Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ന്യൂസിലാന്റ് മറ്റൊരു കോവിഡ് 19 പൊട്ടിപ്പുറപ്പെടുവാൻ സാധ്യതയുണ്ടോ? സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

ന്യൂസിലാന്റ് മറ്റൊരു കോവിഡ് 19 പൊട്ടിപ്പുറപ്പെടുവാൻ സാധ്യതയുണ്ടോ? സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂസിലാന്റ്: രാജ്യത്തെ ജനങ്ങൾ ഇപ്പോൾ ആസ്വദിക്കുന്ന അലേർട്ട് ലെവൽ 1ന്റെ സ്വാതന്ത്ര്യം പരമാവധി ആഘോഷിച്ചുകൊള്ളുവാൻ മുന്നറിയിപ്പ് നൽകി സാമ്പത്തിക വിദഗ്ധൻ. ജനുവരി മുതൽ പകർച്ചവ്യാധി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ലോക്ക്ഡൗണിലേക്ക് പോകാൻ സർക്കാരിനെ ഉപദേശിക്കുകയും ചെയ്ത വ്യക്തിയാണ് വിഗ്രാം ക്യാപിറ്റൽ അഡൈ്വസേഴ്സ് സാമ്പത്തിക ശാസ്ത്രജ്ഞൻ റോഡ്നി ജോൺസ്. അദ്ദേഹമാണ് ഇപ്പോൾ നിർണായകമായ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാജ്യത്ത് രോഗം വീണ്ടും പടരുമെന്നും പൊതുജനങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ലാറ്റിൻ അമേരിക്ക, യുഎസ് എന്നിവിടങ്ങളിൽ ഈ രോഗം പടർന്നുപിടിക്കുമ്പോൾ യൂറോപ്പിൽ ഇത് അടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇതു വീണ്ടും വ്യാപിക്കുവാനുള്ള സാധ്യതകൾ അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കൊവിഡിനെ വിദഗ്ധമായി നേരിട്ടു കൊണ്ടാണ് ന്യൂസിലാന്റ് മുന്നോട്ടു പോകുന്നത്. രാജ്യത്തേക്ക് പുതുതായി എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനും ഉറപ്പാക്കുന്നു. നിലവിൽ രാജ്യത്ത് 27 സജീവ കേസുകളുണ്ട്. ഈ സജീവമായ കേസുകൾ ഉള്ളിടത്തോളം കാലം ന്യൂസിലാന്റ് അപകടത്തിലാണെന്ന് ജോൺസ് പറഞ്ഞു. അതിനാൽ തന്നെ ഒരു പുതിയ പൊട്ടിത്തെറി ഉണ്ടായാൽ ഞങ്ങളത് അംഗീകരിക്കേണ്ടതുണ്ട്. അത് സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP