Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ്; 18 വയസിന് താഴെയുള്ളവർക്ക് വാപ്പിങ് ഉപകരണങ്ങൾ വില്ക്കുന്നതിന് വിലക്ക്; പരസ്യങ്ങൾക്കും നിരോധനം; പുതിയ ഭേദഗതികൾ ഇങ്ങനെ

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ്; 18 വയസിന് താഴെയുള്ളവർക്ക് വാപ്പിങ് ഉപകരണങ്ങൾ വില്ക്കുന്നതിന് വിലക്ക്; പരസ്യങ്ങൾക്കും നിരോധനം; പുതിയ ഭേദഗതികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ് രംഗത്ത്. 18 വയസ്സിന് താഴെയുള്ളവർക്ക് ഉപകരണങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നതടക്കം പരസ്യങ്ങൾക്ക് പോലും നിരോധനം കൊണ്ടുവരാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. പുകവലിക്കാർക്കൊപ്പം വാപ്പിങ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

18 വയസ്സിന് താഴെയുള്ളവർക്ക് വിൽപ്പനയില്ല, വാപ്പിങ് ഉൽപ്പന്നങ്ങളുടെയും ഇ-സിഗരറ്റുകളുടെയും പരസ്യവും സ്‌പോൺസർഷിപ്പും ഇല്ല,പുകവലി നിരോധന പ്രദേശങ്ങളിൽ വാപ്പിങിനും നിരോധനം,ഉൽപ്പന്നങ്ങളുടെ സുരക്ഷയിലും നിയന്ത്രണങ്ങൾ കൊണ്ടുവരുക,
പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാപ്പിങ് ഉൽപ്പന്നങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങൾ.

Stories you may Like

ന്യൂസിലാന്റിൽ പുകവലിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെങ്കിലും, ഒദ്യോഗിക കണക്കുകൾ പ്രകാരം, എട്ടിലൊന്ന് പേർ അല്ലെങ്കിൽ അരലക്ഷത്തോളം ആളുകൾ സാധാരണ സിഗരറ്റ് വലിക്കുന്നവരാണ്.

എന്നാൽ വാപ്പിങ് പുകവലിയുടെ അത്രയും ഹാനികരമല്ലാത്തതിനാൽ വാപ്പിങ് ഉപയോഗം കൂട്ടാനാണ് പുതിയ പദ്ധതി. പുകവലിക്കുന്നവരിലേക്ക് വാപ്പിങ് ഉപകരണങ്ങൾ എത്തിക്കാനും പുതിയ പരിഷ്‌കാരം ഉദ്ദേശിക്കുന്നുണ്ട്.പുകയില, പുതിന, മെന്തോൾ എന്നിങ്ങനെ മൂന്ന് സുഗന്ധങ്ങൾ മാത്രം വിൽക്കുന്നതിനായി സ്റ്റോറുകളെ പരിമി്തപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP