Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാ മേലധികാരികൾ പങ്കെടുത്ത യോഗത്തിൽ സത്താൻ സേവയെ കുറിച്ചുയർന്നത് വ്യാജ ആരോപണം; സാത്താൻ സേവയെന്ന വാക്കിനെ പോലും വെറുക്കുന്നു; ഇത്തരക്കാരുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങൾ ഏറെ വേദനിപ്പിക്കുന്നത്; അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്തത് കുട്ടികളെ പോലും തന്നോട് സംസാരിക്കാൻ അനുവദിക്കാത്തതു കൊണ്ടും; ആദ്യം നടപടിയെടുക്കേണ്ടത് ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത വൈദികർക്കെതിരെ: വിവാദത്തിൽ സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

സഭാ മേലധികാരികൾ പങ്കെടുത്ത യോഗത്തിൽ സത്താൻ സേവയെ കുറിച്ചുയർന്നത് വ്യാജ ആരോപണം; സാത്താൻ സേവയെന്ന വാക്കിനെ പോലും വെറുക്കുന്നു; ഇത്തരക്കാരുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങൾ ഏറെ വേദനിപ്പിക്കുന്നത്; അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്തത് കുട്ടികളെ പോലും തന്നോട് സംസാരിക്കാൻ അനുവദിക്കാത്തതു കൊണ്ടും; ആദ്യം നടപടിയെടുക്കേണ്ടത് ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത വൈദികർക്കെതിരെ: വിവാദത്തിൽ സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

മാനന്തവാടി: പള്ളികളിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവരുന്ന വോസ്തിയിൽ (ഗോതമ്പിൽ തീർത്ത ചെറിയ അപ്പം) പ്രാർത്ഥന ചടങ്ങുകൾക്കിടെ അശുദ്ധരക്തം തളിക്കുക, ഇത് സ്ത്രീകളുടെ നഗ്്ന ശരീരത്തിൽ അർപ്പിക്കുക, അതിരില്ലാത്ത സെക്സിലും മയക്കുമരുന്ന് ഉപയോഗത്തിലും പങ്കാളികളാവുക- സാത്താൻ സേവയെന്നാൽ ഇതൊക്കെ ചേർന്നതാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാനും സത്താൻ സേവയുടെ വ്യാജ ആരോപണമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട് പ്രതികിരച്ചത്.

ബൈബിളിൽപ്പറയുന്ന 10 -കൽപ്പനകളുടെ നേരെ വിപരീത പ്രവർത്തനമാണ് ചാത്താൻ സേവക്കാർ നടത്തുന്നതെന്നും ബൈബിളിൽ ചവിട്ടിയാണ് ഇക്കൂട്ടർ രഹസ്യമായി സംഘടിപ്പിക്കപ്പെടുന്ന ആരാധന ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്നും മറ്റുമുള്ള പ്രചാരണങ്ങളും വ്യാപകമാണ്. ഇത്തരക്കാരുമായി അടുപ്പമുണ്ടെന്ന തരത്തിൽ തന്നെക്കുറിച്ച് പ്രചാരണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് താൻ മതാധ്യാപനത്തിൽ നിന്നും ലീവെടുത്തതെന്ന് എഫ് സി സി സഭാഗംഗമായ സിസ്റ്റർ ലൂസി കളപ്പുര വെളിപ്പെടുത്തിയിട്ടുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തുവന്ന കന്യാസ്ത്രീകൾക്ക് പിൻതുണ പ്രഖ്യപിച്ച് പരസ്യമായി രംഗത്തുവന്നതോടെയാണ് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. ആ വാക്കുപോലും പറയുന്നതിന് ഞാൻ ഇഷ്ടപ്പെടുന്നില്ല. സഭാമേലധികാരികൾ പങ്കെടുത്ത ഒരു യോഗത്തിൽ എന്നേക്കുറിച്ച് ഇത്തരത്തിൽ പരാമർശമുണ്ടായതായി ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. ഇതുവരെ നേരിൽ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. ഒരിക്കലും അത്തരക്കാരോട് പൊരുത്തപ്പെടാൻ കഴിയില്ല- സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട് പറഞ്ഞു. സത്താൻ സേവയെന്ന വാക്കിനെ പോലും താൻ വെറുക്കുന്നു എന്നും സിസ്റ്റർ ലൂസി വിശദീകരിച്ചു.

പാഠഭാഗങ്ങൾ നേരത്തെ തീർന്നെന്നും അതിനാൽ രണ്ട് മാസത്തെ ലീവ് എടുക്കുകയാണെന്നും ഇതു സംബന്ധിച്ച കത്ത് താൻ പള്ളിവികാരിക്ക് കൈമാറിയട്ടുണ്ടെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തി. തന്നോട് സംസാരിക്കുന്നതിൽ നിന്നും കുട്ടികളെയും സഹപ്രവർത്തകരെയും സഭാഅധികാരികൾ വാക്കാൽ വിലക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാൻ മാനസീകമായി ബുദ്ധമുട്ടുള്ളതുകൊണ്ടാണ് അവധിയെടുക്കാൻ തീരുമാനിച്ചതെന്നും സി. ലൂസി കൂട്ടിച്ചേർത്തു.

സിസ്റ്റർ ലൂസിയെ പുറത്താക്കാൻ സഭാനേതൃത്വം മാസങ്ങൾക്ക് മുമ്പേ നീക്കം ആരംഭിച്ചിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുക്കുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചുരിധാർ ധരിക്കുകയും ചെയ്തതോടെ സിസ്റ്റർ ലൂസി അച്ചടക്ക ലംഘനം നടത്തിയതായി സഭാനേതൃത്വവുമായി അടുത്തുനിൽക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചിരുന്നു. ബ്രഹ്മചര്യവൃതം അനുഷ്ടിക്കാത്ത പുരോഹിതർക്കെതിരെ സഭാനേതൃത്വങ്ങൾ ആദ്യം നടപടിയെടുക്കട്ടെ എന്നായിരുന്നു ഈ ആരോപണത്തിനുള്ള സിസ്റ്റർ ലൂസിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP