Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടാപ്പോ ഡിസ്ട്രിക്ടിൽ പുകവലി നിരോധനം ഏർപ്പെടുത്തി; നടപടി 2025 ഓടെ ന്യൂസിലാന്റിനെ പുകവലിരഹിത രാജ്യമായി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി

ടാപ്പോ ഡിസ്ട്രിക്ടിൽ പുകവലി നിരോധനം ഏർപ്പെടുത്തി; നടപടി 2025 ഓടെ ന്യൂസിലാന്റിനെ പുകവലിരഹിത രാജ്യമായി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

2025 ഓടെ ന്യൂസിലാന്റിനെ പുകവലിരഹിത രാജ്യമായി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ടാപ്പോ ഡിസ്ട്രിക്ടിൽ പുകവലി നിരോധനം ഏർപ്പെടുത്തി. നിലവിൽ നിയമം കൊണ്ടുവന്നെങ്കിലും പിഴയോ മറ്റ് ശിക്ഷ നടപടികളോ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വാപ്പിംഗും പുകവലിയും കുറയ്ക്കുന്നതിന് വിദ്യാഭ്യാസവും ബോധവത്കരണം കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്.

പാർക്കുകൾ ബീച്ചുകൾ, സ്പോർട്സ് മൈതാനങ്ങൾ, ഔട്ട്ഡോർ ഡൈനിങ്, ഇവന്റുകൾ, കൗൺസിൽ കെട്ടിടങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഷെൽട്ടറുകൾ, തുടങ്ങിയ പൊതുഇടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.2025 ഓടെ ന്യൂസിലാന്റിനെ പുകയില്ലാത്തതാക്കാൻ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്, എന്നാൽ അതിൽ വാപ്പിങ് ഉൾപ്പെടുന്നുണ്ടോയെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതുകൊണ്ട് വാപ്പിങ് നിരോധനം പലർക്കും എകിരഭിപ്രായം ഉയർത്തിയിട്ടുണ്ട്.

ന്യൂസിലാന്റിൽ പുകവലി നിരക്ക് കുറയുന്നത് തുടരുകയാണ്, മുതിർന്നവരിൽ 12.5 ശതമാനം പേർ ദിവസേന പുകവലിക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യസവും സാമൂഹിക ബോധവത്കരണത്തിലൂടെയും ജല്ലയിലുടനീളം പുകയും രഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് കുട്ടികൾക്ക് ഏറ്റവും മികച്ച മാതൃക സൃഷ്ടിക്കുകയും പുകവലി സാധാരണ നിലയിലാക്കുകയും ചെയ്യുന്നുവെന്നാണം് വിലയിരു്തതപ്പെടുന്നത്. ത് ചെയ്യുന്നത് പിന്നീടുള്ള ജീവിതത്തിൽ പുകവലി സാധ്യത കുറയ്ക്കുന്നുവെന്ന് തെളിവുകൾ കാണിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP