Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള നാല് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ന്യൂസിലന്റ്; പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരെ ഐസോലേഷൻ ഒഴിവാക്കും

അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള നാല് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ന്യൂസിലന്റ്; പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരെ ഐസോലേഷൻ ഒഴിവാക്കും

സ്വന്തം ലേഖകൻ

ന്യൂസിലന്റ് അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള പുതിയ നാല്-ഘട്ട പദ്ധതി പ്രധാനമന്ത്രി ജസീന്ത ആർഡെർൻ പ്രഖ്യാപിച്ചു.പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരും, കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമായ യാത്രക്കാർക്ക് ഐസൊലേഷൻ ഒഴിവാക്കാനുമാണ് തീരുമാനം. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹ്രസ്വമായ MIQ അല്ലെങ്കിൽ ഹോം ഐസൊലേഷനിൽ താമസിക്കുവാനുള്ള പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2022 തുടക്കം മുതൽ ഈ പദ്ധതി നടപ്പിൽ വരുത്തുവാനാണ് ശ്രമിക്കുന്നത്. ഇതുമൂലം കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നവർക്കായി ഭാവിയിൽ ന്യൂസിലൻഡുമായി ക്വാറന്റൈൻ രഹിത യാത്ര ഉണ്ടാകുവാൻ സാധ്യത കാണുന്നു.ഈ സംവിധാനത്തിന് ന്യൂസിലൻഡിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകളും കൂടുതൽ പരിശോധനകളും ആവശ്യമായിരിക്കും.

സെപ്റ്റംബർ 1 മുതൽ യോഗ്യതയുള്ള എല്ലാ പ്രായക്കാർക്കും കുത്തിവയ്‌പ്പുകൾ ലഭ്യമാക്കും. കൂടാതെ ആദ്യത്തേയും രണ്ടാമത്തേയും ഡോസുകൾ തമ്മിലുള്ള അന്തരം മൂന്ന് ആഴ്ചയ്ക്ക് പകരം ആറ് ആഴ്ചകളായി മാറ്റുമെന്നും സർ്ക്കാർ അറിയിച്ചു. മാസക് ധരിക്കുന്നതിനും ക്യുആർ കോഡ് സ്‌കാനിംഗിനും ചുറ്റുമുള്ള നിയമങ്ങൾ ഉയർന്ന അലേർട്ട് തലങ്ങളിൽ നിലനില്ക്കും.

കഴിയുന്നത്ര ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുക, രാജ്യത്ത് വൈറസ് കൊണ്ടുവരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. തുടർന്ന് ഘട്ടം ഘട്ടമായി അതിർത്തി വീണ്ടും തുറക്കാനാണ് പദ്ധതി,' ആർഡെർൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP