Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ വിദ്യാർത്ഥികളുടെ ആകർഷണ കേന്ദ്രമായി ന്യൂസിലാന്റ് മാറുന്നു; കൊറോണയെ വിദഗ്ധമായി നിയന്ത്രിച്ച രാജ്യത്തിന്റെ മുന്നേറ്റം ഇനി വിദ്യാഭ്യാസ മേഖലയിലും

വിദേശ വിദ്യാർത്ഥികളുടെ ആകർഷണ കേന്ദ്രമായി ന്യൂസിലാന്റ് മാറുന്നു; കൊറോണയെ വിദഗ്ധമായി നിയന്ത്രിച്ച രാജ്യത്തിന്റെ മുന്നേറ്റം ഇനി വിദ്യാഭ്യാസ മേഖലയിലും

സ്വന്തം ലേഖകൻ

ത്രയും കാലം വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാർത്ഥികളെ ആകർഷിച്ചിരുന്ന രാജ്യങ്ങളെയെല്ലാം പിന്തള്ളി ന്യൂസിലാന്റ് മുന്നോട്ടു കുതിക്കുന്നു. കൊറോണയെ അതിവിദഗ്ധമായി നിയന്ത്രിക്കുവാൻ സാധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലും അതിന്റെ മുന്നേറ്റം കൈവരിക്കുവാൻ രാജ്യത്തിനു സാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ ഏജന്റുമാർ വെളിപ്പെടുത്തുന്നത്. രാജ്യത്തെ 400 വിദ്യാഭ്യാസ ഏജന്റുമാരിൽ നടത്തിയ സർവ്വേയിലൂടെയാണ് കോവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിച്ചതിലൂടെ വിദേശ വിദ്യാർത്ഥികളുടെ ആകർഷണ കേന്ദ്രമായി ന്യൂസിലാന്റ് മാറുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.

85 ശതമാനം ഏജന്റുകളാണ് ന്യൂസിലാന്റ് വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന നിലപാട് രേഖപ്പെടുത്തിയത്. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ 75 ശതമാനവും സിംഗപ്പൂർ 60 ശതമാനവും യുകെ 30 ശതമാനവും യുഎസ്എ 15 ശതമാനവും മാത്രം മുന്നേറുമെന്നും ഏജന്റുമാർ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ യുഎസ്എയ്ക്ക് ഒരു സുരക്ഷിത സ്ഥലമായിരുന്നുവെന്ന ലേബൽ നഷ്ടമായെന്ന് 65 ശതമാനം ഏജന്റുമാരും വെളിപ്പെടുത്തി.

സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഏജന്റുമാരാണ് സർവ്വേയിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP