Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ടു കോവിഡ് കേസുകൾ; രണ്ടു യുവാക്കളെയും ഐസൊലേഷനിലേക്ക് മാറ്റി; രണ്ടാമത്തെയാൾക്ക് കോവിഡ് കണ്ടെത്തിയത് രണ്ടാം പരിശോധനയിൽ

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ടു കോവിഡ് കേസുകൾ; രണ്ടു യുവാക്കളെയും ഐസൊലേഷനിലേക്ക് മാറ്റി; രണ്ടാമത്തെയാൾക്ക് കോവിഡ് കണ്ടെത്തിയത് രണ്ടാം പരിശോധനയിൽ

സ്വന്തം ലേഖകൻ

ന്യൂസിലാന്റ്: ക്വാറന്റൈനിൽ കഴിയുകയായിരുന്ന രണ്ടു പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 29 ന് യുഎസ്എയിൽ നിന്ന് ന്യൂസിലന്റിൽ എത്തിയ ഒരു കൗമാരക്കാരനാണ് ആദ്യ കേസ് എന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഓക്ലാൻഡിലെ സുഡിമ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നതിന്റെ മൂന്നാം ദിവസത്തിൽ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിയാലണ് കോവിഡ് -19 പോസിറ്റീവ് കണ്ടെത്തിയത്. തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.

രണ്ടാമത്തെ കേസ് ഇരുപതു വയസ് പ്രായമുള്ള സ്വിറ്റ്‌സർലൻഡിൽ നിന്ന് ആംസ്റ്റർഡാം, സിയോൾ വഴി ജൂലൈ 20ന് ന്യൂസിലൻഡിൽ എത്തിയ ആൾക്കാണ് സ്ഥിരീകരിച്ചത്. ക്രൈസ്റ്റ്ചർച്ചിലെ സുഡിമ ഹോട്ടലിൽ താമസിച്ചതിന്റെ മൂന്നാം ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവും രണ്ടാമത്തെ പതിവ് പരിശോധനയിൽ പോസിറ്റീവും കണ്ടെത്തിയെന്ന് മന്ത്രാലയം അറിയിച്ചു.

Stories you may Like

മടങ്ങിയെത്തുന്നവർ തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പായി രണ്ടു തവണ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കേസ്. അതേസമയം, ഉറവിടമില്ലാത്ത കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് 94 ദിവസം പൂർത്തിയായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP