Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബണിൽ ലോക്ഡൗൺ തുടരുന്നതോടെ വിക്ടോറിയ ന്യൂസിലന്റ് യാത്രാ നിരോധനവും നീട്ടി ന്യൂസിലന്റ്; ക്വാറന്റെയ്ൻ രഹിത യാത്രയ്ക്ക് നിരോധനം ആറ് ദിവസം കൂടി; അടിയന്തിര യാത്രക്കാർക്ക് തിരികെയെത്താൻ അനുമതി

മെൽബണിൽ ലോക്ഡൗൺ തുടരുന്നതോടെ വിക്ടോറിയ ന്യൂസിലന്റ് യാത്രാ നിരോധനവും നീട്ടി ന്യൂസിലന്റ്; ക്വാറന്റെയ്ൻ രഹിത യാത്രയ്ക്ക് നിരോധനം ആറ് ദിവസം കൂടി; അടിയന്തിര യാത്രക്കാർക്ക് തിരികെയെത്താൻ അനുമതി

സ്വന്തം ലേഖകൻ

വിക്ടോറിയയുമായുള്ള ന്യൂസിലാന്റിലെ ക്വാറെന്റെയ്ൻ രഹിത യാത്രാ നിരോധനം ആറ് ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ന്യൂസിലന്റ് സർക്കാർ അറിയിച്ചു. ജൂൺ നാല് വരെ ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് മെൽബണിൽ ലോക്ഡൗണിൽ തുടരുന്നതോടെ വീണ്ടും നീട്ടാൻ തീരുമാനിച്ചത്.

എന്നാൽ ചിലരെ ഈ യാത്രാ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലാന്റ് പൗരന്മാർ, ന്യൂസിലാന്റിൽ താമസിക്കുന്ന ഓസ്ട്രേലിയൻ പൗരന്മാർ, മാനുഷിക ഇളവുകളുള്ള ആളുകൾ, വിക്ടോറിയയിൽ കുടുങ്ങിക്കിടക്കുന്ന ഗുരുതരമായ തൊഴിലാളികൾ എന്നിവർക്ക് ജൂൺ 8 ന് രാത്രി 11.59 മുതൽ ന്യൂസിലൻഡിലേക്ക് പറക്കാനാകും.കൂടാതെ ഇവർക്കും യാത്രക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ5 നെഗറ്റീവ് പ്രീ-ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഫലം കാണിക്കേണ്ടതുണ്ട്.

മാത്രമല്ല യാത്രാ തടസ്സം നീങ്ങി സർവ്വീസ് ആരംഭിച്ചാലും തിരികെയെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റെയ്ൻ കഴിയേണ്ടതായി വരും.വിമാനങ്ങളുടെ സീറ്റുകൾ എങ്ങനെ അനുവദിക്കും എന്നതിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പിന്നാലെ കോവിഡ് -19 വെബ്‌സൈറ്റിൽ വരും ദിവസങ്ങളിൽ നൽകും.

മെയ് 20 മുതൽ 25 വരെ വിക്ടോറിയയിൽ ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ മറ്റൊരു ഓസ്ട്രേലിയൻ സംസ്ഥാനത്തുള്ളതുമായ ആർക്കും ന്യൂസിലൻഡിലേക്ക് പോകാമെങ്കിലും പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ നെഗറ്റീവ് ഫലം കാണിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP