Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓക് ലന്റിലെ സലൂണുകളും ബ്യൂട്ടിപാർലറുകളും അടുത്താഴ്‌ച്ച തുറന്നേക്കും; 29 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ കീഴിൽ

ഓക് ലന്റിലെ സലൂണുകളും ബ്യൂട്ടിപാർലറുകളും അടുത്താഴ്‌ച്ച തുറന്നേക്കും; 29 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ കീഴിൽ

സ്വന്തം ലേഖകൻ

രാജ്യം ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ റെഡ് ലെവലിലേക്ക് മാറുന്നതിന് മുമ്പ് ഓക് ലന്റിലെ സലൂണുകളും ബ്യൂട്ടിപാർലറുകളും അടുത്താഴ്‌ച്ച തുറന്നേക്കുമെന്ന റിപ്പോർട്ട് പുറത്ത്. വാക്‌സിൻ സർട്ടിഫിക്കറ്റ് കൈയിൽ ഉള്ളവർക്കായിരിക്കും പ്രവേശനം അനുവദിക്കുക.

നവംബർ 29 ന് ശേഷം ട്രാഫിക് ലൈറ്റ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന സംവിധാനം ആരംഭിക്കുന്നതിനാൽ ന്യൂസിലാൻഡ് കോവിഡിനെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്.ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിൽ, പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും നിലവിൽ ഓക്ക്ലൻഡിന് പുറത്ത് അലേർട്ട് ലെവൽ 2 ഏരിയകളിൽ താമസിക്കുന്നവരും ഇപ്പോഴുള്ളതിനേക്കാൾ കുറച്ച് കൂടി ഇളവുകൾ നേടും.

വാക്സിനേഷൻ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ചു ലോക്ക്ഡൗണിൽ ഇളവുകൾ നൽകി കൊണ്ടിരിക്കുകയാണ് ന്യൂസിലൻഡ് സർക്കാർ, എന്നാൽ ദിനം പ്രതി കണ്ടെത്തുന്ന കമ്മ്യൂണിറ്റി കേസുകളുടെ എണ്ണത്തിൽ ഇപ്പോൾ കുറവില്ല. ഓക്ലാൻഡ്, വൈകാറ്റോ എന്നെ പ്രദേശങ്ങളിലാണ് കൂടുതൽ രോഗികൾ ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP