Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

റോഡ് ടാക്‌സിലും ഗതാഗതക്കുരുക്കും ഓക്ലന്റിലെ മോശം നഗരമാക്കുന്നു ; ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിൽ 11 ാം സ്ഥാനത്ത് ഇടംപിടിച്ച് നഗരം

റോഡ് ടാക്‌സിലും ഗതാഗതക്കുരുക്കും ഓക്ലന്റിലെ മോശം നഗരമാക്കുന്നു ; ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിൽ 11 ാം സ്ഥാനത്ത് ഇടംപിടിച്ച് നഗരം

സ്വന്തം ലേഖകൻ

റോഡ് ടാക്‌സിലും ഗതാഗതക്കുരുക്കും ഒക്കെയായി ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളിലൊന്നായി ഓക്ലന്റ് മാറി.യൂറോപ്യൻ ഓൺലൈൻ പാർട്സ് വിതരണക്കാരനായ മിസ്റ്റർ ഓട്ടോ നടത്തിയ 2019 ലെ ഡ്രൈവിങ് സിറ്റീസ് ഇൻഡെക്‌സ് സർവ്വേയിലാണ് കണ്ടെത്തൽ. നഗരത്തിന്റെ ഡ്രൈവിങ് അവസ്ഥ നിർണ്ണയിക്കുന്ന നിരവധി സൂചകങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്ത് വിട്ടത്.

ഗതാഗത കുരുക്ക്, ടാക്‌സ് ,അടിസ്ഥാന സൗകര്യം തിരക്ക് എന്നിവയാണ് പ്രധാനമായും പരിഗണിച്ച കാര്യങ്ങൾ. ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരത്തിലെ പാർക്കിങ് ചെലവ് ലോസ് ഏഞ്ചൽസുമായി താരതമ്യപ്പെടുത്തുമെന്നും സർവ്വേയിൽ പറയുന്നു. മാത്രമല്ല പുതിയ റാങ്കിങ് സൂചിക അനുസരിച്ച്, ഇത് മംഗോളിയയെയും നൈജീരിയയിലെ ഏറ്റവും വലിയ നഗരങ്ങളെയും അപേക്ഷിച്ച് മോശമാണെന്നുമാണ് വിലയിരുത്തൽ.

Stories you may Like

മോശംനഗരങ്ങളുടെ പട്ടികയിൽ ഓക്ലന്റ 11ാം സ്ഥാനത്താണ് ഉള്ളത്.ന്യൂയോർക്ക്, സിംഗപ്പൂർ, ലണ്ടൻ, ടോക്കിയോ എന്നിവയാണ് മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉള്ളത്. എന്നാൽ ഈ പഠന റിപ്പോർട്ട് വിശ്വസിക്കാനാവില്ലെന്ന് ഓക്ല്ന്റ് ട്രാൻസ്‌പോർട്ട് വിഭാഗം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP