Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്- ടാസ്മാൻ യാത്രാ ബബിൾ വീണ്ടും നീട്ടാൻ ന്യൂസിലന്റ്; ഓസ്‌ട്രേലിയയിൽ നിന്നുള്ള ക്വാറന്റൈൻ രഹിത യാത്രക്ക് നവംബർ വരെ നിരോധനം

ട്രാൻസ്- ടാസ്മാൻ യാത്രാ ബബിൾ വീണ്ടും നീട്ടാൻ ന്യൂസിലന്റ്; ഓസ്‌ട്രേലിയയിൽ നിന്നുള്ള ക്വാറന്റൈൻ രഹിത യാത്രക്ക് നവംബർ വരെ നിരോധനം

സ്വന്തം ലേഖകൻ

സ്‌ട്രേലിയയിൽ നിന്നുള്ള ക്വാറന്റീൻ രഹിത യാത്രക്കാർക്കുള്ള ന്യൂസിലാന്റിന്റെ നിരോധനം കുറഞ്ഞത് നവംബർ വരെ തുടരുമെന്ന് റിപ്പോർട്ട്.എൻഎസ്ഡബ്ല്യു, വിക്ടോറിയ എന്നിവിടങ്ങളിൽ അനിയന്ത്രിതമായ പൊട്ടിപ്പുറപ്പെടുന്ന ഡെൽറ്റ വേരിയന്റിന്റെ വ്യാപനമാണ് ന്യൂസിലാന്റിന്റെ യാത്രാ നിരോധനം നീട്ടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ പറഞ്ഞു.

ജൂലൈയിൽ ആണ് ന്യൂ സൗത്ത് വെയിൽസും മറ്റ് സംസ്ഥാനങ്ങളും ഡെൽറ്റ വകഭേദം പടരുന്നതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്കുള്ള ക്വാറന്റൈൻ രഹിത യാത്ര രണ്ട് മാസത്തേക്ക് സർക്കാർ നിർത്തിവച്ചത്.അതിനുശേഷം, സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും, സിഡ്‌നിയിൽ ആരംഭിച്ച പകർച്ചവ്യാധി പിന്നീട് ഓക്ക്‌ലാൻഡിനെയും ബാധിച്ചുവെന്നും അതിനാലാണ് യാത്രാ നിരോധനം നീട്ടുന്നത് എന്നും അധികൃതർ പറയുന്നു.

ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ന്യൂസിലാന്റുകാർക്ക് MIQ റൂം റിലീസുകൾ ഉപയോഗിച്ച് വീട്ടിലെത്താൻ ശ്രമിക്കാമെന്നും അധികൃതർ അറിയിച്ചു. അടുത്ത എട്ട് ആഴ്ചകളിൽ ആളുകളെ വീട്ടിലെത്തിക്കാൻ പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും എയർ ന്യൂസിലന്റും അറിയിച്ചു.ഒരു ഫ്‌ളൈറ്റ് ബുക്കിങ് മുമ്പ് ഒരു MIQ ബുക്കിങ് നടത്തിയ ശേഷം മുറി ഉറപ്പാക്കിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ 48 മണിക്കൂർ സമയം ലഭിക്കുംമെന്നും കമ്പനി അറിയിച്ചു. ന്യൂസിലാന്റിലേക്ക് അടിയന്തിരമായി തിരിച്ചെത്തേണ്ടവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ 'റെഡ് ഫ്‌ളൈറ്റ്' കൂടി സർക്കാർ കൂട്ടിച്ചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP