Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ

'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥികൾക്ക് വിജയപ്രതീക്ഷ എങ്ങനെയാണ് എന്നതാണ് ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഈ അവസരത്തിലാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. എറണാകുളത്തും ആലപ്പുഴയിലുമുള്ള സ്ഥാനാർത്ഥികളെ പറ്റിയാണ് ജയശങ്കർ മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

എറണാകുളം കെ.വി.തോമസിന്റെ കുത്തകമണ്ഡലമാണ് അദ്ദേഹത്തെ വെട്ടി ഹൈബി ഈഡനെ അവിടെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യം ഇല്ലായിരുന്നെന്ന് അഡ്വ. ജയശങ്കർ. മാഷ് മത്സരിച്ചാൽ ജയം സുനിശ്ചിതമായിരുന്നിട്ടും അദ്ദേഹത്തിന്റെ വിരോധികൾ കൂടിയാലോചിച്ച് സീറ്റ് വെട്ടുകയാണ് ഉണ്ടായത്. സോണിയ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനൊരു ദുർവിധി ഉണ്ടാകില്ലായിരുന്നുവെന്നും ജയശങ്കർ പ്രതികരിച്ചു. കെ.വി.തോമസിനെ മാറ്റി ഹൈബിയെ സഥാനാർത്ഥിയാക്കിയതുകൊണ്ട് വിജയസാധ്യതക്ക് മാറ്റമുണ്ടാകില്ലെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ് എറണാകുളത്തുകാരെന്നും അദ്ദേഹം പ്രതികരിച്ചു.


ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ആലപ്പുഴയിൽ ശക്തമായ തൃകോണമത്സരമാണ് ഉള്ളത്. ഇടതുപക്ഷത്തിന് പ്രമുഖ്യമുള്ള മണ്ഡലമാണെങ്കിലും ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളാണ് മൂന്ന് മുന്നണികളേയും നയിക്കുന്നത്. ആലപ്പുഴയിൽ കെസിവേണുഗോപാൽ ശക്തനായിരുന്നു. അദ്ദേഹം പേടിച്ചോടിയതാണെന്ന് സിപിഎമ്മുകാരും ഡൽഹിയിൽ ഉന്നത സ്ഥാനത്തിരിക്കുന്നതുകൊണ്ടാണെന്ന് കോൺഗ്രസും വാദിക്കുമ്പോൾ അദ്ദേഹം മണ്ഡലം വിട്ട് പോയത് ഷെരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ഏഴിൽ ആറും എൽഡിഎഫിന്റെ കോട്ടയാണ്.

വേണുഗോപാൽ മത്സരിക്കാത്ത സാഹചര്യത്തിൽ ഇടതുപക്ഷത്തിന് സാധ്യതകൾ ഏറെയാണ്. ജനകീയനായ എ.എം ആരിഫ് ഇടതുപക്ഷത്ത് സ്ഥാനാർത്ഥിയായിരിക്കെ കോൺഗ്രസിന് ലഭിക്കേണ്ട 85% മുസ്ലിം വോട്ടുകളൽ വിള്ളലുണ്ടാക്കാൻ സാധിക്കുമെനന്ും ഷാനിമോൾ ഉസ്മാൻ ജനിച്ചുവളർന്ന മണ്ഡലമാണെങ്കിലും പ്രവർത്തന മണ്ഡലമല്ലാത്തതിനാൽ ഒന്നും പറയാനാകില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP