Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏറ്റവും അധികം വീട് വില ഉയർന്നത് ക്രൈസ്റ്റ് ചർച്ചിൽ; നിലവിലെ വീടുകളുടെ ശരാശരി വില 785,000 ഡോളറിലേക്ക്; കഴിഞ്ഞവർഷം ന്യൂസിലന്റിൽ വീടുകളുടെ വില വർദ്ധനവ് നാല്പത് ശതമാനത്തിന് മുകളിൽ

ഏറ്റവും അധികം വീട് വില ഉയർന്നത് ക്രൈസ്റ്റ് ചർച്ചിൽ; നിലവിലെ വീടുകളുടെ ശരാശരി വില 785,000 ഡോളറിലേക്ക്; കഴിഞ്ഞവർഷം ന്യൂസിലന്റിൽ വീടുകളുടെ വില വർദ്ധനവ് നാല്പത് ശതമാനത്തിന് മുകളിൽ

സ്വന്തം ലേഖകൻ

ഴിഞ്ഞ വർഷം രാജ്യവ്യാപകമായി വീടുകളുടെ വിലയിൽ അമ്പരപ്പിക്കുന്ന വർധനയുണ്ടായതായി റിപ്പോർട്ട്. ക്രൈസ്റ്റ്ചർച്ചിലെ വീടുകളുടെ അതിന്റെ ശരാശരി വില 40.2 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്.അതായത്കഴിഞ്ഞ വർഷം ദേശീയ ശരാശരി വീടിന്റെ വില ഏകദേശം 30 ശതമാനം ഉയർന്നതായാണ് ക്യുവിയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത്.

ഏറ്റവും ശക്തമായ വളർച്ചയാണ് ക്രൈസ്റ്റ് ചർച്ചിൽ ഉണ്ടായത്. നഗരത്തിന്റെ ശരാശരി വില 40.2 ശതമാനം ഉയർന്നു. ഇപ്പോൾ ശരാശരി വില 785,000 ഡോളർ ആണ്. 2021 ജനുവരിയിൽ ശരാശരി വില 560,000 ഡോളർ ആയിരുന്നുQV അതിന്റെ ഏറ്റവും പുതിയ ഭവന വില സൂചിക വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയത്. ഇതനുസരിച്ച് ന്യൂസിലാന്റിലെ ശരാശരി വീടിന്റെ മൂല്യം ഇപ്പോൾ1,053,315ഡോളർ ആണെന്ന് വെളിപ്പെടുത്തുന്നു,

ഓക്ക്ലൻഡിൽ, ശരാശരി മൂല്യം 1,527,092 ഡോളർ ആണ്. വെല്ലിങ്ടണിന് 3.2 ശതമാനം ത്രൈമാസ വർദ്ധനവ് നടത്തി വില 1,086,421 ഡോളറിലെത്തി, അതേസമയം ക്രൈസ്റ്റ് ചർച്ച് സിറ്റി 11.6 ശതമാനം ഉയർന്ന് 783,528 ഡോളറിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP