Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും പുതിയ വേതന വർദ്ധനവ് അംഗീകരിച്ച് ന്യൂസിലന്റ് നഴ്‌സ് ഓർഗനൈസേഷൻ; അടിസ്ഥാന ശമ്പളത്തിൽ 5800 ഡോളർ ശമ്പള വർദ്ധനവ് ഉടൻ; 15 മാസം നീണ്ട ചർച്ചകൾ അവസാനിച്ചു

ഏറ്റവും പുതിയ വേതന വർദ്ധനവ് അംഗീകരിച്ച് ന്യൂസിലന്റ് നഴ്‌സ് ഓർഗനൈസേഷൻ; അടിസ്ഥാന ശമ്പളത്തിൽ 5800 ഡോളർ ശമ്പള വർദ്ധനവ് ഉടൻ; 15 മാസം നീണ്ട ചർച്ചകൾ അവസാനിച്ചു

സ്വന്തം ലേഖകൻ

ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷൻ ജില്ലാ ആരോഗ്യ ബോർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഏറ്റവും പുതിയ ശമ്പള ഓഫർ സ്വീകരിച്ചതോടെ 15 മാസമായി നീണ്ട് നിന്ന ചർച്ചകൾക്ക് അവസാനമായി.നഴ്‌സുമാർക്ക് ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച ദീർഘകാല ചർച്ചകളിൽ സർക്കാരിന്റെ ഏറ്റവും പുതിയ ഓഫർ സ്വീകരിച്ചതോടെ അവരുടെ അടിസ്ഥാന ശമ്പളത്തിന് 5800 ഡോളർ ശമ്പള വർദ്ധനവ് ഉടൻ ലഭിക്കുമെന്നാണ് സൂചന.

53,000 അംഗങ്ങളിൽ 83 ശതമാനം, 32,000 പേർ ഈ കൂട്ടായ കരാറിന് അനുകൂലമായി വെള്ളിയാഴ്ച വോട്ടു ചെയ്തു. ഇതോടെ സമരങ്ങളും പ്രതിഷേധങ്ങളും അവസാനിച്ചിരിക്കുകയാണ്.ഏറ്റവും പുതിയ ഓഫറും സർക്കാർ മുമ്പ് മുന്നോട്ട് വച്ച ഓഫറും തമ്മിലുള്ള പ്രധാന വ്യത്യാസം എല്ലാ ഡിഎച്ച്ബികളും പുതിയ ബിരുദധാരികളെ താൽക്കാലിക കരാറുകൾ വാഗ്ദാനം ചെയ്യുന്നതിനുപകരം സ്ഥിരമായി നിയമിക്കാൻ പ്രതിജ്ഞാബദ്ധരാണ് എന്നതാണ്. അത് എൻട്രി ലെവൽ നഴ്‌സുമാർക്ക് ജോലി സുരക്ഷ നൽകുകയും മറ്റ് ജീവനക്കാർക്ക് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

പ്രൊജക്റ്റഡ് സ്റ്റാഫിങ് ആവശ്യകതകളുടെ വാർഷിക എസ്റ്റിമേറ്റുകളിൽ ഉണ്ടായിട്ടുള്ള അധിക തസ്തികകളിലേക്ക് ഡിഎച്ച്ബികൾ ഉടനടി റിക്രൂട്ട്‌മെന്റ് ആരംഭിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP