Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 വേളയിൽ ജോലി ചെയ്തവർക്ക് കൗണ്ട്ഡൗൺ നൽകിയത് കിടിലൻ സമ്മാനം; തൊഴിലാളികൾക്ക് കമ്പനി ഷെയർ സമ്മാനം നൽകി ന്യൂസിലാന്റിലെ സൂപ്പർമാർക്കറ്റ്

കോവിഡ് 19 വേളയിൽ ജോലി ചെയ്തവർക്ക് കൗണ്ട്ഡൗൺ നൽകിയത് കിടിലൻ സമ്മാനം; തൊഴിലാളികൾക്ക് കമ്പനി ഷെയർ സമ്മാനം നൽകി ന്യൂസിലാന്റിലെ സൂപ്പർമാർക്കറ്റ്

സ്വന്തം ലേഖകൻ

കോവിഡ്19 ലോക്ക്ഡൗൺ വേളയിൽ ന്യൂസിലാന്റിൽ ഉടനീളമുള്ള കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്ത സ്റ്റാഫുകൾക്ക് കിടിലൻ സമ്മാനം നൽകി കമ്പനി. ജോലി ചെയ്ത സ്റ്റാഫുകൾക്ക് പ്രതിസന്ധി കാലത്ത് അവർ ചെയ്ത ജോലിയുടെ മാഹാത്മ്യം തിരിച്ചറിയുന്നതിനുള്ള മാർഗമായാണ് കമ്പനി ഓഹരികൾ നൽകിയത്.

കൗണ്ട്ഡൗണിന്റെ ഉടമസ്ഥതയിലുള്ള വൂൾവർത്ത് ഗ്രൂപ്പ് 183 സ്റ്റോറുകളിലായി 14,000 ജോലിക്കാർക്ക് 10 മില്യൺ ഡോളർ ഓഹരികളാണ് നൽകുക. അവർ നടത്തിയ പരിശ്രമത്തിന്റെ ഫലമായി യോഗ്യരായ മുഴുവൻ സമയ സ്റ്റാഫുകൾക്ക് 808 ഡോളർ ഷെയറുകൾ ലഭിക്കും. ജോലിക്കാരോടുള്ള കമ്പനിയുടെ നന്ദി പ്രകടനമാണിതെന്ന് മാനേജിങ് ഡയറക്ടർ നതാലി ഡേവിസ് പറഞ്ഞു.

'ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള അവരുടെ അഭിനിവേശവും അർപ്പണബോധവും, ഈ വെല്ലുവിളി നിറഞ്ഞ സമയത്തുമുള്ള അവരുടെ കരുതലും അവിശ്വസനീയമാണ്, അതിനാൽ തന്നെ ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണ്, എന്ന് അവർ ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP