Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക് ലന്റ് തെരുവുകൾ കീഴടക്കാൻ യൂബറിന്റെ ജമ്പ് ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തി;നിരത്തിലെത്തുക 700 ഓളം സ്‌കൂട്ടറുകൾ; പുതിയ ബ്രാൻഡ് എത്തിയത് പരീക്ഷണാടിസ്ഥാനത്തിൽ

ഓക് ലന്റ് തെരുവുകൾ കീഴടക്കാൻ യൂബറിന്റെ ജമ്പ് ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തി;നിരത്തിലെത്തുക 700 ഓളം സ്‌കൂട്ടറുകൾ; പുതിയ ബ്രാൻഡ് എത്തിയത് പരീക്ഷണാടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ

റിയപ്പെടുന്ന റൈഡ്-ഷെയറിങ്, ഫുഡ് ഡെലിവറി കമ്പനിയായ യൂബറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓക് ലന്റ് നിര്ത്തുകളിലെത്തി. 700 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്നുമുതൽ നഗരത്തിൽ സർവീസിനെത്തുക.മിഷൻ ബേ, റെമുര മുതൽ പോയിന്റ് ഷെവലിയർ വരെയും റോയൽ ഓക്ക്, വൺ ട്രീ ഹിൽ വരെയും അവ പ്രവർത്തിക്കും.

മൊത്തത്തിൽ, നഗരത്തിലുടനീളം 735 ഇ-സ്‌കൂട്ടറുകൾ ഉണ്ടാകും, ആളുകൾക്ക് ഉബർ സ്മാർട്ട്‌ഫോൺ ആപ്പ് വഴി പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.ജമ്പിന്റെ ഇ-സ്‌കൂട്ടറുകൾ ഇതിനകം വെല്ലിങ്ടണിൽ പ്രവർത്തിക്കുന്നുണ്ട്.ഇ-സ്‌കൂട്ടർ കമ്പനിയായ ലൈം കഴിഞ്ഞ മാസം ഓക്ലൻഡിൽ നിന്ന് സ്‌കൂട്ടറുകൾ പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് എത്തിയത്.

സുരക്ഷാ പരീക്ഷണ പ്രവർത്തനങ്ങളിൽ വരും ആഴ്‌ച്ചകളിൽ നഗരത്തിൽ നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂൺ വരെ പ്രവർത്തിക്കാനാണ് കൗൺസിലുകൾ ഇപ്പോൾ അനുമതി നല്കിയിട്ടുള്ളത്.ലൈം, വേവ് ബ്രാൻഡഡ്-സ്‌കൂട്ടറുകൾക്കുള്ള ലൈസൻസുകൾ കൗൺസിൽ കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP