Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊവിഡ് 19 ബാധിതരുമായി നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാകുമോ? ആലോചിച്ചും ടെൻഷനടിച്ചും ഇനി ബുദ്ധിമുട്ടേണ്ടാ; കൊവിഡ് 19 ബാധിതരുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കാനുള്ള പുതിയ ആപ്പ് ഇതാ വരുന്നു

കൊവിഡ് 19 ബാധിതരുമായി നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാകുമോ? ആലോചിച്ചും ടെൻഷനടിച്ചും ഇനി ബുദ്ധിമുട്ടേണ്ടാ; കൊവിഡ് 19 ബാധിതരുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കാനുള്ള പുതിയ ആപ്പ് ഇതാ വരുന്നു

സ്വന്തം ലേഖകൻ

കൊവിഡ് 19 പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള ആപ്പ് വികസിപ്പിച്ചു. ഈ ആപ്ലിക്കേഷന്റെ വിപുലമായ പ്രവർത്തനം ഇപ്പോൾ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആദേൺ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ നിലവിലുള്ള സാങ്കേതിക വിദ്യയ്ക്ക് വിപുലമായ ഒരു സംവിധാനത്തിൽ പ്രവർത്തിക്കുവാൻ സാധിക്കില്ല. മാത്രമല്ല, ലോക്ക് ഡൗണിനു ശേഷവും മറ്റേതേങ്കിലും വൈറസിന്റെ ആക്രമണം ഉണ്ടായാലും പ്രവർത്തിക്കുവാൻ സാധിക്കണം. ഈ സാഹചര്യത്തിലാണ് പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്.

ആപ്ലിക്കേഷൻ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടിസ്ഥാന പ്രവർത്തന ക്ഷമത ഇതിന് ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആപ്പ് ഉപയോക്താക്കളുടെ കോൺടാക്ട് വിവരങ്ങൾക്കൊപ്പം നാഷണൽ ഹെൽത്ത് ഡാറ്റാ ബേസ് അപ്‌ഡേറ്റ് ചെയ്യുവാനും ഇതു സഹായിക്കും. അതിനു വേണ്ടി കൂടുതൽ ഫംഗ്ഷനുകൾ ചേർക്കുവാനുള്ള ശ്രമത്തിലാണ് ആപ്പ് വിദഗ്ദ്ധർ.

സിംഗപ്പൂരിൽ, ബ്ലൂടൂത്ത് വഴിയാണ് അടുത്തിടപഴകിയവരെ കണ്ടെത്തുന്നത്. ഡാറ്റകളെല്ലാം ഫോണിൽ സൂക്ഷിച്ചിരിക്കുകയായിരിക്കും. ഫോൺ ഉടമയ്ക്ക് കൊവിഡ് 19 പൊസിറ്റീവ് ആയാൽ ഫോണിലുള്ള കോൺടാക്ട് വിവരങ്ങളെല്ലാം ഗവൺമെന്റിന് നൽകുകയും അടുത്തിടപഴകിയവർക്ക് ഓട്ടോമാറ്റിക് നോട്ടിഫിക്കേഷൻ കൊടുക്കും. ശേഷം ഐസൊലേഷനിൽ കഴിയുവാനുള്ള നിർദ്ദേശം നൽകുകയും കൊറോണ ടെസ്റ്റ് നടത്തുകയും ചെയ്യും. സിംഗപ്പൂർ സർക്കാരിന്റെ ഈ സാങ്കേതിക വിദ്യ അപൂർണമാണെന്നാണ് ന്യൂസിലാന്റ് പ്രധാനന്ത്രി വ്യക്തമാക്കുന്നത്.

മന്ത്രാലയത്തിന്റെ ദേശീയ ട്രേസിങ് സെന്ററിൽ 190 സ്റ്റാഫുകളാണ് ഉള്ളത്. പ്രാദേശിക പബ്ലിക് ഹെൽത്ത് ട്രേസിങ് തൊഴിലാളികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. 11 മില്യൺ ആളുകളുടെ വുഹാൻ സിറ്റിയിൽ 9000 കോൺടാക്ട് ട്രേസിങ് സ്റ്റാഫുകളാണ് പ്രവർത്തിക്കുന്നത്. രോഗികളുമായി അടുത്തിടപഴകിയ 700 പേരെ കണ്ടെത്താനുള്ള ശേഷിയാണ് ന്യൂസിലാന്റിന് ഇപ്പോഴുള്ളത്. അതേസമയം, സിംഗപ്പൂരിന് 4000 പേരെ കണ്ടെത്താനുള്ള ശേഷിയുണ്ട്.

അതിനാലാണ് ന്യൂസിലാന്റിൽ കൂടുതൽ വിപുലമായി പ്രവർത്തിക്കുന്ന ആപ്പ് വികസിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ നിരവധി രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. അവരെല്ലാം സ്വമേധയാ ഉപയോഗിക്കുന്നതാണ്. നമ്മുടെ രാജ്യത്തും ഇതു വികസിപ്പിച്ചെടുത്താൽ ആരോഗ്യ മേഖലയിൽ വൻ വിജയം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ചും നിരവധി കുടുംബങ്ങളെ തന്നെ രക്ഷിക്കാൻ ഈ ആപ്പിലൂടെ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP