Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ്: ന്യൂസിലാന്റിൽ കോവിഡ് 19 പരിശോധന മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ

കൊറോണ വൈറസ്: ന്യൂസിലാന്റിൽ കോവിഡ് 19 പരിശോധന മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ തണുപ്പിന്റെയും ഫ്‌ളൂവിന്റെയും സീസൺ തുടങ്ങിയതോടെ കോവിഡ് 19 ടെസ്റ്റ് നടത്തുവാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധന. നേരത്തെ ചെറിയ ചുമയോ പനിയോ ഉണ്ടെങ്കിൽ പോലും ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് അത്തരം ടെസ്റ്റുകൾക്കായി വാഹനങ്ങളുടെ നീണ്ട ക്യൂവാണ് റോഡുകളിൽ കാണാൻ കഴിയുന്നത്.

ഓരോ ദിവസവും ടെസ്റ്റു നടത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. പതിനായിരത്തിലധികം ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. എന്നാലിപ്പോൾ ടെസ്റ്റ് നടത്താനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയാണ് ന്യൂസിലാന്റ് സർക്കാർ.

ശൈത്യ കാലം വരുന്നതിനാൽ തന്നെ ശ്വാസകോശ രോഗങ്ങളും വർധിക്കും. അവർക്ക് കോവിഡ് 19 ടെസ്റ്റ് ആവശ്യമുണ്ടോ ഇല്ലയോ എന്ന് ക്ലിനിക്കുകളിലൂടെയാണ് തീരുമാനിക്കുകയെന്ന് ജനറൽ ഹെൽത്ത് ഡയറക്ടർ ഡോ. ആഷ്‌ലി ബ്ലൂംഫീൽഡ് വ്യക്തമാക്കി.

ഇതു നീണ്ട ക്യൂകൾ അവസാനിപ്പിക്കുകയും രോഗികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനും സാധിക്കുമെന്ന് ജിപികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP