Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ ആരോഗ്യ ബോർഡുകൾ പുതിയ ശമ്പള കരാർ മുന്നോട്ട് വച്ചതോടെ സമരം പിൻവലിച്ചേക്കുമെന്ന് സൂചന; അലൈഡ് ഹെൽത്ത് വർക്കർമാരുടെ സമരം ഒത്തുതീർപ്പായേക്കും

ജില്ലാ ആരോഗ്യ ബോർഡുകൾ പുതിയ ശമ്പള കരാർ മുന്നോട്ട് വച്ചതോടെ സമരം പിൻവലിച്ചേക്കുമെന്ന് സൂചന; അലൈഡ് ഹെൽത്ത് വർക്കർമാരുടെ സമരം ഒത്തുതീർപ്പായേക്കും

സ്വന്തം ലേഖകൻ

ജില്ലാ ആരോഗ്യ ബോർഡുകളിൽ പ്രവർത്തിക്കുന്ന 10,000 അനുബന്ധ, പബ്ലിക് ഹെൽത്ത്, സയന്റിഫിക്, ടെക്‌നിക്കൽ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന പബ്ലിക് സർവീസസ് അസോസിയേഷൻ യൂണിയൻ, തങ്ങളുടെ അംഗങ്ങൾ പുതിയ ഓഫറിന് അനുകൂലമായി വോട്ട് ചെയ്യാൻ ശുപാർശ ചെയ്‌തോടെ സമരം ഒത്തുതീർപ്പിലേക്കെന്ന സൂചനകൾ പുറത്ത്.പതിനായിരത്തോളം ആരോഗ്യ പ്രവർത്തകർ കഴിഞ്ഞയാഴ്ച പണിമുടക്കിയതിനെ തുടർന്ന് ഇന്നലെയാണ് അധികൃതർ പുതിയ കാരർ മുന്നോട്ട് വച്ചത്.

അലൈഡ് ഹെൽത്ത് വർക്കർമാർ എന്നത് ഡോക്ടർമാരും നഴ്സുമാരും അല്ലാത്ത ജീവനക്കാരുടെ പദമാണ്, സൈക്കോളജിസ്റ്റുകളും ഫിസിയോകളും മുതൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ആളുകൾ വരെ ഇതിൽ ഉൾപ്പെടും. ഇവരാണ് പുതിയ വേതന സേവന വ്യവസ്ഥകൾ ആവശ്യപ്പെട്ട് കഴിഞ്ഞാഴ്‌ച്ചകളിൽ സമരം നടത്തിയത്.

പുതിയ കരാറിൽ തൊഴിലാളികൾക്ക് മുന്നിൽ നാളെയെത്തുകയും ഇവർ ഇതിൽ ഇവർ അനുകൂലമായി നിലപാട് എടുക്കുകയും ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളൂ.അനുബന്ധ ആരോഗ്യ പ്രവർത്തകരുടെ വേതനം സംബന്ധിച്ച് 18 മാസമായി ജില്ലാ ആരോഗ്യ ബോർഡുകൾ ചർച്ചകൾ നടത്തിവരികയാണ്.

കഴിഞ്ഞയാഴ്ച തൊഴിലാളികൾ നടത്തിയ 24 മണിക്കൂർ പണിമുടക്ക് ശസ്ത്രക്രിയകളും ക്ലിനിക്കുകളും നിർത്തവയ്‌ക്കേണ്ട സ്ഥിതിയിലായിരുന്നു.പണിമുടക്കിന് മുമ്പുള്ള ആഴ്ചയായ മെയ് 9 നും മെയ് 20 നും ഇടയിൽ, ആരോഗ്യ പ്രവർത്തകർ നിശ്ചിത സമയം ജോലി ചെയ്ത് സൂചന പണിമുടക്കും നടത്തിയിരുന്നു.ജൂലൈ 1 ലെ മറ്റൊരു 24 മണിക്കൂർ പണിമുടക്ക് ഉൾപ്പെടെ തുടർ വ്യാവസായിക നടപടിക്കുള്ള മറ്റൊരു മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ കരാർ മുന്നോട്ട് വച്ചിരിക്കുന്നത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP