Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

അവസാനത്തെ ആറു രോഗികളും രോഗ വിമുക്തി നേടി; കഴിഞ്ഞ ഒരാഴ്ചയായി പുതിയ രോഗികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; കോവിഡിൽ നിന്നും സമ്പൂർണ മുക്തി നേടി വീണ്ടും ന്യൂസിലാന്റ്

അവസാനത്തെ ആറു രോഗികളും രോഗ വിമുക്തി നേടി; കഴിഞ്ഞ ഒരാഴ്ചയായി പുതിയ രോഗികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; കോവിഡിൽ നിന്നും സമ്പൂർണ മുക്തി നേടി വീണ്ടും ന്യൂസിലാന്റ്

സ്വന്തം ലേഖകൻ

കൊറോണയുടെ രണ്ടാം വരവിനേയും ചെറുത്തു തോൽപ്പിച്ച് ന്യുസിലാൻഡ്ൻ അവസാനത്തെ ആറ് രോഗികളും രോഗവിമുക്തി നേടുകയും കഴിഞ്ഞ പത്ത് ദിവസങ്ങളിലായി പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്തതോടെ് ന്യുസിലാൻഡിനെ കൊറോണ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഗസ്റ്റിലായിരുന്നു കൊറോണയുടെ രണ്ടാം വരവ് ന്യുസിലാൻഡിൽ സ്ഥിരീകരിച്ചത്. 102 ദിവസങ്ങൾ പുതിയ രോഗബാധകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിന്റെ അവസാനത്തിലായിരുന്നു കൊറോണ വീണ്ടുമെത്തിയത്. ഓക്ക്‌ലാൻഡിൽ രണ്ടാം വരവ് സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ, കോവിഡിൽ നിന്നും പൂർണ്ണമായും മുക്തി നേടിയതോടെ ഇവിടത്തെ നിയന്ത്രണങ്ങൾ അലേർട്ട് ലെവൽ ഒന്നിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതയത് ഇനിമുതൽ പൊതുയിടങ്ങളിൽ കൂട്ടംകൂടുന്നതിന് 100 പേർ എന്ന പരിധി ഉണ്ടാകില്ല. അതുപോലെ ബാറുകളിലും റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കേണ്ടതുമില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അവരെല്ലാം തന്നെ വിദേശങ്ങളിൽ നിന്നും മടങ്ങിയെത്തി ഹോട്ടൽ ക്വാറന്റൈനിൽ ഉള്ളവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP