Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമിഗ്രേഷൻ ന്യൂസിലാൻഡ് വിസ അനുവദിക്കുന്നുള്ളൂ. ന്യൂസിലാൻഡിലെ ചില ഇൻസ്റ്റിറ്റിയൂഷനുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനല്ല എത്തുന്നത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷൻ ന്യൂസിലാൻഡ് ഇവർക്ക് വിസ നിഷേധിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

രാജ്യത്തുള്ള പകുതിയിലധികം പോളിടെക്‌നിക്കുകൾ ഉൾപ്പെടെയുള്ള 51 ഇൻസ്റ്റിറ്റൂഷനുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ നിഷേധിക്കൽ 30 ശതമാനത്തിലേറെയാണെന്നാണ് കണക്ക്. ഇതിൽ തന്നെ മിക്കയിടങ്ങളിലും പകുതിയിലധികം അപേക്ഷകൾ തള്ളിക്കളയുകയാണ് പതിവ്. ഇതിൽ ഒരു ഇൻസ്റ്റിറ്റിയൂഷനിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ നിഷേധിക്കൽ 86 ശതമാനം ശതമാനമുണ്ടെന്നും വ്യക്തമാക്കുന്നു.

201 ഡിസംബർ മുതൽ 2016 മെയ്‌ വരെയുള്ള കാലയളവിലെ കണക്കാണ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിക്കളഞ്ഞ വിസാ അപേക്ഷകളുടെ എണ്ണം 3864 ആണ്. 3176 വിസാ അപേക്ഷകൾ മാത്രമാണ് ഇക്കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് അംഗീകരിച്ചിട്ടുള്ളത്.

ന്യൂസിലാൻഡിലേക്ക് എത്തുന്നതിന്റെ യഥാർഥ ലക്ഷ്യം പഠനമല്ലെന്നും അതല്ലെങ്കിൽ ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യത്തിനുള്ള പണമുണ്ടെന്ന് തെളിയിക്കാൻ സാധിക്കുന്നില്ലെന്നുമാണ് ഇമിഗ്രേഷൻ വകുപ്പ് വിശ്വസിക്കുന്നത്. വ്യാജഅപേക്ഷകരാണെന്നുള്ളതല്ല, മറിച്ച് ഇമിഗ്രേഷൻ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന നിസാര കാരണം മാത്രമാണ് അപേക്ഷകൾ തള്ളുന്നതിന്റെ കാരണമെന്ന് ഓക്ക്‌ലാൻഡ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പിനെ പരാമർശിച്ചുകൊണ്ട് റേഡിയോ ന്യൂസിലാൻഡ് വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ളവരുടെ വിസാ അപേക്ഷകളിന്മേൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നും 50 ശതമാനത്തിലധികം വിസാ അപേക്ഷകൾ നിരസിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഇൻഡിപെൻഡന്റ് ടെർഷ്യറി എഡ്യൂക്കേഷൻ വക്താവ് റിച്ചാർഡ് ഗുഡ്ഡാൽ ചൂണ്ടിക്കാട്ടി. ന്യൂട്ടൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് ടെക്‌നോളജിയിൽ 60 ശതമാനത്തിലധികമാണ് വിസാ അപേക്ഷകൾ നിരസിച്ചത്. ഇംപീരിയൽ കോളേജ് ഓഫ് ന്യൂസിലാൻഡിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തള്ളപ്പെട്ടത്. 86 ശതമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP