Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പരിഹാരമായി; ന്യൂസിലന്റ് ബസ് മാനേജ്‌മെന്റ് മുന്നോട്ട് വച്ച വേതന ഓഫർ സ്വീകരിച്ച് ഡ്രൈവർമാർ; ശമ്പളവർദ്ധനവ് ഉറപ്പായതോടെ സമരം പിൻവലിക്കും

മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പരിഹാരമായി; ന്യൂസിലന്റ് ബസ് മാനേജ്‌മെന്റ് മുന്നോട്ട് വച്ച വേതന ഓഫർ സ്വീകരിച്ച് ഡ്രൈവർമാർ; ശമ്പളവർദ്ധനവ് ഉറപ്പായതോടെ സമരം പിൻവലിക്കും

സ്വന്തം ലേഖകൻ

മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പരിഹാരമായി. ന്യൂസിലന്റ് ബസ് മാനേജ്‌മെന്റ് മുന്നോട്ട് വച്ച വേതന ഓഫർ ഡ്രൈവർമാരുടെ യൂണിയൻ സ്വീകരിച്ചതോടെയാണ് സമരം അടക്കം പിൻവലിക്കും. ശമ്പള വർദ്ധനവ് ഉറപ്പാക്കുകയും വ്യവസ്ഥകൾ നിലനിർത്തുകയും ചെയ്യുന്ന പുതിയ കരാറാണ് മാനേജ്‌മെന്റ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടെ മാസങ്ങളോളം നീണ്ട ചർച്ചകളും അവസാനിച്ചു.

വ്യാഴാഴ്ച നടന്ന മീറ്റിംഗിൽ ഏറ്റവും പുതിയ ഓഫറിന് അനുകൂലമായി ഡ്രൈവർമാർ ഏകദേശം 65 ശതമാനം വോട്ട് ചെയ്തതായി ട്രാംവേസ് യൂണിയൻ സെക്രട്ടറി കെവിൻ ഒ സള്ളിവൻ പറഞ്ഞു.നിലവിലുള്ള നിബന്ധനകളും വ്യവസ്ഥകളും ഗണ്യമായ ശമ്പള വർദ്ധനയോടെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.

മെറ്റ്‌ലിങ്ക് ശൃംഖലയിൽ ബസ് സർവീസുകൾ നടത്തുന്നതിന് ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ കരാർ ചെയ്ത നാല് കമ്പനികളിൽ ഒന്നാണ് എൻഎസഡ് ബസ്.ഉയർന്ന അടിസ്ഥാന വേതനം നൽകിയിട്ടും ഓവർടൈം, ബോണസ് ശമ്പള വ്യവസ്ഥകൾ എന്നിവ കുറയ്ക്കുന്നതാണ് എൻസെഡ് ബസിൽ നിന്നുള്ള മുൻ ഓഫറുകളിൽ നിന്നുള്ള പ്രധാന വ്യത്യാസം.

മാത്രമല്ല ഇപ്പോൾ മുന്നോട്ട് വച്ച കരാറിൽ അർദ്ധരാത്രിക്ക് ശേഷമുള്ള ഇരട്ട വേതനം, വാരാന്ത്യങ്ങളിൽ ഒന്നര മണിക്കൂർ, അധിക വേതനം ഇല്ലാതെ ജോലിസമയങ്ങളിൽ കർശന നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെയുള്ള നിലവിലെ ആനുകൂല്യങ്ങൾസംരക്ഷിക്കുകയും ചെയ്യുന്നു. എൻഎസഡ് ബസിൽ നിന്ന് മൂന്ന് വർഷത്തിനിടെ ഏകദേശം എട്ട് ശതമാനം ശമ്പള വർദ്ധനവാണ് കരാർ മുന്നോട്ട് വക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP