Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യമാറ്റം ടൂറിസം രംഗത്തു തന്നെ; ആഴ്ചയിൽ നാലു ദിവസം ജോലിയും ബാക്കി ദിവസം യാത്രകൾക്കായും മാറ്റി വെക്കുവാൻ നിർദ്ദേശം; കൊവിഡിൽ നിന്നും മുക്തി നേടി ന്യൂസിലാന്റ് തിരിച്ചു വരവിന്റെ പാതയിൽ

ആദ്യമാറ്റം ടൂറിസം രംഗത്തു തന്നെ; ആഴ്ചയിൽ നാലു ദിവസം ജോലിയും ബാക്കി ദിവസം യാത്രകൾക്കായും മാറ്റി വെക്കുവാൻ നിർദ്ദേശം; കൊവിഡിൽ നിന്നും മുക്തി നേടി ന്യൂസിലാന്റ് തിരിച്ചു വരവിന്റെ പാതയിൽ

സ്വന്തം ലേഖകൻ

കൊവിഡിൽ നിന്നും പൂർണ മുക്തി നേടിയ സന്തോഷത്തിലാണ് ന്യൂസിലാന്റ് ഇപ്പോൾ. ആശുപത്രിയിൽ ഉണ്ടായിരുന്ന അവസാന രോഗിയും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രാജ്യം തിരിച്ചു വരവിന്റെ പാതയിലാണ്. ഇപ്പോൾ വീടുകളിൽ വിശ്രമിക്കുന്ന 26 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി രാജ്യത്ത് പുതിയൊരു കോവിഡ് 19 കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോക്ക് ഡൗണിൽ നിന്നും രക്ഷ നേടുന്ന രാജ്യം ആദ്യം മാറ്റത്തിന് ഒരുങ്ങുന്നത് വിനോദ സഞ്ചാര മേഖലയിലാണ്. പ്രകൃതി സൗന്ദര്യത്താലും സാഹസിക വിസ്മയങ്ങളാലും നിറഞ്ഞ ന്യൂസിലാന്റ് ടൂറിസം രംഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുവാനായി പുതിയ രീതികൾ കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് ജോലി ചെയ്യേണ്ട ദിവസങ്ങൾ നാലായി കുറച്ച് ബാക്കി ദിവസങ്ങൾ ജനങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കണമെന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജാകിന ആർഡൻ നിർദേശിക്കുന്നത്. ഈ പുതിയ മാറ്റത്തിലൂടെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ പ്രതീക്ഷയുമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 60 ശതമാനം പങ്കും വഹിക്കുന്നത് ടൂറിസമാണ്. രാജ്യാതിർത്തികൾ ഇതുവരെ തുറക്കാത്തതിനാൽ രാജ്യാന്തര യാത്രകൾ സാധ്യമല്ല. രാജ്യത്തിനകത്ത് എവിടെ വേണമെങ്കിലും യാത്ര നടത്താം. ടൂറിസം മേഖലയുടെ വളർച്ചക്കായി സർക്കാർ 400 മില്യൺ ഡോളറാണ് ചെലവഴിക്കുന്നത്.

തിരിച്ചു വരവിന് ഒരുങ്ങുമ്പോഴും കരുതലോടെയാണ് ന്യുസിലാൻഡ് മുന്നോട്ട് പോകുന്നത്. ആരാധനാലയങ്ങളിൽ 100 പേരിൽ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ വിവാഹത്തിനും 100 പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് നിയമമുണ്ട്. മരണാനന്തര ചടങ്ങുകൾക്കും അപ്രകാരം തന്നെ. നിബന്ധനകളില്ലാത്ത് ലെവൽ 1 ലേക്ക് അടുത്തമാസം രാജ്യം എത്തുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അപ്പോഴും അതിർത്തിയിലെ നിയന്ത്രണങ്ങളും, വ്യാപകമായ പരിശോധനകളും നിലനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP