്പോൾ വളരെ കാഷ്യാലിയിട്ടാണ് അദ്ദേഹം ആ പാമ്പിനെ ചാക്കിലിട്ട് കൊണ്ടുപോയത്. അത്ര ധൈര്യമുള്ള ആളിന് കവണ ചേർത്ത് വച്ച് കടിപ്പിക്കാൻ സാധ്യത കൂടുതലാണ്. അത്തരത്തിൽ കടിപ്പിക്കുകയാണെങ്കിൽ തന്നെ മറ്റ് കടിയേൽക്കുന്ന പോലെയല്ല പല്ല് ആഴത്തിൽ ചെല്ലാനും വെനം ഇറങ്ങാനും സാധ്യത ഏറെയാണ്. മുറിവ് കണ്ടാൽ ഒരു ഡോക്ടറിനേക്കാളും ഒരു പാമ്പ് വിദഗ്ധന് ഒരുപക്ഷേ ഏത് തരത്തിലാണ് പാമ്പിന്റെ കടിയേറ്റിരിക്കുന്നത് എന്നത് പറയാൻ സാധിക്കും.

കഴിഞ്ഞ രണ്ട് മാസത്തിന് മുൻപ് പത്തനംതിട്ട കോന്നിയിൽ വച്ച് പാമ്പിന്റെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് അനുഭവപ്പെട്ടത്. എല്ലാരേയും തെറി വിളിക്കേണ്ട സാഹചര്യം വന്നു. പാമ്പ് കടിയേറ്റ ഉത്തര ഒന്നു ബഹളം വയ്ക്കുക പോലും ചെയ്തില്ലെന്ന് പറയുകയാണെങ്കിൽ അത് ശുദ്ധ മണ്ടത്തരമായിരിക്കും. ഉത്തര എന്ന പെൺകുട്ടി വർഷങ്ങളായി ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്ന ആളായിരിക്കാം. ക്ലോറോഫോം മണപ്പിച്ച് പാമ്പിന്റെ കടിയേൽപ്പിച്ചതെങ്കിൽ അത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാണാൻ സാധ്യതയില്ല. നോർമലായി ഉറങ്ങുന്ന ആളിന് ശരീരത്തിൽ കൊതുകു കടിച്ചാലും നമ്മൾക്ക് അറിയാൻ കഴിയും.

കൊലപാതകം തെളിഞ്ഞപ്പോൾ സത്യം തെളിഞ്ഞതിൽ എനിക്കും സന്തോഷം തോന്നി. സൂരജിന്റെ പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞത് അദ്ദേഹം അങ്ങനെ ചെയ്യുന്ന ആളല്ല എന്നണ്. പ്രതിയെ പിടികൂടുന്നതിന് മുന്നേയായിരുന്നു ഇത്തരത്തിലൊരു വിളികൾ വന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലിൽ പാമ്പ് വെനം പിടികൂടിയത് ഡി.എം ഒ ആയ പ്രദീപ് കുമാറ് സാറായിരുന്നു. എന്നെ അത്തരത്തിൽ സമീപിച്ചിട്ടുള്ളവരേയും ആവശ്യം പറഞ്ഞവരേയും ഞാൻ ഫോറസ്റ്റുമായി ബന്ധപ്പെട്ട് കുടുക്കാൻ സഹായിച്ചിട്ടുണ്ട്. ഉത്തരയുടെ മരണത്തിൽ സുരേഷ് എന്ന പേര് വന്നപ്പോൾ പലരും എന്നെ സംശയിക്കുന്ന സാഹചര്യം വന്നു. പാമ്പിനെ കൊടുത്ത സുരേഷ് എന്ന വ്യക്തി ഒരുപക്ഷേ കൊലപാതകത്തിനാണ് ഇതെന്ന് അറിഞ്ഞ് പോലും കാണണമെന്നില്ല.

പാമ്പുകൾ ഷെഡ്യൂള്ഡാണ്. ജനവാസമേഖലയിലേക്ക് പാമ്പ് വന്നാൽ 3, 5 കിലോമീറ്റർ പരിധിയിൽ പാമ്പിനെ വിടണമെന്നതാണ് നിയമം. എന്നാൽ ജനവാസമേഖലയിലേക്ക് വിടാൻ കഴിയാത്ത സാഹചര്യത്തിൽ ഫോറസ്റ്റുകാരെ ംൽപിക്കുന്നത് വരെ പാമ്പുപിടുത്തക്കാർ തന്നെ പാമ്പിനെ സൂക്ഷിക്കുന്നതാണ് നിലവിലുള്ള രീതി. 29 വർഷമായി ഞാൻ പാമ്പിനെ സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെ പരാതി വന്നിട്ടില്ല. പാമ്പിനെ പ്രദർശിപ്പിച്ച സാഹചര്യത്തിൽ മാത്രമാണ് ഒരിക്കൽ പഴി കേൾക്കേണ്ടി വന്നത്.

സൈന്റിഫിക്കലി പാമ്പിനെ പിടിക്കുന്നവർ രംഗത്ത് വന്നതോടെയാണ് ഞങ്ങളെ പോലെയുള്ള പാമ്പുപിടുത്തക്കാർ വിമർശനം കൾക്കേണ്ടി വന്നു. ഇപ്പഓൾ കേരളത്തിൽ എത്ര പാമ്പുപിടുത്തക്കാർ ഉണ്ടെന്നും അവർ പിടിക്കുന്ന പാമ്പിന്റെ എണ്ണവും അതിനെ എവിടെ തുറന്ന് വിട്ടെന്നും ഫോറസ്റ്റിൽ ക്യത്യമായി സബ്മിറ്റ് ചെയ്യേണ്ട രീതികളെത്തി. ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. 192 രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പത്ത് കേസിന് മാത്രമാണ് ഞാൻ പൈസ വാങ്ങിയത്. ഞാൻ സ്‌നേക്ക് മാസ്റ്റർ പരിപാടിയിലുൾപ്പടെ പറഞ്ഞിട്ടുണ്ട്.

മിനുസമായ തറയിലോ, ടൈലിലോ പാമ്പ് ഇഴയില്ല എന്നത്. ചിലർ എന്നെ വിളിച്ച് ചോദിച്ചു. എസി മുറിയിൽ പാമ്പിന് ഇഴയാൻ പറ്റില്ല എന്നത്. എന്നാൽ അത് തെറ്റിദ്ദാരണയാണ്. പാമ്പുകൾക്ക തണുപ്പ് അനിവാര്യതയാണ്. ജലാംശം ആവശ്യമാണ്. ഉത്തരയെ കടിച്ച പാമ്പ് ഒരു പാമ്പ് സംരക്ഷകന്റെ കയ്യിലിരുന്ന പാമ്പാണ്. ബോട്ടിലിൽ എത്രദിവസം േേവണമെങ്കിലും ഇരുന്ന് അതിന് ശീലമുണ്ട്. ഉത്രയുടെ കിടപ്പ് മുറിയിൽ എത്രദിവസം വേണമെങ്കിലും പാമ്പിന് ചുരുണ്ട് കഴിയാൻ സാധിക്കും.

സൂരജ് കണ്ട് പഠിച്ചിരിക്കണം.

പാമ്പുപിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. അല്ലെങ്കിൽ പാമ്പിനെ എങ്ങനെ ഇടപഴകണമെന്ന് സൂരജ് കണ്ട് പഠിച്ചിരിക്കണം. ഇന്റനെറ്റിൽ കണ്ടാണ് അഭ്യസിച്ചതെന്ന് പറയാൻസാധിക്കില്ല. പാമ്പ് സംരക്ഷകന്റെ കൂടെ പോയി കണ്ടായിരിക്കും ഒരുപക്ഷേ ശീലിച്ചത്. ചെറിയ പ്രകാശത്തിലായിരിക്കണം പാമ്പിനെ കൊ്ത്തിപ്പിച്ചത്. അല്ലെങ്കിൽ പാമ്പ് സംരക്ഷകന്റെ സാഹായം കൊലയിൽ ഉണ്ടായിരിക്കണം. അയാൾ അത്തരത്തിൽ ചെയ്യുമെന്ന് തോന്നുന്നില്ല.

അണലിയുടെ കടിയേറ്റാൽ ഉത്തര കൃത്യമായിട്ട് ഉണരേണ്ടതാണ്. നിലവിളിക്കേണ്ടതാണ്. മൂർഖന്റെ കടിയേൽക്കുകയാണെങ്കിൽ ശ്വാസ തടസം ഉണ്ടാകുകയും ചുമയ്ക്കുകയും ചെയ്യും. ഇതൊന്നും ഭർത്താവി കേട്ടില്ല എന്ന് പറയുമ്പോൾ തന്നെ സംശയം ബലപ്പെടും. പക വെച്ച് പാമ്പുകൾ പെരുമാറില്ല. പാമ്പിന് കണ്ണാനോ കേൾക്കാനോ ശ്വസിക്കാനോ കഴിയില്ല. പാമ്പ് പകവച്ച് പെരുമാറുന്നു എന്ന് ഈ കൊലക്കേസിനെ പറയുന്നത് മണ്ടത്തരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP