Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈസ്റ്റ് ചർച്ചിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരൻ; അപകടത്തിൽ മരിച്ചത് ലൈറ്റ് ട്രെക്ക് ഓടിച്ചിരുന്ന ഇന്ത്യക്കാരനെന്ന് പൊലീസ്

ക്രൈസ്റ്റ് ചർച്ചിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരൻ; അപകടത്തിൽ മരിച്ചത് ലൈറ്റ് ട്രെക്ക് ഓടിച്ചിരുന്ന ഇന്ത്യക്കാരനെന്ന് പൊലീസ്

സ്വന്തം ലേഖകൻ

റോൾസ്റ്റണിലെ SH1-ൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരനെന്ന് പൊലീസ്.തിങ്കളാഴ്ച ഉണ്ടായ റോഡപകടത്തിൽ മരിച്ചത് സിക്കന്ദർ സിങ് ആണെന്ന് ന്യൂസിലൻഡ് പൊലീസ് സ്ഥിരീകരിച്ചു. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് ട്രക്കുകൾ തമ്മിലുണ്ടായ അപകടത്തിലാണ് സിക്കന്ദർ മരിച്ചത്.

2018-ൽ സ്റ്റുഡന്റ് വിസയിൽ വിൻടെക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (WINTEC) ഐടിയിൽ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായിട്ടാണ് ന്യൂസിലൻഡിൽ എത്തിയത്. നിലവിൽ, എസൻഷ്യൽ സ്‌കിൽ വർക്ക് വിസയിലായിരുന്നു സിക്കന്ദർ. ജോലിക്കായി 2021 ജൂണിൽ ഹാമിൽട്ടണിൽ നിന്ന് ക്രൈസ്റ്റ്ചർച്ചിലേക്ക് ഇദ്ദേഹം താമസം മാറിയിരുന്നു.

സിങ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾക്ക് നിസാര പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് സംസ്ഥാനപാത മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.സിക്കന്ദറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരുകയാണ്,

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP