Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിൽ പരിക്കേറ്റ സഹോദരനെ ശുശ്രൂഷിച്ചത് അതിശയകരമായ രീതിയിൽ; ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം നൽകി ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിൽ പരിക്കേറ്റ സഹോദരനെ ശുശ്രൂഷിച്ചത് അതിശയകരമായ രീതിയിൽ; ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം നൽകി ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ

സ്വന്തം ലേഖകൻ

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് പള്ളി ആക്രമണത്തിൽ ഇരയായ വ്യക്തിയുടെ റെസ്‌റ്റോറന്റിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം നൽകുന്നു. ലിൻവുഡ് പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഹമ്മദ് ജഹാംഗീറിനാണ് ബുള്ളറ്റ് ശരീരത്തിൽ തറച്ചു കയറി പരിക്കേറ്റത്. നെഞ്ചിനും തോളെല്ലിനും ഞരമ്പുകൾക്കുമാണ് പരിക്കേറ്റത്.

റെസ്റ്റോറന്റ് നടത്തുകയായിരുന്ന ജഹാംഗീറിന് ഷോപ്പ് അടച്ചിടേണ്ടതായി വരികയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലി ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു. തുടർന്നാണ് സഹോദരൻ തൻവീർ ജഹാംഗീറിന്റെ സഹായത്തോടെ പുതിയ ഇന്ത്യൻ റെസ്‌റ്റോറന്റ് സിറ്റിയിൽ ആരംഭിക്കുകയും ഷോപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യഭക്ഷണം നൽകുന്നതായും പ്രഖ്യാപിച്ചത്.

സഹോദരനു നേരെയുണ്ടായ ആക്രമണത്തിനുശേഷമാണ് തൻവീർ ന്യൂസിലാന്റിൽ സഹോദരനെ സഹായിക്കാനെത്തിയത്. അഹമ്മദ് ചികിത്സയിലായിരുന്ന ആ ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും ദൈനംദിന അടിസ്ഥാനത്തിൽ ചെയ്യുന്ന കാര്യങ്ങൾ കാണുന്നത് അതിശയകരമായിരുന്നുവെന്ന് തൻവീർ പറഞ്ഞു.

തുടർന്നാണ് ഡിഎച്ച്ബി, സെന്റ് ജോൺ, പൊലീസ്, ഫയർ ആൻഡ് എമർജൻസി എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അവശ്യ തൊഴിലാളികൾക്കും സൗജന്യ ഭക്ഷണം നൽകുവാൻ ഞങ്ങൾ ആഗ്രഹിച്ചതെന്നും ജഹാംഗീർ പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ സമയത്തു പോലും ആക്രമണങ്ങൾ പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സഹോദരനെ മികച്ച രീതിയിലാണ് ശുശ്രൂഷിച്ചത്. ഈ ആളുകൾ ആക്രമണത്തിന് ശേഷം ഞങ്ങളെ വളരെയധികം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP