Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ന്യൂസിലാന്റിൽ ട്രെയിനും ബസും കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു; ആറു ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ന്യൂസിലാന്റിൽ ട്രെയിനും ബസും കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു; ആറു ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ന്യൂസിലാന്റിലെ പാൽമേഴ്സ്റ്റൺ നോർത്തിൽ ട്രെയിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറു ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ, ബണ്ണിന്ത്രോപ്പ് റെയിൽവേ റോഡിലുണ്ടായ അപകടത്തിൽ ഒരു സ്ത്രീയും മരണപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോക്കൽ ഹൈ സ്‌കൂൾ വിദ്യാർത്ഥികളടക്കം 41 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. വിദ്യാർത്ഥികളുടെ പരിക്കുകളൊന്നും ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുറച്ചു പേരെ പാൽമേഴ്സ്റ്റൺ നോർത്ത് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അപകടം നടന്ന് അൽപ നേരത്തിനു ശേഷം തന്നെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ സാധിച്ചു. അപകടം ഉണ്ടാകാനുള്ള കാരണം ഇപ്പോൾ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP