Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേതന വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടു; ന്യൂസിലന്റ് നഴ്‌സുമാർ സമരത്തിന്; എട്ട് മണിക്കൂർ നീളുന്ന പണിമുടക്ക് സംബന്ധിച്ച് വോട്ടിങ്

വേതന വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടു; ന്യൂസിലന്റ് നഴ്‌സുമാർ സമരത്തിന്; എട്ട് മണിക്കൂർ നീളുന്ന പണിമുടക്ക് സംബന്ധിച്ച് വോട്ടിങ്

സ്വന്തം ലേഖകൻ

ജില്ലാ ഹെൽത്ത് ബോർഡുകളിൽ (ഡിഎച്ച്ബി) 30,000 അംഗങ്ങളുള്ള ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷൻ വേതന വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്കിന് ഒരുങ്ങുന്നു.നഴ്‌സുമാർക്ക് 1.36 ശതമാനം വേതന വർദ്ധനവ് വാഗ്ദാനം നല്കിയെങ്കിലും അംഗങ്ങൾ തൃപ്തരല്ലെന്നും അതാണ് പണിമുടക്കിന് കാരണമെന്നും യൂണിയൻ അറിയിച്ചു.

ജൂൺ 9 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സമരം നടത്താൻ പദ്ധതി. പണിമുടക്കിൽ വാക്‌സിനേഷൻ വിതരണവുമായി ബന്ധപ്പെട്ട നഴ്സുമാർ ഉൾപ്പെടുന്നുണ്ടെങ്കിലും ക്വാറന്റെയ്ൻ, ഐസോലേഷൻ ജോലിയിലുള്ള നഴ്സുമാരെ ഉൾപ്പെടുത്തിയിട്ടില്ല. ജൂൺ 9 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സമരം നടത്താൻ പദ്ധതി.

ജൂൺ 9 ന് നടക്കുന്ന നിർദ്ദിഷ്ട പണിമുടക്കിന് മുന്നോടിയായി അടുത്തയാഴ്ച തുടക്കത്തിൽ തന്നെ മധ്യസ്ഥതയിലൂടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഎച്ച്ബി വക്താവ് അറിയിച്ചു. പരിഹാരമായില്ലെങ്കിൽ കൂടുതൽ സമരവുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പുണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP