Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമായില്ല; നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർക്ക്; യാത്രാ തടസ്സം ഉറപ്പ്

വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമായില്ല; നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർക്ക്; യാത്രാ തടസ്സം ഉറപ്പ്

സ്വന്തം ലേഖകൻ

വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകാത്തതിനാൽ നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർ തീരുമാനിച്ചു.ചൊവ്വാഴ്ച രാവിലെ 4 മുതൽ രാവിലെ 7 വരെ മൂന്ന് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് യാത്ര തടസ്സം ഉറപ്പായിരിക്കുകയാണ്.

ഫസ്റ്റ് യൂണിയനും ട്രാംവേസ് യൂണിയനുമാണ് സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നാളെ രാവിലെ 4 മുതൽ രാവിലെ 7 വരെ ഗ്ലെൻഫീൽഡ്, സ്വാൻസൺ ഡിപ്പോകളിൽ നിന്ന് എൻഎസഡ് ബസ് സർവീസുകൾ ഉണ്ടാകില്ലെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

Stories you may Like

നൂറിലധികം സർവ്വീസുകളെ പണിമുടക്ക് ബാധിക്കുന്നതിനാൽ യാത്രക്കാർക്ക് മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പണിമുടക്ക് ഒരു സ്‌കൂൾ ബസുകളെയും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ചയും വ്യാഴാഴ്ചയും സമാനമായ പണിമുടക്കുകൾ നടക്കുമെന്നാണ് സൂചന.

വേതനം 22.75 ഡോളറായി ഉയർത്താൻ എൻഎസഡ് ബസ് ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ട്രാംവേസ് യൂണിയനും ഫസ്റ്റ് യൂണിയനും മണിക്കൂറിൽ 23 ഡോളർ ആക്കി മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP