Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അലേർട്ട് ലെവൽ 3യിൽ കള്ളന്മാർ ഇറങ്ങാൻ സാധ്യത; പൊതു ജനങ്ങൾക്ക് കവർച്ചാ മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്

അലേർട്ട് ലെവൽ 3യിൽ കള്ളന്മാർ ഇറങ്ങാൻ സാധ്യത; പൊതു ജനങ്ങൾക്ക് കവർച്ചാ മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂസിലാന്റ്: രാജ്യം അലേർട്ട് ലെവൽ 3ലേക്ക് നീങ്ങുമ്പോൾ പൊതുജനങ്ങൾ കവർച്ചക്കാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്. യാത്രകൾക്കും ജോലികൾക്കുമായി ആളുകൾ വീട് വിട്ടു പുറത്തേക്ക് പോകുന്നതിനാൽ മോഷ്ടക്കാൾ വീടുകളിലേക്ക് കയറുന്നതിന് സാദ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സ്വത്ത് സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി ലളിതമായ നടപടികൾ സഹായിക്കുമെന്ന് ഇൻസ്‌പെക്ടർ ലെയർ ഡൗ പറയുന്നു.

വാതിലുകളും ജനലുകളും തുറന്നിടുന്നത് മോഷ്ടാക്കൾക്ക് അവസരം തുറന്നു കൊടുക്കുന്നതിനു തുല്യമാണ് എന്ന് പൊലീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിങ്ങൾ വീട്ടിലാണെങ്കിൽ പോലും ഫോൺ, വാലറ്റ്, കീകൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സുരക്ഷിതമായും കള്ളന്മാരുടെ ശ്രദ്ധയിൽപെടാത്ത സ്ഥലത്തും സൂക്ഷിക്കേണ്ടതാണ്.

ആളുകൾ ജോലിക്ക് പോകുമ്പോൾ വാഹനങ്ങൾ പൂട്ടിയിട്ടുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക. മാത്രമല്ല, വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ കൃത്യമായി ലോക്ക് ചെയ്യുകയും വേണം. ജോലി സ്ഥലത്തും ഇതു കൃത്യമായി പാലിക്കുക.

വാഹനം പൂട്ടി പോകുമ്പോൾ പരിസരം സുരക്ഷിതമാണെന്നും അലാറാമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. ഇത്തരം ചെറിയ നടപടികൾ സ്വീകരിക്കുന്നതിലൂടെ അലേർട്ട് ലെവൽ 3യെ സുരക്ഷിതമായി കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP