Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഗ്‌ബോസ് ഷോയിൽ നിന്ന് ഇറങ്ങുമ്പോൾ ലാലേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം; അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയിൽ അനിയനായോ വേലക്കാരനായോ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്; ലാലേട്ടനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോൾ വിഷമം തോന്നി; എന്നെ തിരിച്ച് കയറ്റാനാണ് ഏഷ്യാനെറ്റും ബിഗ്‌ബോസും ലാലേട്ടനും ശ്രമിച്ചത്; ഈ ലോകത്തിന്റെ ഏത് കോണിൽ കിടന്ന് ഞാൻ മരിച്ചാലും ആറ്റിങ്ങലെ വീട്ടിലേക്ക് ജഡം എത്തിക്കാൻ ഒരു മലയാളി സഹോദരൻ കാണും; രജിത്ത് കുമാർ അഭിമുഖം

എം എസ് ശംഭു

തിരുവനന്തപുരം: ബിഗ്‌ബോസ് മത്സരാർത്ഥിയായ അദ്ധ്യാപകൻ എന്ന രീതിയിലാണ് ഡോ. രജിത്ത് കുമാർ മലയാളികൾക്ക് ഇന്ന് സുപരിചിതനാകുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ബിഗ്‌ബോസ് ഹൗസിൽ നിന്ന് രജിത്ത് കുമാർ പുറത്താകുന്നത്. തനിക്ക് നേരേയുള്ള വിവാദങ്ങൾക്കുള്ള മറുപടി നൽകുകയാണ്. രജിത്ത് കുമാർ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലൂടെ രജിത്ത് കുമാർ ഹൗസിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

തന്റെ പേരിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടിയുമായാണ് രജിത്ത് കുമാർ രംഗത്തെത്തുന്നത്. അഭിമുഖത്തിലെ വാക്കുകൾ:സ്ത്രീ വിരോധിയാണെന്നാണ് എന്നെ കുറിച്ച് പലരും പറഞ്ഞു നടന്നിട്ടുള്ളത്. നമ്മുടെ ആളുകലെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. വസ്ത്രധാരണത്തിന്റെ പരിൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സമൂഹത്തിൽ പാലിക്കേണ്ട ചില മര്യാദകളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് പലരും പ്രചരണം നടത്തിയത്. ലെഗിൻസ് ധരിച്ചതിനെയാണ് ഞാൻ വിമർശിച്ചത്. സ്വമ്മിങ് ഡ്രസ് ധരിച്ച് കോളജിൽ പോകാൻ നമ്മൾക്ക് ആകുമോ. എന്റെ ജീവിതം, എന്റെ റൂൾസ്, എന്റെ നിയമങ്ങൾ എന്നിങ്ങനെയൊക്കെ പറയുന്നവർക്ക് പിന്നെ നിയമങ്ങൾ ആവശ്യമില്ലല്ലോ.

നൂറ് കോടി ജനങ്ങളും അവരവരുടേതായ നിയമങ്ങൾ കൊണ്ട് ഇറങ്ങുകയാണെങ്കിൽ പിന്നെ ഭരണഘടനയുടെ ആവശ്യം എന്താണ്.ബിഗ്‌ബോസ് എന്നത് എപ്പോഴും ഒരു ഗെയിം ഷോ തന്നെയാണ്. മറ്റ് ഭാഷകളിൽ മുളക് സ്േ്രപ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ശരീരം തല്ലി പഞ്ചറാക്കിയപ്പോൾ പോലും ഞാൻ പരാതി പറയാൻ നിന്നില്ല. എനിക്കെതിരെ നിരന്തരം പരാതി നൽകിയാണ് അവർ പുറത്താക്കൽ തന്ത്രം നടത്തിയത്. എയർപോർട്ടിലുണ്ടായ വിവാദങ്ങളിൽ ഞാൻ കാരണക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. മൂന്ന് മണിക്കൂറിലധികം എന്നെ ചോദ്യം ചെയ്തു. ഒരാൾപ്പെട്ടപ്പോൾ നമ്മളെല്ലാവരും പെടുകയാണ് ചെയ്തത്.

സിനിമയിലക്കുള്ള അരങ്ങേറ്റത്തിൽ ഇപ്പോഴും മനസിന് പകപ്പെട്ടിട്ടില്ല എന്്‌ന് തന്നെയാണ് പറയാനുള്ളത്. എന്റെ രണ്ട് വിദ്യാർത്ഥികളാണ് സിനിമയുമായി മുന്നോട്ട് വന്നത്. അവരോട് സംസാരിച്ചിട്ടുണ്ട്. ആലപ്പി അഷറഫ് എന്ന സംവിധായൻ സിനിമയുമായി രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ അതിനോട് പാകപ്പെടാൻ പറ്റിയ സമയമല്ല. കോളജിലേക്ക് പോകണം. റിസൈൻ ചെയ്യുന്നത് സംബദ്ധിച്ച് ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. അദ്ധ്യാപകൻ എന്ന നിലയിലാണ് ഞാൻ് അറിയപ്പെട്ടത്. ഇനി സാമൂഹിക സേവകനാകണം എന്നതാണ് സ്വപ്‌നം. എനിക്ക് ബിഗ്‌ബോസ് ഷോയിൽ നിന്ന് അഞ്ച് പൈസ പോലും വേണ്ട. ആ പൈസ ആതുര സേവന രംഗത്ത് ചെലവാക്കാനാണ് ആഗ്രഹിക്കുന്നത്. പല ലോകരാജ്യങ്ങളിലും ഞാൻ ക്ലാസെടുക്കാൻ പോയിട്ടുണ്ട്. അവിടെ നിന്നൊന്നും ഞാൻ പൈസ വാങ്ങാറില്ല. ഈത്തപ്പഴം, കജുവ ,എന്നിവയൊക്കെ പലപ്പോഴും നൽകുന്നതാണ് പതിവ്. ഇവിടെ ഞാൻ കൊണ്ടുവന്നാൽ തന്നെ അയൽപ്പക്കത്തെ വീടുകളിൽ എത്തിച്ചിരിക്കും.

രാഷ്ടട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറാകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ എത്തി. അത്തരം ചോദ്യത്തിനേക്കാൾ നല്ലത് എന്നെ കൊല്ലുന്നതാണ്. രാഷ്ട്രീയ അരങ്ങേറ്റമോ എനിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഡെപ്യൂട്ടേഷന് വേണ്ടി പ്ലസ് ടുവിലെത്തിയപ്പോൾ ആനാവൂർ നാഗപ്പന്റഖെ സഹായമാണ് ഞാൻ സ്വീകരിച്ചത്. അമ്മയോടൊപ്പം നിൽക്കാനാണ് ഞാൻ അത് ചെയ്തത്.

എന്നെ തിരിച്ചു വിളിക്കുമെന്ന് ശുഭാപ്തി വിശ്വാസം ഇപ്പോഴുമെനിക്കുണ്ട്. ബിഗ്‌ബോസ് എന്നത് വലിയ അവസരമാണ്. ഒരുപാട് പേർ അതിലേക്ക് എത്താൻ ഇപ്പോഴും കൊതിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ പ്രവീൺ മാഷ് എന്നെ വിളിക്കുമ്പോഴും നോ ബ്രദറെ എന്നാണ് ഞാൻ പറഞ്ഞത്. ഇതിലൂടെ താങ്കൾക്ക് ഒരു നല്ല അവസരമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

മുളക് പൊടി ആക്രമണം എന്നൊക്കെ പറയുന്നത് മനഃപൂർവ ചെയ്തത് അല്ല. ഇതൊരു സ്‌ക്രീപ്റ്റഡ് പരിപാടിയുമല്ല. നമുക്ക് തന്നിരിക്കുന്ന ടാസ്‌ക് മാക്‌സിമം ഭംഗിയാക്കാനാണ് എപ്പോഴും ശ്രമിച്ചത്. കണ്ണിന്റെ താഴെയായിട്ടാണ് മുളകിന്റെ വെള്ളം തേച്ചത്. അൽപം വെളിച്ചെണ്ണ തേച്ചാൽ മാറാവുന്ന പ്രശ്‌നമായിരുന്നു. കൂടുതൽ വികൃതി കാണിക്കുന്നർക്ക് കൂടുതൽ പോയിന്റ് കിട്ടി എന്നാണ് കരുതിയത്. എന്റെ അനിയത്തിയെ പോലെ തന്നെയാണ് ഞാൻ കരുതുന്നത്. ഓരോ ഘട്ടത്തിലും ഞാൻ ഔട്ടാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.

ലാലേട്ടനെ അടുത്ത് ഒന്ന് നിൽക്കാൻ കഴിയുന്നത് പോലും എന്ന സംബന്ധിച്ച് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിനെ വിവാദത്തിൽ വലിച്ചിഴച്ചപ്പോൾ സങ്കടം തോന്നി. ഏഷ്യാനെറ്റും ബിഗ്‌ബോസും ലാലേട്ടനും എല്ലാക്കാലത്തും എന്നെ സഹായിച്ചിട്ടേയുള്ളു. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ ഒരു വേലക്കാരന്റെ വേഷമെങ്കിലും ചെയ്യണം എന്നതായിരുന്നു ആഗ്രഹം. അദ്ദേഹത്തിൽ നിന്ന് ഒരു ഉമ്മ ലഭിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.

മൂന്നാഴ്ച മാത്രം പങ്കെടുത്ത് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാൻ ഷോയിലേക്ക് പോയത്. ഇനി ഒരു വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചു. കുടുംബം എന്നത് ഇപ്പോൾ എന്റെ മനസിലില്ല. കേരളത്തിൽ എനിക്കിപ്പോൾ മൂന്ന് കോടി കുടുംബമുണ്ട്. ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഞാൻ വീണ് മരിച്ചാലും എന്റെ ജഡം ആറ്റിങ്ങലെ വീട്ടിലെത്തും എന്നത് ബിഗ്‌ബോസ് ഷോയിലൂടെ ലഭിച്ച ഗുണമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP