Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

കൊറോണാ വൈറസിനെ പുറത്തേക്ക് വിടാതെ ക്വാറന്റൈനിൽ ഒതുക്കി ന്യൂസിലാന്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് ന്യൂ ഡെൽഹിയിൽ നിന്നും എത്തിയ മൂന്നു പേർക്ക്

കൊറോണാ വൈറസിനെ പുറത്തേക്ക് വിടാതെ ക്വാറന്റൈനിൽ ഒതുക്കി ന്യൂസിലാന്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് ന്യൂ ഡെൽഹിയിൽ നിന്നും എത്തിയ മൂന്നു പേർക്ക്

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ക്വാറന്റൈനിൽ കഴിയുന്ന മൂന്ന് പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ന്യൂ ഡെൽഹിയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മൂന്നു പേർക്കാണ് രോഗം ബാധിച്ചത്.

30കാരായ ദമ്പതികൾക്കും 70കാരനായ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ദമ്പതികളുടെ മക്കൾ രണ്ടു പേരും നിരീക്ഷണത്തിൽ കഴിയുകയാണ്. 70കാരന്റെ ഭാര്യയും നിരീക്ഷണത്തിൽ കഴിയുകയാണ്. രാജ്യത്ത് മറ്റാർക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.

Stories you may Like

ന്യൂസിലാന്റിൽ ഇപ്പോൾ 21 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവയെല്ലാം ക്വാറന്റൈനിൽ കഴിയുന്നവരോ ഐസൊലേഷനിൽ കഴിയുന്നവരോ ആണ്. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 1183 ആണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP