Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങാം; ഓക് ലന്റിലെ അതിർത്തികൾ ഡിസംബർ 15 ന് തുറക്കും; പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കും നെഗറ്റീവ് ഫലങ്ങൾ ഉള്ളവർക്കും യാത്രക്കനുമതി

ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങാം; ഓക് ലന്റിലെ അതിർത്തികൾ ഡിസംബർ 15 ന് തുറക്കും; പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കും നെഗറ്റീവ് ഫലങ്ങൾ ഉള്ളവർക്കും യാത്രക്കനുമതി

സ്വന്തം ലേഖകൻ

ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാന്റിന് ചുറ്റുമുള്ള ആഭ്യന്തര അതിർത്തികൾ ഡിസംബർ 15 മുതൽ പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കും കോവിഡ്-19 പരിശോധനാ ഫലങ്ങൾ നെഗറ്റീവായവർക്കും വേണ്ടി വീണ്ടും തുറക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ബുധനാഴ്ച പറഞ്ഞു.

കോവിഡ് ഡെൽറ്റാ വേരിയന്റുകൾ വളരെയേറെ വ്യാപിച്ചിരുന്ന ഓക് ലന്റിൽ മൂന്ന് മാസത്തിലേറെയായി അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.എന്നാൽ 80% ഓക്ക്ലൻഡുകാരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും പൂർണ്ണമായി വാക്‌സിനേഷൻ എടുത്തതിനാൽ വീണ്ടും യാത്ര ചെയ്യാനും അതിർത്തികൾ തുറക്കാനും തീരുമാനിക്കുകയായിരുന്നു.

യാത്രക്കാർ ഒന്നുകിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിരിക്കണം അല്ലെങ്കിൽ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ കോവിഡ്-19 നെഗറ്റീവായ പരിശോധനാ ഫലം ഹാജരാക്കണം. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് 1,000 ഡോളർ (698.60) ലംഘന പിഴ ചുമത്തും.

ന്യൂസിലാൻഡ് പൗരന്മാരെയോ സ്ഥിര താമസക്കാരെയോ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP