Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കൊറോണ വൈറസ്: ന്യൂസിലാന്റിൽ മൂന്ന് മൈക്കൽ ഹിൽ സ്റ്റോറുകൾ അടയ്ക്കുന്നു; കൂടുതൽ സ്റ്റോറുകൾ അടച്ചുപൂട്ടുവാൻ സാധ്യത

കൊറോണ വൈറസ്: ന്യൂസിലാന്റിൽ മൂന്ന് മൈക്കൽ ഹിൽ സ്റ്റോറുകൾ അടയ്ക്കുന്നു; കൂടുതൽ സ്റ്റോറുകൾ അടച്ചുപൂട്ടുവാൻ സാധ്യത

സ്വന്തം ലേഖകൻ

ന്യൂസിലാന്റിലെ മൈക്കൽ ഹിൽ ഇന്റർനാഷണൽ മൂന്ന് ന്യൂസിലാന്റ് സ്റ്റോറുകളും അഞ്ച് ഓസ്ട്രേലിയൻ സ്റ്റോറുകളും കാനഡയിലെ ഒരു സ്റ്റോറും പൂട്ടുന്നു. ന്യൂസിലാന്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കുള്ള ഒരു അപ്ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച വിൽപന ഇല്ലാത്ത സ്റ്റോറുകളാണ് ഇപ്പോൾ അടയ്ക്കുന്നതെന്നും കൂടുതൽ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ഇനിയും സ്‌റ്റോറുകൾ പൂട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അടയ്ക്കുന്ന സ്‌റ്റോറുകളുടെ സ്ഥലം ലഭിച്ചിട്ടില്ല.

ലോകമെമ്പാടുമുള്ള ബിസിനസുകളെ സാരമായി ബാധിച്ച കൊവിഡ് 19 മഹാമാരിയെ തുടർന്നാണ് തീരുമാനം. മാർച്ച് അവസാനം മുതൽ ലോകമെമ്പാടുമുള്ള 301 സ്റ്റോറുകൾ മൈക്കൽ ഹില്ലിനുണ്ടായിരുന്നു. ന്യൂസിലാന്റിൽ അലേർട്ട് ലെവൽ 4ലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം ഭൂരിഭാഗം സ്റ്റോറുകളും കുറഞ്ഞത് നാല് ആഴ്ചയെങ്കിലും അടയ്ക്കേണ്ടി വന്നു. രാജ്യത്ത് വേതന സബ്സിഡി പദ്ധതി നിലവിലുണ്ടെങ്കിലും, പ്രവർത്തിക്കാത്ത സമയത്തെ വാടകയും മറ്റ് ചെലവുകളും വഹിക്കാൻ കമ്പനി ബുദ്ധിമുട്ട് നേരിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP