Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓക്ക്‌ലാൻഡിൽ മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ 25ന്

ഓക്ക്‌ലാൻഡിൽ മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ 25ന്

ഓക്ക്‌ലാൻഡ്: ന്യൂസിലാന്റ് സന്ദർശിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും ചാപ്ലിയൻ ആയ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ടിന്റെ സാന്നിദ്ധ്യത്തിൽ ന്യൂസിലന്റിലെയും പരിസരപ്രദേശങ്ങളിലുമുള്ള മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.

മലങ്കര കത്തോലിക്കാ റീത്തിലുള്ള വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കുന്ന കൂട്ടായ്മയിൽ ന്യൂസിലന്റിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലങ്കര കത്തോലിക്കാ സഭാംഗങ്ങളും പങ്കെടുക്കണമെന്ന് ഓഷ്യാനിയയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ ചാപ്ലിയനായ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് അറിയിക്കുന്നു.

25 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഓക്‌ലാന്റിലെ സെന്റ് മേരി ഓഫ് ഇമ്മാകുലേറ്റ് കൺസെപ്ഷൻ ചർച്ചിലാണ് കൂട്ടായ്മയും വിശുദ്ധ കുർബ്ബാനയും നടക്കുന്നത്. ദേവാലയത്തിന്റെ മേൽവിലാസം: St Mary of Immaculate Conception Church, 2134, Great North Road, Avondale, Auckland

ഓസ്‌ട്രേലിയയിലെ മെൽബൺ, സിഡ്‌നി, അഡിലെയ്ഡ് കാൻബറ, ബ്രിസ്‌ബേൻ, പെർത്ത് എന്നീ പ്രധാന നഗരങ്ങളിൽ 2013 ഒക്‌ടോബർ  മുതൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രാർത്ഥനാ കൂട്ടായ്മകളും വിശുദ്ധ കുർബ്ബാനയും വേദപഠന ക്ലാസ്സുകളും മറ്റും നടക്കുന്നുണ്ട്. പ്രസ്തുത പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണെന്ന് അറിയിക്കുന്നു.

ജോർജ്ജ് - +64211125850
ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് - +61427661067

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP