Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

നാളെ മുതൽ ന്യൂസിലാന്റിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സൗത്ത് ഐലന്റിലും സെൻട്രൽ ഈസ്റ്റ് നോർത്തിലും ജാഗ്രതാ നിർദ്ദേശം

നാളെ മുതൽ ന്യൂസിലാന്റിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സൗത്ത് ഐലന്റിലും സെൻട്രൽ ഈസ്റ്റ് നോർത്തിലും ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

നാളെ മുതൽ ന്യൂസിലാന്റിലെ സൗത്ത് ഐലന്റിലും സെൻട്രൽ ഈസ്റ്റ് നോർത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.ഈ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

കാന്റർബെറി ഹൈ കൺട്രിയിൽ ശക്തമായ കാറ്റിനാണ് സാധ്യതയെന്ന് മെറ്റ് സർവ്വീസ് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാത്രി 120 കിലോമീറ്റർ ശക്തിയിൽ കാറ്റു വീശാനാണ് സാധ്യത. തരാരോ ഡിസ്ട്രിക്ട്, ഹോക്ക്‌സ് ബേ സൗത്ത് ഹേസ്റ്റിങ്‌സ്, മാൽബറോ, വെല്ലിങ്ടൺ, ഒടാഗോ, സൗത്ത് ലാന്റ്, സ്റ്റിയൂവാർട്ട് ഐലന്റ് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനാണ് സാധ്യത.

കനത്ത മഴ പെയ്യുന്നതിനാൽ നദികളിൽ വെള്ളം കയറാനും സാധ്യതയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP