Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് റിപ്പോർട്ട് ചെയ്തത് വെറും മൂന്നു കേസുകൾ മാത്രം! കൊറോണയെ തുടച്ചു നീക്കിയെന്ന് ന്യൂസിലന്റ്; ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി

ഇന്ന് റിപ്പോർട്ട് ചെയ്തത് വെറും മൂന്നു കേസുകൾ മാത്രം! കൊറോണയെ തുടച്ചു നീക്കിയെന്ന് ന്യൂസിലന്റ്; ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂസിലാന്റ്: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് വെറും മൂന്നു കൊവിഡ് 19 കേസുകൾ മാത്രം. ഇന്നലെ ഒരാൾ മരിച്ചുവെങ്കിലും പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. രാജ്യത്ത് 1,472 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. ഇതിൽ 19 പേർ മരിക്കുകയും 1,214 പേർ രോഗ മുക്തരാവുകയും ചെയ്തു. നിലവിൽ 239 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

പുതിയ രോഗികളുടെ എണ്ണം ഒറ്റയക്കത്തിലേക്ക് നീങ്ങിയതോടെ രാജ്യം അതിന്റെ ആശ്വാസത്തിലാണ്. എങ്കിലും കൊറോണ ബാധ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും രാജ്യം നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ നിന്നും മൂന്നാം ഘട്ടത്തിലേക്ക് ലഘൂകരിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

രോഗബാധിതരുടെ എണ്ണം കുറയ്ക്കാനായതുകൊറോണയെ തുരത്തുമെന്ന ലക്ഷ്യത്തിലേക്കെത്താൻ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് ന്യൂസിലാന്റിലെ ഹെൽത്ത് ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP